അധ്യാപകക്കൂട്ടം Office Room
ഔദ്യോഗിക പ്രവേശനോത്സവ ഗാനം
പ്രവേശനോത്സവഗാനം 2023 - 24
രചന: മുരുകൻ കാട്ടാക്കട
സംഗീതം : വിജയ്കരുൺ
ആലാപനം : മഞ്ജരി,
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ.
നിർമ്മാണം: സമഗ്ര ശിക്ഷാ കേരളം.
വരികൾ കേൾക്കുന്നതിന് ചുവടേ നൽകിയിരിക്കുന്ന click Here ബട്ടൺ Press ചെ
യ്യുക.
പൊതുവിദ്യാഭ്യാസ വകുപ്പ്
പ്രവേശനോത്സവം 2023
ജൂൺ - 1
പ്രവേശനോത്സവഗാനം
(വരികൾ )
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളെ
വരൂ വസന്ത കാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം.
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം
(തക തക തക തക തക തക താലോലം മേട്ടിൽ
കളകള കള കള കള കിളികുലമിളകുന്നേ )
അറിവു പൂവുകൾ വിടർന്നൊരീ വസന്തവാടിയിൽ
ലഹരി വണ്ടുകൾ കടിച്ചിടാതെ കാവലാകണം
കരുതലും കരുത്തുമുള്ള പുതിയ തലമുറയ്ക്കു നാം പുതിയ പാഠമാകണം
മേലേ മല മേലേ മതിയോളം കളിയാടണം കുനുകുനെ ചിരി മൊഴി ചിതറണ് കൂടെ കൂടാൻ വാ
(തക തക തക )
പ്രകൃതി അമ്മ, നിറയെ നന്മ പുലരി വെൺമ പുലരുവാൻ
അറിയണം നമുക്കു നമ്മെ
സമയമായ് ഉണരുവാൻ
വിശാല ലോകമാകവെ
പറന്നു കാണുവാൻ നമുക്ക്
ചിറക് പാഠപുസ്തകം
നാളേ വഴി നീളേ നിറ പൂവായ് ചിരി നിറയണം വരിവരി നിരയൊരു നിര മനമൊന്നായ് ചേരാൻ വാ
(തക തക തക )
മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം.
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളേ ..
വരൂ വസന്തകാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം