🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, June 4, 2022

കവിത : "ആർക്കുവേണ്ടി" / Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

കവിത :
"ആർക്കുവേണ്ടി"



 ആർക്കുവേണ്ടിയാണ് ഞാൻ ഈ ഭൂമിയിൽ 
 കാത്തു നിൽക്കേണ്ടത്?
 പച്ചയ്ക്ക് കുത്തി നുറുക്കുന്ന  
 ദുഷ്ട മനുഷ്യ മൃഗങ്ങൾക്കു വേണ്ടി            
ഇനി ഒരു ജന്മം എനിക്കുണ്ടെങ്കിൽ 
ഒരു മരമായി തന്നെ ഈ ഭൂമിയിൽ
പിറക്കാൻ ഞാൻ ആഗ്രഹി ക്കുന്നു.

 കൂട്ടുകൂടാൻ എന്റെ പച്ചിലകൾ,
 സുഗന്ധം പരത്തുന്ന എന്റെ പൂക്കൾ
 എന്റെ കായ്കൾ
 എന്റെ തണൽ
 എന്റെ വേരുകൾ,
 പിന്നെ ഭൂമിയെ, മണ്ണിനെ
 മനുഷ്യകുലത്തെ സ്നേഹിക്കുന്ന എന്റെ ഹൃദയം.
 പക്ഷേ....
 നിങ്ങൾ കാപാലികന്മാർ
 ഈ ജന്മം എനിക്ക് തന്നില്ലല്ലോ.
 എന്റെ ശിരസ്സറുത്തു നിങ്ങൾ കൂടി.
 എന്റെ കരങ്ങൾ അറുത്തുമുറിച്ചു നിങ്ങൾ മാറ്റി.
 എന്റെ ദേഹം വെട്ടി വീഴ്ത്തി.
 എന്റെ ചരണങ്ങൾ പോലും  അരിഞ്ഞെടുത്തു
 മതിമറന്നാറാടി.
 ഭീഷ്മ പിതാമഹനെ പോലെ ശരശയ്യയിൽ നീറുന്ന
 എന്റെ, മേനിക്ക് വിലപേശുക യാണ്
നിങ്ങൾ..
 എനിക്കുമുണ്ടായിരുന്നു ഒരു വസന്തകാലം.
 അന്ന് പക്ഷികളും മൃഗങ്ങളും,
 എന്തിന് നിങ്ങൾ പോലും എന്നെ വാഴ്ത്തിപ്പാടി.
 പൊരിവെയിലിൽ
 എന്റെ തണൽ തേടി വർ നിങ്ങൾ 
 ഒന്നു മനസ്സിലായി
 എത്ര നന്മകൾ ചെയ്താലും
 ആവശ്യമെന്നു തോന്നിയാൽ
 അറുത്തു മുറിക്കും നിങ്ങൾ
 നിങ്ങൾ സ്വാർത്ഥർ


     ലീബ.ടീച്ചർ
എരുവട്ടി സൗത്ത് എൽ.പി.എസ്
കോട്ടയം പൊയിൽ,
കണ്ണൂർ

No comments:

Post a Comment