🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, November 29, 2022

LSS പരിശീലനം മലയാളം /. Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിശീലനം
മലയാളം

1. കൃഷ്ണഗാഥ രചിച്ചത് ആര്?

Ans. ചെറുശ്ശേരി.

2. കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത്?
 കൃഷ്ണപ്പാട്ട്

3.ആരുടെ നിർദ്ദേശ പ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ എഴുതിയത്?
കോലത്തുനാട്ടിലെ ഉദയവർമ രാജാവിൻ്റെ.

4. അഞ്ചിതം എന്ന വാക്കിൻ്റെ അർത്ഥം എന്ത്?

മനോഹരം.

5. പൂതപ്പാട്ട്  രചിച്ചത് ആര്
Ans.  ഇടശ്ശേരി ഗോവിന്ദൻ നായർ.

6. നിത്യ ചൈതന്യ യതിയുടെ ആദ്യത്തെ പേര്?

 ജയചന്ദ്രൻ.

7. 'സത്യത്തിൻ്റെ മുഖങ്ങൾ' എന്ന കൃതി ആരുടെയാണ്?

നിത്യചൈതന്യയതിയുടെ.

8. നീതി എന്ന വാക്കിൻ്റെ വിപരീതാർഥം എന്ത്?

അനീതി.

9.  'കുടയില്ലാത്തവർ' എന്ന കവിത രചിച്ചത് ആര്?
 ഒ. എൻ . വി.കുറുപ്പ്.

10. ഒ. എൻ. വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച വർഷം?

2007.

11. 'ഭൂമിക്കൊരു ചരമഗീതം' എന്ന കൃതി ആരുടെയാണ്?
ഒ. എൻ. വി. കുറുപ്പ്.

12.പീഡ എന്ന വാക്കിൻ്റെ അർത്ഥം?
ഉപദ്രവം.

13.'മഞ്ഞപ്പാവാട' എന്ന കൃതി ആരുടെ?
ഡോ . കെ. ശ്രീകുമാർ.

14. എൻ്റെ പനിനീർച്ചെടി എന്ന കവിത എഴുതിയത് ആര്?
മേരി ജോൺ കൂത്താട്ടുകുളം.
   
15. കുരുന്നില എന്ന വാക്ക് പിരിച്ചെഴുതുമ്പോൾ;
കുരുന്ന്+ഇല

16. 'കാടുണരുന്നു' എന്ന കൃതി രചിച്ചത് ആര്?

പി ണ്ടാണി എൻ. ബി. പിള്ള.

17മിഠായിപ്പൊതി എന്ന കൃതി രചിച്ചത് ആര്?
സുമംഗല.

18. പണ്ട് കാലത്ത് ധാന്യങ്ങൾ സംഭരിച്ച് സൂക്ഷിക്കുവാൻ ഉപയോഗിച്ചിരുന്ന കർഷികോപകരണം?
പത്തായം.

19. പത്തായം പണിയാൻ ഉപയോഗിച്ചിരുന്ന മരം ഏതാണ്?
പ്ലാവ്.

20. 'ഓർമയിലെ കൃഷിക്കാഴ്ചകൾ' ആരുടെ കൃതിയാണ്?
മുരളീധരൻ തഴക്കര.

21. 'ഏഴരപ്പൊന്നാന' എന്ന കൃതി ആരുടെ?

ഏറ്റുമാനൂർ സോമദാസൻ

22. ഗതകാലം എന്ന വാക്കിൻ്റെ അർത്ഥം?

കഴിഞ്ഞ കാലം

23. കൃഷിയുമായി ബന്ധപ്പെട്ട ഒരു ചൊല്ല് എഴുതുക?

വിത്താഴം ചെന്നാൽ പത്തായം നിറയും.
24. 'ഒരു ചെടിയും നട്ടു വളർത്തീ
ലോണപ്പൂവെങ്ങനെ നുള്ളാൻ'?- ഈ വരികൾ രചിച്ചത് ആര്?
എൻ. വി. കൃഷ്ണവാരിയർ.

25. 'നാന്ദി കുറിക്കുക' എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്ത്?
ആരംഭിക്കുക.

26. ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി?

ജവഹർലാൽ നെഹ്റു.

27. 'ഇന്ത്യ യുടെ വാനമ്പാടി' എന്നറിയപ്പെടുന്നത്?

സരോജിനിനായിഡു.

28. "ഇന്ത്യയുടെ പൂങ്കുയിൽ"എന്നറിയപ്പെടുന്നത്?

ലതാ മങ്കേഷ്കർ

29."ഏഷ്യയുടെ പ്രകാശം" എന്നറിയപ്പെടുന്നത്?
 ശ്രീബുദ്ധൻ.

30'. വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്നത്?

ഫ്ലോറൻസ് നൈറ്റിംഗേൽ

31.' കേരളസിംഹം' എന്ന് അറിയപ്പെടുന്നത്?

പഴശ്ശിരാജ

32. തുള്ളി+ചാടി എന്ന് ചേർത്തെഴുതുമ്പോൾ:
തുള്ളിച്ചാടി

33. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായലിൽ.

34. ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ല് എഴുതുക.
അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം.
35. പഴമൊഴിപ്പത്തായം എന്ന പുസ്തകം രചിച്ചത് ആര്?
കുഞ്ഞുണ്ണി മാഷ്.
36. അക്ബർ ചക്രവർത്തിയുടെ മന്ത്രി ആരായിരുന്നു?

ബിർബൽ.
37. ഐതിഹ്യമാല രചിച്ചത് ആര്?
കൊട്ടാരത്തിൽ ശങ്കുണ്ണി.

38. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം?
പാലക്കാട് ജില്ലയിലെ

കിളളിക്കുറിശ്ശിമംഗലം.

39. നമ്മുടെ സംസ്ഥാന ഫലം?

ചക്ക.
40.'കുറ്റിപ്പെൻസിൽ' ആരുടെ കൃതിയാണ്?
കുഞ്ഞുണ്ണി മാഷ്.


Prepared by
Ramesh.P
Ghss Mezhathur.

No comments:

Post a Comment