🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, November 28, 2022

LSS പരിശീലനം / EVS / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിശീലനം

EVS

1. ഒരു ജീവിക്ക് അതിൻ്റെ  വാസസ്ഥലത്ത് ജീവിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും . ഇതിന് _____എന്ന് പറയുന്നു.

Ans. അനുകൂലനം

2. മത്സ്യത്തിൻ്റെ ശ്വസനാവയവം?

Ans. ശകുലങ്ങൾ.

3. കണ്ടൽ വനങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്?

Ans. കല്ലേൻ പൊക്കുടൻ.

 4.ജീവനുള്ളവയെ_____ഘടകങ്ങൾ എന്ന് പറയുന്നു.

Ans. ജീവിയ ഘടകങ്ങൾ.

5. കുന്നുകൾ , കാവുകൾ, വനം എന്നിവ ____ ന് ഉദാഹരണങ്ങളാണ്.

Ans. ആവാസവ്യവസ്ഥക്ക്.

6. മണ്ണിൽ ആഴത്തിൽ വളരുന്ന വേരുപടലം ഏത്?

Ans.തായ് വേരു പടലം.

7. ഇലകളിൽ വല ക്കണ്ണി കൾ പോലെ കാണുന്ന സിരാവിന്യാസം?

Ans. ജാലികാ സിരാവിന്യാസം.

8. ഇലകളിൽ സമാന്തരമായി സിരകൾ വിന്യസിച്ചിരിക്കുന്നതിന് പറയുന്ന പേരെന്ത്?

Ans. സമാന്തരസിരാവിന്യാസം.

9. മുളക്കുന്ന വിത്തിൽ നിന്ന് ആദ്യം പുറത്ത് വരുന്ന ഭാഗം?

Ans. ബീജമൂലം.

10. ചെടിയുടെ കാണ്ഡമായി മാറുന്ന ഭാഗം?

Ans. ബീജശീർഷം.

11. വിത്ത് മുളയ്ക്കാൻ ആവശ്യമായ ആഹാരം സംഭരിച്ചിരിക്കുന്നത് ?

Ans. ബീജപത്രങ്ങൾ.

12. തായ് വേരു പടലമുള്ള സസ്യങ്ങളുടെ ഇലകൾ ഏത് സിരാവിന്യാസത്തിലാണ്?

Ans. ജാലിക സിരാവിന്യാസം

13. ഏക ബീജപത്ര സസ്യങ്ങളുടെ വേരിൻ്റെ  പ്രത്യേകത എന്ത്?

Ans. സമാന്തര സിരാവിന്യാ സം.

14. ഭാരതീയ പ്രവാസി ദിനം എന്നാണ്?

Ans. ജനുവരി 9.

15. ഗാന്ധിജി  ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹ സമരം?

Ans. ചമ്പാരൻ സത്യഗ്രഹം(1917)
16. റൗലറ്റ് ആക്ട് പാസാക്കപ്പെട്ട വർഷം?

Ans. 1919.

17. ദണ്ഡിയാത്ര നടന്ന വർഷം?

Ans. 1930.
18. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൻ്റെ കേന്ദ്രം എവിടെയായിരുന്നു?

Ans. പയ്യന്നൂർ.

19. വരിക വരിക സഹജരെ...എന്ന ദേശഭക്തിഗാനം എഴുതിയത് ആര്?

Ans. അംശി നാരായണപിള്ള.

20. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?

Ans. 1942.

21.'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്നത് ആര്?

Ans. ഖാൻ അബ്ദുൾ ഗാഫർ ഖാൻ.

22. വാഗൺ  ട്രാജഡി നടന്ന വർഷം?

Ans. 1921.
23. ലോക അഹിംസാ ദിനം?

Ans. ഒക്ടോബർ 2.

24. 'ഇന്ത്യ യുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്നത് ആര്?
Ans. സർദാർ വല്ലഭായ് പട്ടേൽ.

25. ഏറ്റവും വലിയ പക്ഷി?
Ans. ഒട്ടകപ്പക്ഷി.


26. നമ്മുടെ സംസ്ഥാന പക്ഷി?
Ans. മലമുഴക്കി വേഴാമ്പൽ.

27. ഏറ്റവും നീളം കൂടിയ വിരലുകളുള്ള പക്ഷി?
 താമരക്കോഴി.

28. ഏറ്റവും ദൂരം ദേശാടനം നടത്തുന്ന പക്ഷി?
  ആർട്ടിക് ടേൺ.

29. ദേശിയ പക്ഷി നിരീക്ഷണദിനം?

Ans. നവംബർ 12.

30.' ഒരു കുരുവിയുടെ പതനം'. ആരുടെ ആത്മകഥയാണ്? 

Dr. സലീം അലി.

31. പക്ഷികളെ ക്കുറിച്ചുള്ള പഠനം?
ഓർണിത്തോളജി.


32. തുള്ളൽ എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആര്?
കുഞ്ചൻ നമ്പ്യാർ.

33. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാ രൂപം?

കഥകളി.

34. കേരളത്തിൻ്റെ പരമ്പരാഗത നാടകാഭിനയ രൂപം?

കൂടിയാട്ടം.

35. ' ഓമനത്തിങ്കൾ കിടാവോ നല്ല കോമള ത്താമരപൂവോ ' എന്ന താരാട്ട് പാട്ടു രചിച്ചത്?

Ans. ഇരയിമ്മൻ തമ്പി.

36. കഥകളിയുടെ സാഹിത്യരൂപം?

Ans. ആട്ടക്കഥ.

37. ജ്വലിക്കുന്ന ആകാശ ഗോളങ്ങൾ ക്ക് പറയുന്ന പേരെന്ത്?
 നക്ഷത്രങ്ങൾ.

38. ഭൂമിയുടെ ഉപഗ്രഹം?

 ചന്ദ്രൻ.

39. ഏറ്റവും വലിയ ഗ്രഹം?
 വ്യാഴം.

40. രാവും പകലും ഉണ്ടാകാൻ കാരണമെന്ത്?
ഭൂമിയുടെ ഭ്രമണം.

41. ഭൂമിക്ക് ഒരു പരിക്രമണം പൂർത്തിയാക്കാൻ വേണ്ട സമയമെത്ര?

ഒരു വർഷം(365 1/4 ദിവസം)

42. ഭൂമിയിൽ നിന്നും നോക്കിയാൽ ചന്ദ്രൻ്റെ പ്രകാശിത ഭാഗം പൂർണമായും കാണാൻ കഴിയുന്ന ദിവസമാണ്?

Ans. പൗർണമി (വെളുത്ത വാവ്).

43. എന്നാണ് ചാന്ദ്ര ദിനം?
ജൂലൈ 21.
44. ചന്ദ്രനെ ക്കുറിച്ചുള്ള പഠനത്തെ പറയുന്ന പേരെന്ത്?

സെലനോളജി.

45. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?

ആര്യഭട്ട.

46.ചലിക്കുന്ന വായു?

കാറ്റ്

47.പദാർത്ഥങ്ങളുടെ നാലാമത്തെ അവസ്ഥ?

പ്ലാസ്മ.

48. ജലത്തിൻ്റെ ഖര രൂപം?

ഐസ്.

49. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യം?

ചന്ദ്രയാൻ 1

50. ഇപ്പോഴത്തെ ISRO ചെയർമാൻ?
S.സോമനാഥ്.


Prepared by 
Ramesh.P
Ghss Mezhathur.

No comments:

Post a Comment