🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, September 16, 2023

അധ്യാപകക്കൂട്ടം കഥാസാഗരം ഒരു ഭാഷാ അപാരത / adhyapakakkoottam

അധ്യാപകക്കൂട്ടം കഥാസാഗരം

ഒരു ഭാഷാ അപാരത 😁

ഭാഷാവൈവിധ്യം ആശയവിനിമയത്തിലുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല... മാതൃഭാഷയായമലയാള പദങ്ങൾക്കു തന്നെ ജില്ലകൾ തോറും വ്യത്യസ്ത അർഥ സങ്കൽപങ്ങളാണ്. വടക്കുനിന്ന്‌തെക്കുപോയി പഠിക്കുന്നവർ കടയിൽ പോയി പൂളക്കിഴങ്ങ് ചോദിക്കുന്നതും , തൊടിയിലെ പുല്ലു പറിക്കുകയാണെന്നു പറയുന്നതും.... ഉണ്ടാക്കുന്ന പൊല്ലാപ്പിൽ പകച്ചു നിൽപു പോലെ വിചിത്രമാണ് തെക്കുനിന്നു വടക്കെത്തി "ഇലയെടുത്തു ചാടിക്കളഞ്ഞാ"... എന്നു കേൾക്കുമ്പോൾ അന്തം വിട്ടു കുന്തം വിഴുങ്ങ്യ പോലെ നിൽക്കേണ്ടി വരുന്നതും... ഭാഷാ അപാരത സൃഷ്ടിക്കുന്ന നർമാനുഭവങ്ങൾ ഏറെയാണ്...
 
അതിഥി തൊഴിലാളികൾ ഏറെയായതോടെ വിദ്യാലയങ്ങളിലും അന്യഭാഷാവിദ്യാർഥികൾ ഏറെയെത്തിത്തുടങ്ങി. സൗഹൃദങ്ങൾക്ക് ആംഗ്യഭാഷ തന്നെ ധാരാളമെങ്കിലും, ഇരുകൂട്ടർക്കുമിടയിൽ ആശയ വിനിമയംസുഗമമാവാൻ അൽപസമയമെടുക്കുന്നത്‌ സ്വാഭാവികം.. അങ്ങിനെയൊരിടവേളയിലാണ് സംഭവം..
  ഹിന്ദിക്കാരനായ വിദ്യാർഥി പരാതി ബോധിപ്പിച്ചിരിക്കുകയാണ്. "ഉസ്നേമുച്‌ഛേ മാരാ.." തുടർന്ന് അവൻ ചൂണ്ടിക്കാണിച്ച മലയാളി വിദ്യാർഥി അവന്റെ മുന്നിലും, ടീച്ചറുടെ മുന്നിലും നിരപരാധിയെന്നു തെളിയിക്കുന്നതിനായി കഠിന പരിശ്രമത്തിലാണ്... തോളിൽ തട്ടി "ഭായി.. ഭായി". വിളിക്കുന്നു... തുടർന്ന് സ്വന്തം നെഞ്ചിൽ രണ്ടുമൂന്നുതവണ തൊട്ടുകാണിക്കുന്നു.  ( ഉദ്ദേശിച്ചത്ഞാൻ ... )
തുടർന്ന് മറ്റവനെ ചൂണ്ടി "കുത്താ. കുത്താ..."
തുടർന്ന് ദയനീയ നോട്ടത്തോടെരണ്ടു കയ്യും വിപരീത ദിശയിൽ ചലിപ്പിച്ച്  (ഇല്ല എന്നർഥം......) തലയുമതിനനുസരിച്ചാട്ടി ഒന്നുകൂടി ഉറപ്പിക്കുന്നു. രണ്ടു തവണ ഇതാവർത്തിച്ചപ്പോൾ ഹിന്ദിക്കാരന്റെ മുഖത്തെ അമർഷം കൂടുന്നതു ശ്രദ്ധിച്ച് രക്ഷക്കായിടീച്ചറെ നോക്കുന്നു. പാളിപ്പോയ അഭിനയമികവു കണ്ടു ചിരിയടക്കാൻ പാടുപെടുന്നതിനിടയിൽ താൻ പറഞ്ഞതിന്റെ അർഥം പറഞ്ഞു കൊടുത്തടീച്ചറെ നോക്കി തലയിൽ കൈവച്ച് അവൻ പറഞ്ഞ അടുത്ത ഡയലോഗ് ഇങ്ങനെ
"പടച്ചോനേ..... ഞാൻ അന്നെ കുത്തീട്ടില്ലാ....ന്നാട്ടിലേ ഞാൻ ഉദ്ദേശിച്ചേ ".....😁😁😁😁😁

സുമിത ടീച്ചർ
കൃഷ്ണ എ.എൽ. പി. എസ് 
അലനല്ലൂർ , പാലക്കാട്

No comments:

Post a Comment