അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്
DAY 176 മുതൽ 200 വരെ
876) എം.ടി യ്ക്ക് ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി
ഉത്തരം : വാനപ്രസ്ഥം
877) ദേശീയ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ
ഉത്തരം : കടവ് , ഒരു വടക്കൻ വീരഗാഥ , സദയം , പരിണയം
878) മലയാളം സാഹിത്യത്തിന് നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് ബഹുമാനസൂചകമായി അദ്ദേഹത്തിന് നൽകിയത്
ഉത്തരം : ഡി. ലിറ്റ്.ബിരുദം
879) ഏതു സർവകലാശാലയാണ് അദ്ദേഹത്തിന് ഈ ബിരുദം നൽകി ആദരിച്ചത്
ഉത്തരം : കാലിക്കറ്റ് സർവകലാശാല
880) ഏതു വർഷം
ഉത്തരം : 1996 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 177
881) എം.ടി യ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
ഉത്തരം : 1995 ൽ
882) എം.ടി. യ്ക്ക് പത്മഭൂഷൻ അവാർഡ് ലഭിച്ചത്
ഉത്തരം : 2005 ൽ
883) മലയാള സിനിമയിലെ ആജീവനാന്തം നേട്ടങ്ങൾക്കുള്ള ജെ. സി. ഡാനിയേൽ അവാർഡ് ലഭിച്ചത്
ഉത്തരം : 2013
884) കേരള സർക്കാർ നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി അവാർഡ് ആദ്യമായി നൽകി ആദരിച്ചത്
ഉത്തരം : എം. ടി. വാസുദേവൻ നായർക്ക്
885) ഏതു വർഷം
ഉത്തരം : 2022 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 178
886) എം.ടി യുടെ ഏത് നോവലിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ആദ്യം ലഭിച്ചത്
ഉത്തരം : നാലുകെട്ട്
887) ഏതു വർഷം
ഉത്തരം : 1958 ൽ
888) നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : 1982 ൽ
889) ഏതു നാടകത്തിന്
ഉത്തരം : ഗോപുര നടയിൽ
890) 1985 വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : രണ്ടാമൂഴം
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 179
891) എം ടി വാസുദേവൻ നായർക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി
ഉത്തരം : വാനപ്രസ്ഥം
892) ഏതു വർഷം
ഉത്തരം : 1993 ൽ
893) വള്ളത്തോൾ അവാർഡ് ലഭിച്ചത്
ഉത്തരം : 2005 ൽ
894) എഴുത്തച്ഛൻ അവാർഡ് ലഭിച്ചത്
ഉത്തരം : 2011
895) കാലിക്കറ്റ് സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവ്വകലാശാലയുടെയും ഓണററി ഡോക്ടറേറ്റ് ലഭിച്ചത്
ഉത്തരം : 1996 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 180
896) ജീവിതയാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതിയ വൈലോപ്പിള്ളി എന്നറിയപ്പെട്ട കവി
ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ
897) ഒരമ്മയുടെ പുത്ര ദുഃഖത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി
ഉത്തരം : മാമ്പഴം
898) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 1971 ൽ
899) ഏതു കൃതിക്കാണ് അവാർഡ് ലഭിച്ചത്
ഉത്തരം : വിട
900)" എല്ലാം ഇപ്പോൾ ഭദ്രമായി , ബ്രിട്ടീഷുകാർ വാണ കാലം പോലെ " എന്ന് അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച കവി
ഉത്തരം : വൈലോപ്പിള്ളി ശ്രീധരമേനോൻ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 181
901) വൈലോപ്പിള്ളി ശ്രീധരമേനോന്റെ ആദ്യ കവിതാ സമാഹാരം
ഉത്തരം : കന്നിക്കൊയ്ത്ത്
902) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1972 ൽ
903) ഏതു കൃതിക്ക്
ഉത്തരം : വിട
904) വയലാർ പുരസ്കാരം ലഭിച്ചത്
ഉത്തരം : 1981
905) വയലാർ പുരസ്കാരം ലഭിച്ച കൃതി
ഉത്തരം : മകരക്കൊയ്ത്ത്
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 182
906) വൈലോപ്പിള്ളിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1965 ൽ
907) അദ്ദേഹത്തിന്റെ ഏതു കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
ഉത്തരം : കയ്പ്പവല്ലരി
908)1947 ൽ മദ്രാസ് ഗവൺമെന്റ് അവാർഡ് ലഭിച്ചത്
ഉത്തരം : കന്നിക്കൊയ്ത്ത്
909) ഉത്സവത്തിന് എഴുന്നള്ളിച്ചു നിൽക്കുന്ന ഒരു കൊമ്പനാനയുടെ വിചാരങ്ങളും തുടർന്നുള്ള കാര്യങ്ങളും ഏതു കവിതയുടെ പ്രമേയമാണ്?
