🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, March 7, 2023

EVS / LSS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

EVS - പരിസര പഠനം 

1. ഉഭയ ജീവിക്ക് ഒരു ഉദാഹരണം

ഉ: തവള

2. കഥകളിയുടെ ആദ്യ രൂപം ഏതാണ്?

ഉ: രാമനാട്ടം 

3. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ്?

ഉ: K. കേളപ്പൻ

4.ഏറ്റവും വലിപ്പം കൂടിയ തവള ഏതാണ്?

ഉ: ഗോലിയാത്ത് തവള

5. സ്വതന്ത്ര ഭാരതത്തിൻ്റെ ആദ്യത്തെ രാഷ്ട്രപതി

ഉ: Dr. രാജേന്ദ്ര പ്രസാദ്

6.  വിത്തിൽ  ആദ്യം മുളച്ച് വേരായി മാറുന്ന ഭാഗം ഏത്?

ഉ: ബീജമൂലം

7. കരയിലെ ഏറ്റവും വലിയ ജീവി ഏതാണ്

ഉ:  ആന

8. ലോകത്തിലെ ഏറ്റവും വലിയ ജീവി?

ഉ: നീല തിമിംഗലം

9. ഭൂമിയെ എല്ലാ ഊർജ്ജത്തിൻ്റെയും ഉറവിടമായ ഒരു അജീവീയ ഘടകം?

ഉ; സൂര്യൻ

10. സായാഹ്ന നക്ഷത്രം, പ്രഭാത നക്ഷത്രം എന്ന പേരുകളിൽ അറിയപെടുന്ന  ഗ്രഹം എതാണ്?

ഉ: ശുക്രൻ

11.ഗ്രഹങ്ങളെ വലം വെക്കുന്ന ആകാശ ഗോളങ്ങൾക്ക് പറയുന്ന പേരെന്ത്?

ഉ: ഉപഗ്രഹങ്ങൾ

12.തീ, ഇടിമിന്നൽ എന്നിവ ദ്രവ്യത്തിൻ്റെ ഏതു അവസ്ഥയിലാണ് കാണപ്പെടുന്നത്?

ഉ: പ്ലാസ്മ

13. കൂടിയാട്ടത്തിൽ സ്ത്രീ വേഷം അറിയപ്പെടുന്നത് എങ്ങനെ?

ഉ: നങ്ങ്യാർ

14. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്?

ഉ: k. കേളപ്പൻ

15.ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്?

ഉ: ഖിലാഫത്ത് സമരം

16. നമ്മുടെ സംസ്ഥാന പക്ഷി ഏതാണ്?

ഉ: മലമുഴക്കി വേഴാമ്പൽ

17. മുമ്പോട്ടും പുറകോട്ടും പറക്കാൻ സാധിക്കുന്ന പക്ഷി ഏതാണ്?

ഉ: humming bird

18. നമ്മുടെ സംസ്ഥാന മത്സ്യം ഏതാണ്?

ഉ: കരിമീൻ

19. കർഷകൻ്റെ മിത്രം എന്നറിയപെടുന്ന പക്ഷി ഏതാണ്?

ഉ: മൂങ്ങ

20. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സത്യാഗ്രഹ സമരം ഏതാണ്?

ഉ: ചമ്പാരൻ സത്യാഗ്രഹ

21.സമാധാനത്തിൻ്റെ പ്രതീകമായ പക്ഷി ഏതാണ്?

ഉ: പ്രാവ്

22.ഒരു ജീവിക്ക് അതിൻ്റെ വാസ സ്ഥലത്ത് ജീവിക്കാൻ സഹായകമായ സവിശേഷതക്ക് പറയുന്ന പേര് എന്താണ്?

ഉ: അനുകൂലനം

23.പറക്കും കുറുക്കൻ എന്നറിയപ്പെടുന്ന പക്ഷി എത്?

ഉ: വവ്വാൽ

24.മത്സ്യങ്ങൾ ശ്വസിക്കുന്നത് എങ്ങനെ ആണ്?

ഉ: ചെകിള പൂക്കൾ

25.പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഉ: കഴുകൻ

26. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ?

ഉ: സർദാർ വല്ലഭായ് പട്ടേൽ

27."ലോകമാന്യ " എന്നറിയപ്പെടുന്നത് ആരാണ്?

ഉ: ബാലഗംഗാധര തിലക്

28. ഭാരതീയ പ്രവാസി ദിനം?

ഉ: ജനുവരി 9

29.ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത്?

ഉ: അരുണ ആസിഫലി


30. കേരളത്തിലെ പരമ്പരാഗത നാടകീയ കലാരൂപം?

ഉ: കൂടിയാട്ടം

Prepared by
Niranjan.P
GHSS Mezhathur 
Palakkad

No comments:

Post a Comment