🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 12, 2023

സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ/ടിപ്പു സുൽത്താൻ. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം/ സംഭവങ്ങൾ

ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ

10.   ടിപ്പു സുൽത്താൻ.

        മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലിയുടെ മകനാണ് ടിപ്പു സുൽത്താൻ. ഹൈദരലിയുടെ മരണസമയത്ത് ടിപ്പു അകലെയുള്ള യുദ്ധ രംഗത്ത് ആയിരുന്നു. മന്ത്രി പൂർണയ്യ മുഖാന്തരം ടിപ്പു വിന് നൽകിയ മരണശാസനത്തിൽ  യൂറോപ്യൻമാർക്കെതിരെ പോരാടാനും , സ്വന്തം പ്രജകൾക്കുവേണ്ടി സദ്ഭരണം നടത്താനും അനുശാസിക്കുന്നു.
     അച്ഛന്റെ മരണശാസനം ശ്രദ്ധ യോടെ വായിച്ചു മനസ്സിലാക്കിയ ടിപ്പുവിന് പോരാത്തവിവരങ്ങൾ പകർന്നു നൽകിയത് മന്ത്രി തന്നെ ആയിരുന്നു. അതിലെ പ്രധാന കാര്യം, ടിപ്പു വിന്റെ കീഴിൽ ബദന്നൂർ ഗവർണർ ആയി പ്രവർത്തിക്കുന്ന ഷെയ്ഖ് അയസ്ഖാൻ ഇംഗ്ലീഷ് കാരുമായി രഹസ്യ സഖ്യത്തിലേർപ്പെട്ട് രാജ്യദ്രോഹപ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുന്നു. ചീല ഉയർന്ന സൈനിക ഉദ്യോഗസ്ഥന്മാരും ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്.
     തക്ക സമയം നോക്കി ഇംഗ്ലീഷുകാർ  ടിപ്പു വിനെതിരെ പടനീക്കത്തിന് പരിപാടിയിട്ടു. വാണ്ടിവാഷിൽ വച്ച് നടന്ന ഒന്നാമത്തെ യുദ്ധത്തിൽ ടിപ്പു ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി.
     
എന്തുചെയ്തും ടിപ്പു വിനെ പരാജയപ്പെടുത്താൻ  ഇംഗ്ലീഷ് സേന പലതവണ ടിപ്പുവുമായി  യുദ്ധം ചെയ്ത് പരാജയപ്പെട്ടു.  ഒടുവിൽ ബ്രിട്ടീഷ് സേന മഹാരാഷ്ട്ര യുടേയും, ഹൈദരാബാദിന്റെയും സേനാവിഭാഗങ്ങളോടൊത്ത് ടിപ്പുവിന്റെ  പ്രബലദുർഗമായിരുന്ന ശ്രീരംഗപട്ടണത്തെത്തി. കാവേരി നദിയുടെ ഇരുഭാഗത്തുനിന്നുമുള്ള ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ പറ്റാതെ ടിപ്പു സുൽത്താൻ സന്ധിക്കപേക്ഷിച്ചു. കോൺവാലീസ്പ്രഭു ആവശ്യപ്പെട്ടതെല്ലാം  അംഗീകരിക്കുകയായിരുന്നു സന്ധി.മൈസൂറിൽ പാതി ഇംഗ്ലീഷുകാർക്ക്  വിട്ട് കൊടുക്കേണ്ടിവന്നു.
      ജനറൽ ഹാരീസീന്റെ സർവസൈന്യാധിപത്യത്തിൽ വീണ്ടും മൈസൂർ ആക്രമിച്ച  ഇംഗ്ലീഷ് സൈന്യത്തിന് മുൻപിൽ  ടിപ്പു പരാജയപ്പെട്ടു.
        ധീരനായകനായ ടിപ്പു സുൽത്താനെ കണ്ടെത്തി പിടികൂടാൻ ഇംഗ്ലീഷ് സൈന്യം കോട്ടയ്കുള്ളിൽ വ്യഗ്രതയോടെ തേടിയോടി.ഒടുക്കം അവർ ടിപ്പു വിന്റെ മൃതശരീരം കണ്ടെത്തി. സ്വാതന്ത്ര്യത്തി നു വേണ്ടി തന്നാലാവുന്നത്ര  പോരാടിക്കൊണ്ടാണ്  ആ ദേശാഭിമാനി മരണം വരിച്ച ത്.

 തയ്യാറാക്കിയത്: പ്രസന്ന കുമാരി

No comments:

Post a Comment