🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, June 27, 2023

പഴശ്ശിരാജ /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം, സംഭവങ്ങൾ

ആദ്യ കാല വിദേശ വിരുദ്ധപ്രക്ഷോഭങ്ങൾ.

           പഴശ്ശിരാജ      



       പോർച്ചുഗീസുകാർക്ക് മുൻപ് അറബികളായിരുന്നു കേരളത്തിൽ കച്ചവടം നടത്തിയിരുന്നത്. പോർച്ചുഗീസുകാർക്ക് പുറകേ മറ്റ് ചില പാശ്ചാത്യ രാജ്യങ്ങൾ കൂടി വ്യാപാരത്തിനായി കേരളത്തിലേക്ക് കടന്നു വന്നു. ക്രമേണ ബ്രിട്ടന്റെ കീഴിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വ്യാപാരത്തിന്റെ  കുത്തക കൈക്കലാക്കി.      
   വ്യാപാരത്തിനായി വന്ന് ചൂഷകരായി മാറിയ പാശ്ചാത്യ മേധാവിത്വത്തിനെതിരെ കേരളത്തിലെ നാട്ടുരാജ്യങ്ങൾ നടത്തിയ ചെറുത്തു നിൽപ്പിൽ
 ശ്രദ്ധേയമായത് പഴശ്ശിരാജയുടെ സമരങ്ങളാണ്.
        വടക്കേ മലബാറിലെ കോട്ടയം കോവിലകത്തെ ഇളയരാജാവായിരുന്നു കേരള വർമ്മ പഴശ്ശിരാജ.ബ്രിട്ടീഷ് കാർക്കെതിരായ അദ്ദേഹത്തിന്റെ സമരത്തിന്റെ കഥ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസ മാണ്.
     ബ്രിട്ടീഷ് കാരുടെ തെറ്റായ നികുതി നയത്തോടുള്ള  പ്രതികരണമായിരുന്നു ഒന്നാമത്തെ പഴശ്ശി കലാപം.
 1796 ഏപ്രിലിൽ പഴശ്ശിയിലെ സ്വന്തം കൊട്ടാരത്തിൽ വച്ച് രാജാവിനെ പിടികൂടാൻ ബ്രിട്ടീഷ് കാർ ഒരു വിഫല ശ്രമം നടത്തി. 1793 മുതൽ 1797വരെ നീണ്ടു നിന്ന ആദ്യത്തെ പഴശ്ശി കലാപകാലത്ത് കലാപകാരികളെ അടിച്ചമർത്താൻ ബ്രിട്ടീഷ് കാർക്ക് സാധിച്ചില്ല.  എന്നാൽ 1801ൽ  ബ്രിട്ടീഷ് സൈന്യം വയനാട്ടിലെ തന്ത്രപ്രധാന മായ സ്ഥലങ്ങളെല്ലാം പിടിച്ചടക്കുകയും രാജാവ് , ഭാര്യ യും ഭൃത്യ ന്മാരുമൊത്ത്  കാട്ടിനുള്ളിൽ ഒളിച്ചു താമസിക്കാൻ നിർബന്ധിതനാവുകയും ചെയ്തു. രാജാവിനെ പിന്തുണച്ചിരുന്നവർ പലരും പിടിയിലായി. പിടി കിട്ടിയവരെ ബ്രിട്ടീഷ്കാർ  തൂക്കിലേറ്റി. പഴശ്ശി സൈന്യം കാട്ടിനുള്ളിൽ നിന്നു കൊണ്ട്  ഒളിപ്പോര് തുടർന്നു.1802 ഒക്ടോബറിൽ അവർ പനമരംകോട്ട പിടിച്ചെടുക്കുകയും അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈനികരെ വധിക്കുകയും ചെയ്തു. പഴശ്ശിരാജ യുടെസൈന്യം വയനാൻകാടുകളിൽ നിന്ന് പുറത്ത് വന്ന് സമതലങ്ങളിലെ  ജനങ്ങളുട പക്ഷം ചേർന്നു.എല്ലായിടത്തും അക്രമ സംഭവങ്ങൾ ഉണ്ടായി. വയനാട്ടിലേക്ക് ബ്രിട്ടീഷ് കാർ കൂടുതൽ പട്ടാളത്തെ അയച്ചു. എല്ലായിടത്തും അക്രമസംഭവങ്ങളുണ്ടായി.
      1804ൽ തലശ്ശേരി യിൽ സബ് കളക്ടറായിവന്ന തോമസ്സ് ഹാർവേ ബാബർ  പഴശ്ശി കലാപം അടിച്ചമർത്താനുള്ള നടപടികൾ കൈക്കൊണ്ടു.
പഴശ്ശിരാജ യേയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും പിടിച്ച് കൊടുക്കുന്നവർക്ക് ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്തു. രാജാവിനെ പിടിച്ച് കൊടുത്താൽ മൂവായിരം രൂപയും കൂടെയുള്ളവരെ പിടികൂടിയാൽ മുന്നൂറ് രൂപ മുതൽ ആയിരം രൂപാ വരെയുമിയിരുന്നു സമ്മാനം.
 സമ്മാനപ്രഖ്യാപനത്തെ തുടർന്ന് രാജാവിനും കൂട്ടർക്കും വേണ്ടി നായാട്ട് ആരംഭിച്ചു. രാജാവും കുട്ടരും കൊടും കാട്ടിനുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിത രായി.
    1805 നവംബർ 30 ന് ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജ യുടെ ഒളിത്താവളം വളഞ്ഞ് ഒരു പുഴയുടെ തീരത്ത് വച്ച് അദ്ദേഹത്തെ വെടിവെച്ചു കൊന്നു. ജീവനോടെ ബ്രിട്ടീഷ് കാർക്ക് പിടികൊടുക്കുകയില്ലെന്നുറച്ച പഴശ്ശിരാജ  രത്നക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും ഐതിഹ്യമുണ്ട്.
 തയ്യാറാക്കിയത് :
 പ്രസന്ന കുമാരി(Rtd teacher)



No comments:

Post a Comment