ഉത്തരം : സഹ്യന്റെ മകൻ
910) വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങുന്ന അവാർഡ്
ഉത്തരം : വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 183
911) സാമൂഹിക പരിസ്ഥിതി പ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെ മകളുമായ കവയത്രി
ഉത്തരം : സുഗതകുമാരി
912) സുഗതകുമാരിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1968 ൽ
913) ഏതു കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
ഉത്തരം : പാതിരാപ്പൂക്കൾ
914) ശ്രദ്ധേയമായ മറ്റു കൃതികൾ
ഉത്തരം : അമ്പലമണി , മണലെഴുത്ത് , രാത്രിമഴ
915) പത്മശ്രീ ലഭിച്ച വർഷം
ഉത്തരം : 2006
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 184
916) കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ
ഉത്തരം : സുഗതകുമാരി
917) സുഗതകുമാരിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1978 ൽ
918) ഏതു കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
ഉത്തരം : രാത്രിമഴ
919) ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : 1982 ൽ
920) ഏതു കൃതിക്കാണ് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : അമ്പലമണി
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 185
921) സുഗതകുമാരിക്ക് വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : 1984 ൽ
922) വയലാർ അവാർഡ് ലഭിച്ച കൃതി
ഉത്തരം : അമ്പലമണി
923) വള്ളത്തോൾ അവാർഡ് ലഭിച്ചത്
ഉത്തരം : 2003 ൽ
924) കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചത്
ഉത്തരം : 2004
925) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2009 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 186
926) പ്രകൃതി സംരക്ഷണ യത്നങ്ങൾക്കുള്ള ഭാരത വന - പരിസ്ഥിതി മന്ത്രാലയം നൽകുന്ന പുരസ്കാരം
ഉത്തരം : ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്
927) ഈ അവാർഡ് ആദ്യമായി ലഭിച്ചത്
ഉത്തരം : സുഗതകുമാരി
928) ഏതു വർഷമാണ് അവാർഡ് ലഭിച്ചത്
ഉത്തരം : 2006 ൽ
929) സാമൂഹിക സേവനത്തിനുള്ള മറ്റൊരു അവാർഡ് ആയ ജെoസെർവ് അവാർഡ് ലഭിച്ചത്
ഉത്തരം : 2006
930) സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന സുഗതകുമാരിയുടെ പിതാവ്.
