അധ്യാപകക്കൂട്ടം വായനശാല
കാറ്റും പൂവും വളരെ നല്ല കൂട്ടുകാരായിരുന്നു'കാറ്റ് എന്നും പൂമരത്തിൻ്റെ കുഞ്ഞിച്ചില്ലകൾ കുലുക്കി പൂവിനോട് കിന്നാരം പറയും ' .പൂവിനെ ഊഞ്ഞാലാട്ടും. പൂവ് തൻ്റെ സുഗന്ധം കാറ്റിൻ്റെ കുഞ്ഞി കൈകളിൽ നൽകും .കാറ്റു വീശുന്നിടത്തെല്ലാം സൗഹൃദത്തിൻ്റെ സുഗന്ധം പരക്കും. ഒരു ദിവസം പൂവ് കാറ്റിനെ കാത്തിരുന്നു. പക്ഷേ കാറ്റ് വന്നില്ല. പൂവിന് വല്ലാത്ത വിഷമമായി .. പിറ്റേ ദിവസം കാറ്റെ ത്തി. പൂവ് ചോദിച്ചു.. നീ എന്തേ വരാൻ വൈകിയത് ..? ഞാൻ നിനക്ക് ഒരു സമ്മാനം തരാൻ പോയതാ..
പൂവ് ജിജ്ഞാസയോടെ ചോദിച്ചു. എന്ത് സമ്മാനമാണ് നീയെനിക്ക് കൊണ്ടു വന്നിട്ടുള്ളത് കാണട്ടെ..
അതോ അത് ഞാനെഴുതിയ ഒരു പുസ്തകമാണ്.. നിന്നെക്കുറിച്ച്... നമ്മുടെ സൗഹൃദത്തെക്കുറിച്ച്. എല്ലാം .. ഞാൻ നാടാകെ ചുറ്റി നടക്കുന്ന വളല്ലേ .. ഞാൻ കണ്ട നാടുകളെയുംകാഴ്ചകളെകുറിച്ച് ഒക്കെയുണ്ട്.'.നിനക്കീ ചുറ്റുവട്ടത്തെ കാഴ്ചകളല്ലേ കാണാൻ കഴിയൂ.. നീ എൻ്റെ പുസ്തകത്തിലൂടെ എൻ്റെ കണ്ണായി മാറും. ഞാൻ കണ്ട കാഴ്ചകളെല്ലാം നിനക്കും അറിയാൻ പറ്റും
ഹായ്... എവിടെ..? കാണട്ടെ ...
എൻ്റെ ചിത്രത്തിൻ്റെ ചട്ടയോടു കൂടിയ ഈ പുസ്തക സമാനം എനിക്ക് വലിയ ഇഷ്ടമായി ചങ്ങാതി. ഇതു നമുക്ക് നമ്മുടെ ചങ്ങാതിയായ കുഞ്ഞുമോൾക്ക് കൊടുക്കാം. കാറ്റും പൂവും പറഞ്ഞ കഥ .ലോകം മുഴുവൻ അറിയട്ടെ നമ്മുടെ സൗഹൃദത്തിൻ്റെ കഥ. നമ്മുടെ കഥ..
അതെയതെ.. കാറ്റു സന്തോഷത്തോടെ തല കുലുക്കി. പൂവ് പുഞ്ചിരിച്ചു ചാഞ്ചാടി . അതു വഴി വന്ന കുഞ്ഞുമോൾ അതു കണ്ട് ആഹ്ലാദത്തോടെ അവർക്കരികിലെത്തി. കാറ്റും പൂവും നൽകിയ സമ്മാന പുസ്തകം അവൾ ഉറക്കെ വായിച്ചു.കാറ്റിൻ്റെയും പൂവിൻ്റെയും കഥ എല്ലാ കുഞ്ഞുങ്ങൾക്കും ഇഷ്ടമായി. സ്നേഹം പോലെ സുന്ദരമായി ഒന്നുമില്ല കാറ്റ് സ്നേഹഗീതി പാടി '
പൂവ് സ്നേഹസുഗന്ധം പരത്തി.
കുട്ടികൾ സൗഹൃദ കഥകൾ പറഞ്ഞു .എങ്ങും പ്രകാശം നിറഞ്ഞു☺️
ഫാത്തിമ കഥ പറയുന്നത് കേൾക്കാം..
(ഫാത്തിമ E .k, വിദ്യാരംഗം കഥാരചന മത്സരത്തിൽ മങ്കട സബ് വിജയി. AMLPS Moorkanad)
.
No comments:
Post a Comment