അധ്യാപകക്കൂട്ടം ക്വിസ്
പൊതുവിജ്ഞാനം
കേരളം
1) ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ എന്റെ വടക്കുഭാഗം കർണാടകവും പടിഞ്ഞാറ് ഭാഗo അറബിക്കടലുമാണ്.
ഉത്തരം : കേരളം
2) കേരളത്തിലെത്ര ജില്ലകൾ
ഉത്തരം : 14
3) കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല
ഉത്തരം,: തിരുവനന്തപുരം
4) കേരളത്തിന്റെ വടക്കേ ജില്ല
ഉത്തരം :കാസർഗോഡ്
5) രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരേ ഒരു ജില്ല
ഉത്തരം : വയനാട് ( തമിഴ്നാടും കർണാടകവും )
6) കേരളത്തിലെ ഏറ്റവും വലിയ ജില്ല
ഉത്തരം : ഇടുക്കി
7) ഏറ്റവും ചെറിയ ജില്ല
ഉത്തരം : ആലപ്പുഴ
8) സംസ്ഥാനത്ത് തീവണ്ടി പാത ഇല്ലാത്ത രണ്ടു ജില്ലകൾ
ഉത്തരം,: ഇടുക്കി, വയനാട്
9)പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന ജില്ല
ഉത്തരം : തിരുവനന്തപുരം
10) ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
ഉത്തരം : പത്തനംതിട്ട
11) കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല
ഉത്തരം : വയനാട്
12)പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
ഉത്തരം : തൃശ്ശൂർ
13) പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം
ഉത്തരം : കുട്ടനാട് (ആലപ്പുഴ)
14) തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
ഉത്തരം : കണ്ണൂർ
15) സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
ഉത്തരം : ഇടുക്കി
16) അക്ഷരനഗരം അഥവാ അക്ഷരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ഉത്തരം : കോട്ടയo
17) ആരാധനാലയങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത്
ഉത്തരം : പത്തനംതിട്ട
18) കിഴക്കിന്റെ വെനീസ്
ഉത്തരം : ആലപ്പുഴ
19) അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്
ഉത്തരം : കൊച്ചി ( എറണാകുളം )
20) ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
ഉത്തരം : മറയൂർ ( ഇടുക്കി )
21) കേരളത്തിന്റെ ഔദ്യോഗിക ഫലം
ഉത്തരം : ചക്ക
22) ഔദ്യോഗിക പാനീയം
ഉത്തരം : ഇളനീർ
23) ഔദ്യോഗിക മൃഗം ( സംസ്ഥാന മൃഗം )
ഉത്തരം : ആന
24) ഔദ്യോഗിക പക്ഷി ( സംസ്ഥാന പക്ഷി )
ഉത്തരം : മലമുഴക്കി വേഴാമ്പൽ / മരവിത്തലച്ചി
25) സംസ്ഥാന ചിത്രശലഭം
ഉത്തരം : ബുദ്ധമയൂരി
26) സംസ്ഥാന മത്സ്യം
ഉത്തരം : കരിമീൻ
27) സംസ്ഥാന വൃക്ഷം
ഉത്തരം : തെങ്ങ്
28) സംസ്ഥാന പുഷ്പം
ഉത്തരം : കണിക്കൊന്ന
29) കേരളത്തിന്റെ ഔദ്യോഗിക ഭാഷ
ഉത്തരം : മലയാളം
30) കേരള സംസ്ഥാനo നിലവിൽ വന്നത്
ഉത്തരം : 1956 നവംബർ 1
31) 'അക്ഷയ പദ്ധതി'ക്ക് തുടക്കം കുറിച്ച ജില്ല
ഉത്തരം : മലപ്പുറം
32) സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല
ഉത്തരം : എറണാകുളം
