🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, July 2, 2023

കുറിച്യ ലഹള. /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമരചരിത്രം / സംഭവങ്ങൾ

  ആദ്യ കാല വിദേശവിരുദ്ധ പ്രക്ഷോഭങ്ങൾ.
7.  കുറിച്യ ലഹള.


                 1812 ൽ ഉത്തര കേരളത്തിലെ വയനാടൻ മേഖലയിലുണ്ടായ, തികച്ചു മൊരു കർഷകലഹളയായ കുറിച്യലഹള ഇവിടുത്തെ ആദ്യ കാല സ്വാതന്ത്ര്യസമരത്തിന് വ്യത്യസ്തമായൊരു മാനം നൽകുന്നു. പഴശ്ശി കലാപത്തിൽ കുറിച്യരും അവരുടെ അനിഷേധ്യ നേതാവായ തലയ്ക്കൽ ചന്തുവും അതിപ്രധാനമായൊരു പങ്ക് വഹിച്ചിട്ടുണ്ട്.  വയനാട്ടിലെ ഈ ആദിവാസി സമൂഹം, പഴശ്ശി കലാപത്തിന്റെ അന്ത്യത്തിൽ ചിന്നഭിന്നമായിപ്പോയി.  കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷു കാർ വയനാട്ടിൽ തങ്ങളുടെ മേധാവിത്വം സ്ഥാപി ക്കാൻ ശ്രമിച്ചതോടെ അവിടത്തെ ആദിവാസികളുടെ ജീവിതം ദുരിതപൂർണ്ണവും ദുസ്സഹവുമായി. വളരെപ്പേരെ പിടിച്ചു കൊണ്ട് പോയി ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരുടെ അടിമകളാക്കി. ബ്രിട്ടീഷ് അധികാരികൾ നടപ്പിലാക്കിയ പുതിയ നികുതി നിയമം അവർക്കിടയിൽ അസംതൃപ്തിയുടെ വിത്ത് പാകി. പുതിയ വ്യവസ്ഥ യനുസരിച്ച്, അന്നുവരെ വിളവിൽ ഒരു ഭാഗം നികുതി യായി കൊടുത്തിരുന്നവർ മേലിൽ പണമായി തന്നെ അടയ്ക്കണമെന്നു വന്നു. കുടിശ്ശിക വരുത്തി യവർക്കുനേരേ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അതിക്രൂരമായ ശിക്ഷണനടപടിൾ പ്രയോഗിച്ചു. പൊറുതി മുട്ടിയ കുറിച്യർ അവിടെയുള്ള മറ്റൊരു ആദിവാസിസമൂഹമായ കുറുമ്പരുമായിച്ചേർന്ന് , അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 മാർച്ചിൽ കലാപം തുടങ്ങി.
            ബ്രിട്ടീഷ് കോളനി വാഴ്ച യ്ക്കെതിരായ ഒരു അന്തിമ സമരത്തിന് കുറിച്യരും കുറുമ്പരും അതിരഹസ്യമായി തയ്യാറെടുപ്പ് നടത്തി.ഇംഗ്ലീഷ് കാരെ നാട്ടിൽ നിന്ന് പുറത്താക്കുക എന്നതായിരുന്നു കുറിച്യ-കുറുമ്പ കലാപകാരികളുടെ ലക്ഷ്യം.പാലങ്ങളുടെ കൈവരികളിലെ ഇരുമ്പ് കമ്പികൾ ഇളക്കി യെടുത്ത്  അമ്പുകളുണ്ടാക്കിയതിന് രേഖകളുണ്ട്. വയനാടിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിപ്ളവം  വ്യാപിച്ചു.
               ശരിയായ അർത്ഥത്തിൽ ഒരു  ജനകീയ വിപ്ളവമായിരുന്നു കുറിച്യ കലാപം. മുഖ്യമായ മലമ്പാതകളുൾപ്പെടെ വയനാട് മുഴുവനും കലാപകാരികളുടെ നിയന്ത്രണത്തിലായി. അവർ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും കൈയിൽ കിട്ടിയ ഇംഗ്ലീഷ് കാരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ബ്രിട്ടീഷ് കാർ മൈസൂറിൽ നിന്ന് കൂടുതൽ സൈന്യത്തെ വരുത്തി, മൃഗീയമായിത്തന്നെ വിപ്ളവത്തെ  അടിച്ചമർത്തി. കുറിച്യർക്ക് നാട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് ആയുധശക്തിക്കുമുമ്പിൽ കീഴടങ്ങേണ്ടിവന്നു. 1812 മേയ് മാസം 8 ആം തീയതീയോടെ വിപ്ളവം പൂർണ്ണമായും അടിച്ചമർത്തപ്പെട്ടു. വയനാട് ശാന്തമായി. അടിസ്ഥാനപരമായി, കർഷകരുടെ കലാപം എന്നതാണ്  കുറിച്യലഹളയുടെ പ്രാധാന്യം. പക്ഷേ, ഭൂപ്രഭുക്കന്മാരുടെ പ്രതിരോധത്തിന്റെ സ്വഭാവമൊന്നും അതിനുണ്ടായിരുന്നില്ല.
  തയ്യാറാക്കിയത്:
   പ്രസന്ന കുമാരി (Rtd teacher)

No comments:

Post a Comment