അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
പൊതുവിജ്ജാനം
LSS GK..
🌷 ISRO യുടെ വാണിജ്യ സേവന സ്ഥാപനം ?
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്.
🌷ഏറ്റവും വേഗത്തിലും ഏറ്റവും കൂടുതൽ തവണയും സൂര്യനെ ചുറ്റുന്ന ഗ്രഹം ഏത് ?
ബുധൻ (88 ദിവസം കൊണ്ട് സൂര്യനെ ഒരുതവണ ചുറ്റുന്നു )
🌷സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത് ?
വ്യാഴം (പുതിയതായി 12ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി ശനിയെ പിന്തള്ളി.. ഇപ്പോൾ വ്യാഴത്തിന് 92 ഉപഗ്രഹങ്ങൾ )
🌷ഇയ്യിടെ അന്തരിച്ച പ്രശസ്ത സിനിമ താരത്തിന്റെ ആത്മ കഥയാണ് *ചിരിക്കു* *പിന്നിൽ*... ആരുടെ ?
ഇന്നസെന്റ്
🌷നീല പതാക സർട്ടിഫിക്കറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബീച്ചുകളുടെ ഗുണനിലവാരം.
🌷ലോക ജനസംഖ്യ യിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?
ഇന്ത്യ
🌷ക്ഷയരോഗ നിർമ്മാർജ്ജനത്തിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
അക്ഷയ കേരളം
🌷മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശം ഏത് ?
പോണ്ടിച്ചേരി
🌷ഇന്ത്യയിൽ ദേശീയോദ്യാനങ്ങൾ ഇല്ലാത്ത സംസ്ഥാനമേത് ?
പഞ്ചാബ്.
🌷ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള സംസ്ഥാനം ഏത് ?
ഗുജറാത്ത്
🌷 ജി 20 കൂട്ടായ്മ യുടെ അധ്യക്ഷ പദവി 2023ഇൽ വഹിക്കുന്ന രാജ്യം ഏത് ?
ഇന്ത്യ
🌷2022 ലെ പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു ?
ഒരേ ഒരു ഭൂമി
🌷ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതി ആരാണ് ?
ദ്രൗപതി മുർമു
🌷ഇന്ത്യയിലെ ഏറ്റവും കുറവ് ജില്ലകൾ ഉള്ള സംസ്ഥാനമേത് ?
ഗോവ ( 2 ജില്ലകൾ )
🌷 Statue of Knowledge ആരുടെ പ്രതിമയാണ് ,?
Dr. ബി. ആർ. അംബേദ്കർ
🌷കേരളത്തിൽ ഒരേ ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള ജില്ല ഏത്?
പത്തനം തിട്ട ( തിരുവല്ല റെയിൽവേ സ്റ്റേഷൻ )
🌷5ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി ഏത് ?
ഗോൾ.
🌷ആലപ്പുഴ ജില്ലയിലെ ഏക റിസർവ്വ് വനമേഖല ഏതാണ് ?
വിയ്യപുരം
🌷കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്നത് ?
തിരുവനന്തപുരം - കാസർഗോഡ്
*തയ്യാറാക്കിയത്..*
തസ്‌നീം ഖദീജ. എം
ജി. യു. പി. സ്കൂൾ. രാമനാട്ടുകര
കോഴിക്കോട്
No comments:
Post a Comment