33) കേരളത്തിലെ ധന്വന്തരി ഗ്രാമം എന്നറിയപ്പെടുന്നത്
ഉത്തരം : കോട്ടക്കൽ ( മലപ്പുറം )
34) 'എല്ലാവർക്കും ഇന്റർനെറ്റ് 'എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഇന്റർനെറ്റ് പദ്ധതി
ഉത്തരം : കെ. ഫോൺ
35)കെ. ഫോൺ ഉദ്ഘാടനം ചെയ്ത ദിവസം
ഉത്തരം : 2023 ജൂൺ 5
36) കശുവണ്ടി വ്യവസായത്തിന് പേര് കേട്ടത് ( ഈറ്റില്ലം )
ഉത്തരം : കൊല്ലം
37) 'അനന്തപുരി' എന്നറിയപ്പെടുന്ന ജില്ല
ഉത്തരം : തിരുവനന്തപുരം
38) ' ജലത്തിലെ പൂരം ' എന്നറിയപ്പെടുന്നത്
ഉത്തരം : ആറന്മുള വള്ളംകളി ( ആറന്മുള ഉത്രട്ടാതി വള്ളംകളി )
39) പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിൽ
ഉത്തരം : പമ്പാ നദി
40) ആറന്മുള വള്ളംകളി നടക്കുന്നത് ഏത് ജില്ലയിൽ
ഉത്തരം : പത്തനംതിട്ട
41) ഒരേയൊരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല
ഉത്തരം : പത്തനംതിട്ട ( തിരുവല്ല റെയിൽവേ സ്റ്റേഷൻ )
42) വനപ്രദേശം കൂടുതലുള്ള ജില്ല
ഉത്തരം : ഇടുക്കി
43) വനപ്രദേശo ഏറ്റവും കുറവുള്ള ജില്ല
ഉത്തരം : ആലപ്പുഴ
44) സമുദ്രതീരവും റെയിൽപാതകളും ഇല്ലാത്ത ജില്ല
ഉത്തരം : ഇടുക്കി , വയനാട്
45) കേരളത്തിന്റെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്നത്
ഉത്തരം : തിരുവനന്തപുരം ( സെൻട്രൽ )
46)ഇന്ത്യയിലെ ആദ്യ ബാല സൗഹൃദ ജില്ല
ഉത്തരം : ഇടുക്കി
47) കേരളത്തിന്റെ കാശ്മീർ / കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്നത്
ഉത്തരം : മൂന്നാർ ( ഇടുക്കി ജില്ല )
48) ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
ഉത്തരം : കാസർഗോഡ്
49) കേരളത്തിലെ മെക്ക ( ചെറിയ മെക്ക )
ഉത്തരം : പൊന്നാനി ( മലപ്പുറം ജില്ല )
50) ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ഉത്തരം : പത്തനംതിട്ട ജില്ല ( റാന്നി താലൂക്ക് )
56) കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല
ഉത്തരം : മലപ്പുറം
57) കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല
ഉത്തരം : വയനാട്
58) കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന ജില്ല
ഉത്തരം : കാസർഗോഡ്
59) കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം
ഉത്തരം : മംഗളവനo ( എറണാകുളം )
60) കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം
ഉത്തരം : തട്ടേക്കാട് ( എറണാകുളം ജില്ല)
61) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി
ഉത്തരം : കാക്ക
62) പക്ഷി ശാസ്ത്രജ്ഞനായ ഡോക്ടർ സലിം അലിയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരോടുകൂടി നാമകരണം ചെയ്യപ്പെട്ട പക്ഷി സങ്കേതം
ഉത്തരം : തട്ടേക്കാട് പക്ഷി സങ്കേതം( എറണാകുളo)
63) 'ഒരു കുരുവിയുടെ പതനം 'ആരുടെ ആത്മകഥ?
