🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, December 5, 2022

LSS TRAINING-GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ. എസ്.എസ് പഠന സഹായി

LSS TRAINING-GK

1.ദേശിയ കായിക  ദിനം-- ആഗസ്റ്റ് 29.

2.ഇന്ത്യയുടെ ദേശീയ കായിക വിനോദം?

Ans. ഹോക്കി.

3.കായിക രംഗത്ത് ഭാരതം നൽകുന്ന  പരമോന്നത ബഹുമതി  ഏത്?

Ans.രാജീവ്ഗാന്ധി  ഖേൽ രത്ന പുരസ്കാരം.

4. ലോക ബാഡ്മിൻ്റൺ  ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത?

Ans. പി. വി. സിന്ധു.

5.ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ സ്വർണം നേടിയ ആദ്യത്തെ ഇന്ത്യൻ താരം?

Ans. അഭിനവ് ബിന്ദ്ര.

6.2022 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം?

Ans.ഖത്തർ.

7. 'കറുത്ത മുത്ത് ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം?

Ans.ഐ.എം.വിജയൻ.

8. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിൻ്റെ ആത്മകഥയുടെ പേരെന്താണ്?
Ans.' ദി ഗോൾ'.

9.ഒരു ചെസ്സ് ബോർഡിലെ ആകെ കളങ്ങളുടെ എണ്ണം എത്ര?

Ans .64.

10.'പയ്യോളി എക്സ്പ്രസ്സ് ' എന്നറിയപ്പെടുന്ന കായിക താരം?

Ans.പി. ടി.ഉഷ.

Prepared by:
Ramesh.P
Ghss Mezhathur.

No comments:

Post a Comment