അധ്യാപകക്കൂട്ടം വായനശാല
അദ്ധ്യാപകകൂട്ടം പരിസ്ഥിതി ദിനാഘോഷം -കവിത
---------------------------------------------
അവസാനത്തെ മരം
-----------------------------------------
എരിയുന്ന വേനലിനപ്പുറ-
മൊരു വനമായിരുന്നു
ഇന്നേകനായ് നിൽക്കിലും
പുതുനാമ്പെടുക്കണം
പൂത്തു തളിർക്കണമെന്നാകിലും
ഉൾത്തടം വിങ്ങുന്നു
ഇല്ലിനിയൊരു മന്ദമാരുതനും
ഈ ചെടി പടർപ്പിനെ
കുളിർ കോരിക്കുവാൻ
ആഴങ്ങളിൽ
വേരുകളാഴ്ത്തിയൊരു
ചിറ തേടി ഞാൻ
തളർന്നു.....
വീണു പോയൊരു ശാഖയിൽ
ചിതറിയ കൂടുകൾ
ചതഞ്ഞ സ്വപ്‌നങ്ങൾ..
മഴ ചുംബനങ്ങളേൽക്കാതെ
ആവില്ലയിനിയെൻ
പൂക്കൾ ചുരത്തുവാൻ
കരിഞ്ഞ മോഹം
നെറുകയിൽ
ചൂടിയൊരു
കറുക കേഴുമ്പോൾ
വിഷമിറങ്ങിയ വഴിയുടെ
അങ്ങേതലയ്ക്കലായി
നിന്നെ കാക്കുന്നു ഞാൻ തോളിലൊരു
കോടാലിയേന്തിയ
മനുഷ്യാ..
ഒരു പ്രളയത്തെ കരുതി വെച്ച്
കത്തുന്ന നോവുമായി..
.....
സ്വപ്നാ റാണി. എസ്
എച്ച്. എസ്. റ്റി ഫിസിക്കൽ സയൻസ്
കെ. എസ്. ജി. എച്ച്. എസ്.എസ് കടപ്ര
വളഞ്ഞവട്ടം പി. ഒ
കടപ്ര
പത്തനംതിട്ട
No comments:
Post a Comment