ഉത്തരം : ഡോക്ടർ സലിം അലി
64) കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
ഉത്തരം : തട്ടേക്കാട് ( എറണാകുളം )
65) വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വേമ്പനാട് പക്ഷി സങ്കേതം എന്ന് പേരുള്ള എനിക്ക് മറ്റൊരു പേര് കൂടിയുണ്ട്
ഉത്തരം : കുമരകം പക്ഷി സങ്കേതം ( കോട്ടയം )
66) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
ഉത്തരം : പെരിയാർ
67) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ഉത്തരo : ശാസ്താംകോട്ട
68) കേരളത്തിലെ ഏറ്റവും വലിയ കായൽ
ഉത്തരം : വേമ്പനാട്ടുകായൽ
69) ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി
ഉത്തരം : പെരിയാർ
70) ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല
ഉത്തരം : കാസർഗോഡ്
76) ഒരു പുഴയെ നദി എന്ന് വിളിക്കണമെങ്കിൽ ചുരുങ്ങിയത് എത്ര നീളം വേണം
ഉത്തരം :15 കിലോമീറ്റർ
77) കേരളത്തിലൂടെ ഒഴുകുന്നത് എത്ര നദികൾ
ഉത്തരo : 44
78) കേരളത്തിലെ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്നവ
ഉത്തരം : 41
79) കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികൾ ഏതെല്ലാം
ഉത്തരം : പാമ്പാർ, കബനി , ഭവാനി
80) കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം
ഉത്തരം : ശിവഗിരി മല (ഇടുക്കി ജില്ല)
81) കേരളത്തിലെ സർക്കാർ മുതല വളർത്തു കേന്ദ്രം
ഉത്തരം : പെരുവണ്ണാമൂഴി ( കോഴിക്കോട് ജില്ല )
82) കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ തേക്കിൻ തോട്ടം
ഉത്തരo : നിലമ്പൂർ ( മലപ്പുറം )
83) കോഴിക്കോട് ജില്ലയിലുള്ള തടി വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം
ഉത്തരം : കല്ലായി
84) കേരളത്തിലെ (ലോകത്തിലെ തന്നെ) ഏറ്റവും വലിയ എലിഫന്റ് പാർക്ക്
ഉത്തരം : പുന്നത്തൂർ കോട്ട ( തൃശ്ശൂർ )
85) വരയാടുകളുടെ സംരക്ഷണ കേന്ദ്രം
ഉത്തരം : ഇരവികുളം ദേശീയോദ്യാനം (ഇടുക്കി ജില്ല )
86) കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം
ഉത്തരം : ചൂലന്നൂർ / മയിലാടുംപാറ ( പാലക്കാട് ജില്ല )
87) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
ഉത്തരo : ഇരവികുളം ( ഇടുക്കി ജില്ല )
88) കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനo
ഉത്തരം : ഇരവികുളം ( ഇടുക്കി ജില്ല )
89) കേരളത്തിലെ ഏറ്റവുo ചെറിയ ദേശീയോദ്യാനം
ഉത്തരം : പാമ്പാടും ചോല ( ഇടുക്കി )
90) ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല
ഉത്തരം : ഇടുക്കി ജില്ല
91) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്
ഉത്തരം : പുന്നമടക്കായൽ ( ആലപ്പുഴ ജില്ല )
92) നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യത്തെ പേര്
ഉത്തരo : പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
93) ആരുടെ കേരള സന്ദർശനത്തോടനുബന്ധിച്ചാണ് നെഹ്റുട്രോഫി വളളം കളി ആരംഭിക്കുന്നത്
ഉത്തരം : ജവഹർലാൽ നെഹ്റു
94) എല്ലാവർഷവും ഏതു ദിവസമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്
ഉത്തരം : ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച
95) വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വള്ളം
ഉത്തരം : ചുണ്ടൻ വള്ളം
96) തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ
ഉത്തരം : ഭവാനി, പാമ്പാർ
