🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 5, 2023

സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ 9. മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരും. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

   9. മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽ പിള്ളമാരും.
           
     ആറ്റിങ്ങൽ കലാപം പരാജയപ്പട്ടതിനുള്ള പ്രായശ്ചിത്തമെന്നോണം ഇംഗ്ലീഷ് കാർക്ക് റാണി കൂടുതൽ സൗജന്യങ്ങൾ അനുവദിച്ചു. മരണമടഞ്ഞ ഇംഗ്ലീഷ്കാരുടെ വിധവകൾക്കും സന്താനങ്ങൾക്കും സംരക്ഷണം ഉറപ്പ് നൽകി.  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയും തിരുവിതാംകൂറും തമ്മിൽ 1723 ൽ ഒരു ഉടമ്പടി ഒപ്പ് വച്ചു. അതനുസരിച്ച് കുളച്ചലിൽ ഒരു കോട്ട കെട്ടാൻ ഇംഗ്ലീഷ് കാർക്ക് അനുവാദം കൊടുത്തു. അതിന് പകരം രാജ്യത്തിനകത്ത് തന്റെ ശത്രുക്കളെ നേരിടാൻ ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ഇംഗ്ലീഷ് കാർ നൽകി. മാർത്താണ്ഡവർമ്മയാണ് തിരുവിതാംകൂറിനുവേണ്ടി ഉടമ്പടിയിൽ ഒപ്പ് വച്ചത്. 1729 -ൽ  അധികാരത്തിലേറിയ മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് കാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അതിനിടെ, 1726-ൽ ഇടവായിലും ഒരു പാണ്ടികശാല സ്ഥാപിക്കാനുള്ള സ്ഥലം ഇംഗ്ലീഷ് കാർ സ്വന്തമാക്കി. ഇക്കാലത്തെ അവരുടെ പ്രവർത്തനങ്ങൾ നാട്ടുകാരുടെ കനത്ത വിരോധത്തിന് കാരണമായി. എട്ടു വീട്ടിൽ പിള്ളമാരായിരുന്നു അവരുടെ നേതാക്കൾ. നാടിന്റെ സ്വാതന്ത്ര്യം പണയപ്പെടുത്തുകയാണെന്നും സമ്പത്ത് കൊള്ളയടിക്കപ്പെടുകയാണെന്നും അവർ വിശ്വസിച്ചു.  ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയതിന് രാജാവിനേയാണ് അവർ കുറ്റപ്പെടുത്തിയത്. എട്ടു വീട്ടിൽ പിള്ളമാർക്ക് മാർത്താണ്ഡവർമ്മയോടുണ്ടായിരുന്ന ശത്രുതയേയും അതിനെതുടർന്ന് അവർ വകവരുത്തപ്പെട്ടതിനെയും ഈ പശ്ചാത്തലത്തിൽ വേണം നാം കാണേണ്ടത്.
 തയ്യാറാക്കിയത്:
   പ്രസന്ന കുമാരി. ജി.(Rtd teacher)

No comments:

Post a Comment