🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, July 30, 2023

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ 13. വീരപാണ്ഡ്യ കട്ടബൊമ്മൻ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

 13. വീരപാണ്ഡ്യ കട്ടബൊമ്മൻ.



         പഴശ്ശി രാജാവിന്റെ സമകാലികനായി തിരുനെൽവേലിയിൽ ധീരനായ ഒരു നാടുവാഴി ഉണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ ഭരണത്തിനെതിരായി രക്തസാക്ഷിത്വം വരിച്ച ഒരു നാട്ടരചൻ. വീരപാണ്ഡ്യ കട്ടബൊമ്മൻ. കർണാട്ടിക്കിലെ നവാബിനെ കമ്പനി പട്ടാളം ആക്രമിച്ചു കീഴടക്കിയപ്പോൾ അവരുടെ സാമന്തനായ ഈ നാടുവാഴി  ഇംഗ്ലീഷ് കാർക്ക് കീഴടങ്ങാൻ കൂട്ടാക്കിയില്ല. ഇരുകൂട്ടരും തമ്മിൽ ചില ഒത്തുതീർപ്പുകൾ ഉണ്ടാക്കിയെങ്കിലും ഇംഗ്ലീഷ്കാർ അവയൊന്നും പാലിച്ചില്ല. ധീരതയോടെ ചെറുത്തുനില്പ് തുടർന്നു. കോട്ടയം തമ്പുരാന്റെ കുറിച്യ പടയാളികളെപ്പോലെ അരചനുവേണ്ടി മരിക്കാൻ തയ്യാറുള്ള നല്ലൊരു സൈന്യം കട്ടബൊമ്മനുണ്ടായിരുന്നു. ഗിരിവർഗ്ഗവാസികളായ കുറിച്യരെപ്പോലെ അമ്പും വില്ലും വാളുമൊക്കെയായിരുന്നു അവരുടെ ആയുധം. ശത്രുവിന്റെ വെടിയുണ്ടയും  വീരപാണ്ട്യപ്പടയുടെ അസ്ത്രങ്ങളും ഏറ്റുമുട്ടി. പരാജയം സംഭവിക്കുമെന്നായപ്പോൾ തോൽവി ഏറ്റുവാങ്ങാതെ കട്ടബൊമ്മനും സൈന്യവും സുരക്ഷാ സങ്കേതം നോക്കി പിൻവാങ്ങി കാടുകളിലേക്ക് ഉൾവലിഞ്ഞു. കമ്പനി സൈന്യം കാടുകൾ മുഴുവൻ അരിച്ചു പെറുക്കി നടന്നു. ഒളിപ്പോരിൽ അതിവൈദഗ്ദ്ധ്യമുള്ള കട്ടബൊമ്മനെ കണ്ടുപിടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ബൊമ്മൻ സ്വന്തം കോട്ടയ്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. 
    കട്ടബൊമ്മനെ പിടിച്ചു കൊടുക്കുന്നവർക്ക്  ഇംഗ്ലീഷുകാർ ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. ഈ അവസരത്തിലാണ് ഒരുനാൾ അതിഗൂഢമായും വേഷപ്രച്ഛന്നനായും കട്ടബൊമ്മൻ തന്റെ സന്തതമിത്രമായിരുന്ന പുതുക്കോട്ട രാജാവിനെ കാണാൻ ചെല്ലുന്നത്. കൊട്ടാരത്തിൽ ചെന്ന കട്ടബൊമ്മനെ ലക്ഷം കൊതിച്ച് പുതുക്കോട്ട രാജാവ് ഇംഗ്ലീഷ്കാർക്ക് പിടിച്ചു കൊടുത്തു. അവർ അദ്ദേഹത്തെ ഗ്രാമവഴിയിലെ ഒരു പുളിമരക്കൊമ്പത്ത്  കെട്ടിത്തൂക്കിക്കൊന്നു. കഴുത്തിൽ കൊലക്കയർ മുറുകുന്നവേളയിൽ  വീരപാണ്ഡ്യൻ,
 ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിച്ചിരുന്നുവത്രേ "ദൈവമേ! എന്റെ രാജ്യം ഈ ദുഷ്ടപ്പരിഷകളുടെ  കൈകളിൽ നിന്നും നീ മോചിപ്പിച്ചുതരേണമേ".
 തയ്യാറാക്കിയത്: 
       പ്രസന്ന കുമാരി(Rtd teacher)


No comments:

Post a Comment