🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, December 6, 2022

LSS TRAINING /കേരളം/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING-- കേരളം..

1. കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട്

2. കേരളത്തിലെ  ഏറ്റവും ചെറിയ ജില്ല?

Ans. ആലപ്പുഴ

3. കേരളത്തിൻ്റെ  വടക്കേ അറ്റത്തെ ജില്ല?
Ans. കാസർഗോഡ്.

4. കേരളത്തിൻ്റെ തെക്കേ അറ്റത്തെ ജില്ല?

Ans. തിരുവനന്തപുരം.

5. കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം?

Ans.തൃശൂർ.

6. വാസ് കോഡ ഗാമ  കേരളത്തിൽ കപ്പലിറങ്ങിയതെവിടെ?

കാപ്പാട്(കോഴിക്കോട്)

7. ഇടുക്കി ജില്ലയുടെ ആസ്ഥാനം?

Ans പൈനാവ്.

8. വയനാട് ജില്ലയുടെ ആസ്ഥാനം?

Ans.കൽപ്പറ്റ.

9. ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല?

Ans.ഇടുക്കി.

10 കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല?

Ans. കാസർഗോഡ്.

11 കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

Ans.മലപ്പുറം.

12.'അറബിക്കടലിൻ്റെ റാണി' എന്ന് അറിയപ്പെടുന്ന തുറമുഖം?

Ans. കൊച്ചി.

13. പൂക്കോട് തടാകം എവിടെ സ്ഥിതി ചെയ്യുന്നു?

Ans. വയനാട്.

14. കേരളത്തിലെ ഏറ്റവും അവസാനം രൂപം കൊണ്ട കോർപ്പറേഷൻ?

Ans.കണ്ണൂർ

15.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

Ans.പെരിയാർ.

Prepared by:

Ramesh.P
Ghss Mezhathur.

No comments:

Post a Comment