ഉത്തരം : ബോധേശ്വരൻ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 187
931) കാർട്ടൂണിസ്റ്റ് , ചെറുകഥാകൃത്ത് , നോവലിസ്റ്റ് , കോളമെഴുത്തുകാരൻ , പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനും മലയാളം സാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനുമായ വ്യക്തി
ഉത്തരം : ഒ . വി . വിജയൻ
932) അദ്ദേഹത്തിന്റെ മുഴുവൻ പേര്
ഉത്തരം : ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ
933) കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1990 ൽ
934) ഏതു കൃതിക്ക്
ഉത്തരം : ഗുരു സാഗരം
935) അദ്ദേഹത്തിന്റെ പ്രശസ്ത കവയത്രിയും ഗാനരചയിതാവുമായ സഹോദരി
ഉത്തരം : ഒ . വി . ഉഷ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 188
941)ഒ. വി. വിജയന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1990 ൽ
942) ഏതു കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : ധർമ്മപുരാണം
943) വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : 1991 ൽ
944) ഏതു കൃതിക്ക്
ഉത്തരം : ഗുരു സാഗരം
945) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2001ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 189
946) കല, വിദ്യാഭ്യാസം, സാഹിത്യം , ശാസ്ത്രം , കായികം, പൊതു സേവനം എന്നീ വിഷയങ്ങളിൽ മികവ് തെളിയിക്കുന്ന ഭാരതീയർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരം
ഉത്തരം : പത്മശ്രീ
947)ഒ. വി. വിജയന് പത്മശ്രീ അവാർഡ് ലഭിച്ചത്
ഉത്തരം : 2001 ൽ
948) പത്മഭൂഷൻ അവാർഡ് നേടിയത്
ഉത്തരം : 2003 ൽ
949) അന്നത്തെ രാഷ്ട്രപതിയായിരുന്ന ആരുടെ കയ്യിൽ നിന്നാണ് അദ്ദേഹത്തിന് പത്മഭൂഷൻ ലഭിച്ചത്
ഉത്തരം : എ. പി. ജെ. അബ്ദുൽ കലാം
950) 'ഖസാക്കിന്റെ ഇതിഹാസം 'എന്ന കൃതിക്ക് ഏത് അവാർഡ് ആണ് ലഭിച്ചത്
ഉത്തരം : മുട്ടത്തുവർക്കി അവാർഡ് (1992)
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 190
946) ' അഗ്നിസാക്ഷി ' എന്ന ഒറ്റ നോവൽ കൊണ്ട് കേരളത്തിൽ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റും ആയ സാഹിത്യകാരി
ഉത്തരം : ലളിതാംബിക അന്തർജനം
947) കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1973 ൽ
948) ഏതു കൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : സീത മുതൽ സത്യവതി വരെ
949)1977 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ
ഉത്തരം : അഗ്നിസാക്ഷി
950)' അഗ്നിസാക്ഷി' കൂടാതെ ലളിതാംബിക അന്തർജനം എഴുതിയ മറ്റൊരു പ്രശസ്ത നോവൽ
ഉത്തരം : മനുഷ്യനും മനുഷ്യരും (1979)
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 191
951) പ്രശസ്ത കവി വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായി മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരം
ഉത്തരം : വയലാർ പുരസ്കാരം
952) വയലാർ പുരസ്കാരം ആദ്യമായി ലഭിച്ചത്
ഉത്തരം : ലളിതാംബിക അന്തർജ്ജനത്തിന്
953) ഏതു കൃതിക്കാണ് ലഭിച്ചത്
ഉത്തരം : അഗ്നിസാക്ഷി
954) ഏതു വർഷമാണ് വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : 1977 ൽ
955) 1977 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ
ഉത്തരം : അഗ്നിസാക്ഷി
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 192
956) ലളിതാംബിക അന്തർജ്ജനത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 1977 ൽ
957) ഏതു നോവലിനാണ് പുരസ്കാരം ലഭിച്ചത്
ഉത്തരം : അഗ്നിസാക്ഷി
958) ലളിതാംബിക അന്തർജനത്തിന് ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച കൃതി
ഉത്തരം : അഗ്നിസാക്ഷി
959) ഏതെല്ലാം അവാർഡുകൾ ആണ് ലഭിച്ചത്
ഉത്തരം : ഓടക്കുഴൽ അവാർഡ് , വയലാർ അവാർഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ്
955) ഏതു വർഷം
ഉത്തരം : 1977
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 193
961) മലയാള സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2008 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചത്
ഉത്തരം : എം . ലീലാവതി
962) 1979 ൽ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി
ഉത്തരം : വർണ്ണരാജി
963) 2007ൽ വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : അപ്പുവിന്റെ അന്വേഷണം
964) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2010 ൽ
965) വള്ളത്തോൾ അവാർഡ് ലഭിച്ചത്
ഉത്തരം : 2002 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 194
966) കേരള സർക്കാർ ജെ. സി. ഡാനിയൽ അവാർഡ് നൽകി ആദരിച്ച ചലച്ചിത്ര ഗാനരചയിതാവും നിർമ്മാതാവും പത്രപ്രവർത്തകനും അഭിനേതാവുമായിരുന്ന കവി
ഉത്തരം : പി .ഭാസ്കരൻ
967) ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 1980 ല്‍
968) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : ഒറ്റക്കമ്പിയുള്ള തമ്പുരു
969) 'ഒറ്റക്കമ്പിയുള്ള തമ്പുരു 'എന്ന കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1981 ൽ
970) വള്ളത്തോൾ അവാർഡ് ലഭിച്ചത്
ഉത്തരം : 2000 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 195
971) മലയാളത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡൽ ആദ്യമായി നേടിയ ചലച്ചിത്രം
ഉത്തരം : നീലക്കുയിൽ
972) നീലക്കുയിൽ എന്ന ഈ ചലച്ചിത്രം രാമു കാര്യാട്ടിനൊപ്പം സംവിധാനം ചെയ്യുകയും സിനിമയിൽ അഭിനയിക്കുകയും ചെയ്ത കവി
ഉത്തരം : പി. ഭാസ്കരൻ
973) മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്
ഉത്തരം : 1970, 1985, 1992
974) (ഏഷ്യാനെറ്റ് ഫിലിം അവാർഡ് )ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്
ഉത്തരം : 1998 ൽ
975) മികച്ച ഡോക്യുമെന്ററി ജേതാക്കൾക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്
ഉത്തരം : 1978 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 196
976) വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
ഉത്തരം : മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ (M. K. മേനോൻ )
977) അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി
ഉത്തരം : അവകാശികൾ
978) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
ഉത്തരം : നിറമുള്ള നിഴലുകൾ
979) ഏതു വർഷം
ഉത്തരം : 1966 ൽ
980) അദ്ദേഹത്തിന്റെ ആദ്യ നോവൽ
ഉത്തരം : നിറമുള്ള നിഴലുകൾ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 197
981) 1981 ലെ ഓടക്കുഴൽ അവാർഡ് ജേതാവ്
ഉത്തരം : വിലാസിനി, ( M. K. മേനോൻ) മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ
982) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : അവകാശികൾ( 1981 )
983) വയലാർ അവാർഡ് ലഭിച്ച കൃതി
ഉത്തരം : അവകാശികൾ
984) ഏതു വർഷം
ഉത്തരം : 1983 ൽ
985) പ്രസിദ്ധീകരിച്ച മറ്റു പ്രധാനപ്പെട്ട നോവലുകൾ
ഉത്തരം : ഊഞ്ഞാൽ , തുടക്കം, യാത്രാമുഖം , നിറമുള്ള നിഴലുകൾ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 198
986)വി. കെ. എൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
ഉത്തരം : വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ
987) അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികൾ
ഉത്തരം : ആരോഹണം , പയ്യൻ കഥകൾ
988) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
ഉത്തരം : ആരോഹണം
989) ഏതു വർഷം
ഉത്തരം : 1969 ൽ
990) അദ്ദേഹത്തിന്റെ അടിസ്ഥാന കൃതി എന്നറിയപ്പെട്ട കഥകൾ
ഉത്തരം : പയ്യൻ കഥകൾ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 199
991) ഹൈ ബ്രോ ആക്ഷേപഹാസ്യത്തിലൂടെ ശ്രദ്ധേയനായ വി. കെ. എൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
ഉത്തരം : വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ
992) അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : പയ്യൻ കഥകൾ
993) ഏതു വർഷം
ഉത്തരം : 1982 ൽ
994) മുട്ടത്ത് വർക്കി അവാർഡ് ലഭിച്ചത്
ഉത്തരം : 1997 ൽ
995) അദ്ദേഹത്തിന്റെ ഏതു കൃതിക്ക്
ഉത്തരം : പിതാമഹൻ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 200
996)ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
ഉത്തരം : ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
997) കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചത്
ഉത്തരം : 1967 , 1998
998)1967 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
ഉത്തരം : കഥാ കവിതകൾ
999) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : 1989 ൽ
1000) ഏതു കവിതയ്ക്ക്
ഉത്തരം : നിഴലാന
തയ്യാറാക്കിയത് : സുമന ടീച്ചർ
No comments:
Post a Comment