97) ഭാരതപ്പുഴയുടെ മറ്റൊരു പേര്
ഉത്തരo : നിള , പൊന്നാനി
98) കർണാടകയിലേക്ക് ഒഴുകുന്ന കേരളത്തിലെ നദി
ഉത്തരം : കബനി
99) ഏതു നദിക്ക് കുറുകെയാണ് ഇടുക്കി ഡാം
ഉത്തരം : പെരിയാർ
100) 'കേരളത്തിന്റെ ജീവരേഖ 'എന്നറിയപ്പെടുന്ന ഞാൻ തന്നെയാണ് അവിടത്തെ ഏറ്റവും നീളം കൂടിയ നദി
ഉത്തരം : പെരിയാർ
101)" കേരളം മലയാളികളുടെ മാതൃഭൂമി" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
ഉത്തരം : ഇ.എം.എസ് നമ്പൂതിരിപ്പാട്
102) "ഒരു കുരുവിയുടെ പതനം " എഴുതിയത്എഴുതിയത്
ഉത്തരo : ഡോക്ടർ സലിം അലി
103) "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ " എന്ന നോവൽ എഴുതിയത്
ഉത്തരം : എം. മുകുന്ദൻ
104) 'കേരളത്തിലെ പക്ഷികൾ 'എന്ന പുസ്തകത്തിന്റെ രചയിതാവ്
ഉത്തരം : ഇന്ദുചൂഡൻ
105) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം
ഉത്തരം : റെഡ് ഡാറ്റ ബുക്ക് ( റെഡ് ലിസ്റ്റ് )
106) സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി
ഉത്തരം : പ്രാവ്
107) വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി
ഉത്തരo : മൂങ്ങ
108) പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി
ഉത്തരം : കാക്ക
109) ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്ന പക്ഷി
ഉത്തരം : കഴുകൻ
110) പക്ഷികളുടെ ഹൃദയത്തിൽ എത്ര അറകൾ ഉണ്ട്
ഉത്തരം : 4
111) കഴുത്ത് ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി
ഉത്തരം : മൂങ്ങ
112) അന്യ പക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി
ഉത്തരo : കുയിൽ
113) കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
ഉത്തരം : മംഗളവനം
114) പ്രസിദ്ധമായ കടലുണ്ടി പക്ഷി സങ്കേതം എവിടെയാണ്
ഉത്തരം : മലപ്പുറം
115) വേമ്പനാട് പക്ഷി സങ്കേതം എന്നറിയപ്പെടുന്ന കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിൽ
ഉത്തരം : കോട്ടയം
116) കേരളത്തിലെ ആദ്യത്തെ പത്രം
ഉത്തരം : രാജ്യസമാചാരം
117) കേരളത്തിലെ ആദ്യത്തെ കാഴ്ച ബംഗ്ലാവ്
ഉത്തരo : തിരുവനന്തപുരം
118) കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്
ഉത്തരം : തിരുവനന്തപുരം
119) 'കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
ഉത്തരം : പള്ളിവാസൽ
120) കേരളത്തിലെ ആദ്യത്തെ മലയാള പുസ്തകം
ഉത്തരം : സംക്ഷേപവേദാർത്ഥം
121) കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ
ഉത്തരം : മട്ടാഞ്ചേരി 1818 ൽ
122) കേരളത്തിലെ ആദ്യത്തെ അച്ചടിശാല
ഉത്തരo : സി. എം. എസ്. പ്രസ് കോട്ടയം (1821)
123) മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ
ഉത്തരം : ഇന്ദുലേഖ
124) മലയാളത്തിൽ അച്ചടിച്ച ആദ്യപത്രം
ഉത്തരം : രാജ്യസമാചാരം
125) കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല( ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതു വായനശാല / ലൈബ്രറി )
ഉത്തരം : തിരുവനന്തപുരം പബ്ലിക് ലൈബ്രറി
126) മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ
ഉത്തരം : ബാലൻ
127) ആദ്യത്തെ നിശബ്ദ സിനിമ
ഉത്തരo : വിഗതകുമാരൻ
128) സിനിമയിലെ മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്
ഉത്തരം : ശാരദ
129) കേരളത്തിൽ ആദ്യത്തെ സുവർണകമലം ലഭിച്ച മലയാള സിനിമ
ഉത്തരം : ചെമ്മീൻ
130) ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്കാരം
ഉത്തരം : ദേശീയ ചലച്ചിത്ര പുരസ്കാരം
131) ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം
ഉത്തരം : കേരളം
132) കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല
ഉത്തരo : എറണാകുളം
133) കേരളത്തിലെ ആദ്യ ബാല സൗഹൃദ ജില്ല
ഉത്തരം : ഇടുക്കി
134) കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്
ഉത്തരം : വെങ്ങനൂർ (തിരുവനന്തപുരം ജില്ല )
135) കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ പഞ്ചായത്ത്
ഉത്തരം : നെടുമ്പാശ്ശേരി (എറണാകുളം )
136) കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം
ഉത്തരം : തിരുവനന്തപുരം
137) കേരളത്തിലെ ആദ്യത്തെ മെട്രോ നിലവിൽ വന്നത്
ഉത്തരo : 2017 ജൂൺ 17 ( കൊച്ചി)
138) ആദ്യത്തെ വാട്ടർ മെട്രോ നിലവിൽ വന്നത്
ഉത്തരം : 2023 ഏപ്രിൽ 25 ( കൊച്ചി )
139) കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്നത്
ഉത്തരം : പിരപ്പൻകോട് (തിരുവനന്തപുരം ജില്ല )
140) കേരളത്തിലെ ( ഇന്ത്യയിലെ തന്നെ ) ആദ്യത്തെ സുനാമി മ്യൂസിയം
ഉത്തരം : അഴീക്കൽ ( കൊല്ലം )
141) സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതി
ഉത്തരം : നിർഭയ
142) നിർഭയ ദിനം ആചരിക്കുന്നത്
ഉത്തരo : മാർച്ച് 1
143) ഏതു വർഷം മുതലാണ് മാർച്ച് 1 നിർഭയ ദിനമായി ആചരിക്കുന്നത്
ഉത്തരം : 2013
144) ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹ പങ്കാളിത്തത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി
ഉത്തരം : കുടുംബശ്രീ
145)NHG ( Neighbour Hood group ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
ഉത്തരം : അയൽക്കൂട്ടം
146) കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജില്ല
ഉത്തരം : കണ്ണൂർ
147) കേരളത്തിലെ കണ്ടൽക്കാടുകളെ പ്രതിപാദിച്ച ആദ്യത്തെ ഗ്രന്ഥം
ഉത്തരo : ഹോർത്തൂസ് മലബാറിക്കസ്
148) കണ്ടൽക്കാടുകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
ഉത്തരം : കല്ലേൻ പൊക്കുടൻ
149) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനങ്ങൾ
ഉത്തരം : സുന്ദർബൻ ( സുന്ദർബൻ ഡെൽറ്റ )
150) കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏകപ്രദേശം
ഉത്തരം : സുന്ദർബൻ
151) എവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ
ഉത്തരം : പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി
152) പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾക്കു നൽകുന്ന മുദ്ര
ഉത്തരo : ഇക്കോ മാർക്ക്
153) പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം
ഉത്തരം : ചിപ്കോ പ്രസ്ഥാനം
154)ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
ഉത്തരം : സുന്ദർലാൽ ബഹുഗുണ
155) കേരളത്തിൽ എവിടെയാണ് ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത്
ഉത്തരം : ഏഴിമല (കണ്ണൂർ) 1977
156) ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത്
ഉത്തരം : തണ്ണീർത്തടങ്ങൾ
157) ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല
ഉത്തരം : ഇടുക്കി
158) ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല
ഉത്തരം : ആലപ്പുഴ
159)' ഗ്ലോബൽ 500 ' പുരസ്കാരം ആദ്യമായി നൽകിയ വർഷം
ഉത്തരം : 1987
160) ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ഉത്തരം : പ്രൊഫസർ ആർ.മിശ്ര
161) മലയാളം സംസാരഭാഷയായുള്ള കേന്ദ്രഭരണ പ്രദേശം
ഉത്തരം : ലക്ഷദ്വീപ്
162) മാതൃത്വത്തിന്റെ ശക്തി ആവിഷ്കരിക്കുന്ന ഇടശ്ശേരിയുടെ കൃതി
ഉത്തരം : പൂതപ്പാട്ട്
163) കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി
ഉത്തരം : കവചo
164) കുട്ടികളിലെ പ്രമേഹ രോഗനിർമാർജനവുമായി ബന്ധപ്പെട്ട കേരള സർക്കാർ പദ്ധതി
ഉത്തരം : മിഠായി
165) കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ അധ്യാപകരെ ഉൾപ്പെടുത്തിയുള്ള പോലീസിന്റെ പുതിയ പദ്ധതി
ഉത്തരം : യോദ്ധാവ്
166)ഏറ്റവും കുറവ് റിസർവ് വനങ്ങളുള്ള ജില്ല
ഉത്തരം : ആലപ്പുഴ
167) ഏറ്റവും കൂടുതൽ റിസർവ് വനങ്ങളുള്ള ഉള്ള ജില്ല
ഉത്തരം : പത്തനംതിട്ട
168)ഏറ്റവും ആദ്യത്തെ റിസർവ് വനം
ഉത്തരം : കോന്നി (1888 പത്തനംതിട്ട ജില്ല )
169)ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയോധ്യനം
ഉത്തരം : സൈലന്റ് വാലി (പാലക്കാട് ജില്ല )
170)ചീവീടുകൾ ഇല്ലാത്ത ദേശീയോദ്യാനം
ഉത്തരം : സൈലന്റ് വാലി
171) വായനദിനം ആചരിക്കുന്നത്
ഉത്തരം : ജൂൺ 19
172) ഏതു വർഷം മുതലാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്
ഉത്തരം : 1996
173) ഈ ദിനം ദേശീയ വായന ദിനമായി ആചരിച്ചത് എന്നുമുതൽ
ഉത്തരം : 2017
174) ആരുടെ ചരമദിനത്തിന്റെ ഓർമ്മയ്ക്കായാണ് വായനദിനം ആചരിക്കുന്നത്
ഉത്തരം : പി. എൻ. പണിക്കർ
175) ലോക പുസ്തക ദിനം എന്ന്
ഉത്തരം : ഏപ്രിൽ 23
176) ലോക പുസ്തക ദിനം അറിയപ്പെടുന്നത്
ഉത്തരം : വേൾഡ് ബുക്ക് പകർപ്പവകാശ ദിനം ( പുസ്തകത്തിന്റെ അന്താരാഷ്ട്ര ദിനം )
177) ഏതു വർഷം മുതലാണ് ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിച്ചുവന്നത്
ഉത്തരം : 1923 ൽ
178) യുനെസ്കോ ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ ആരംഭിച്ചത്
ഉത്തരം : 1995
179) 2023 ൽ ലോക പുസ്തക തലസ്ഥാനമായി ഒരു വർഷത്തേക്ക് നിയമിച്ചിരിക്കുന്നത്
ഉത്തരം : അക്ര ( ഘാനയുടെ തലസ്ഥാനം )
180) ആരുടെ 400 ആം ചരമ ദിനമായിരുന്നു ഈ വർഷം ഏപ്രിൽ 23
ഉത്തരം : വില്യം ഷേക്സ്പിയർ
181) 'വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ' കേരള സർക്കാർ ക്യാമ്പയിന്റെ പേര്
ഉത്തരം : വിവ
182) ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി
ഉത്തരം : ഗഗൻയാൻ
183) വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി
ഉത്തരം : ഫിലമെന്റ് രഹിത കേരളം
184) ബധിരരായ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്ക് ധന സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
ഉത്തരം : ശ്രുതി തരംഗം
185) മലയാള മനോരമ ദിനപത്രം മികച്ച കർഷക പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനായി നൽകുന്ന പുരസ്കാരം
ഉത്തരം : കർഷകശ്രീ അവാർഡ്
186) ഇന്ത്യയിൽ ആദ്യമായി 'റോഡ് സുരക്ഷ' പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനം
ഉത്തരം : കേരളം
187) ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം
ഉത്തരം : കൂടിയാട്ടം
188) ഐ.എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ കളക്ടറേറ്റ്
ഉത്തരം : കോട്ടയം കലക്ടറേറ്റ്
189) ഈയടുത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ കേരളത്തിലെ സർവകലാശാല
ഉത്തരം : കുസാറ്റ് ( കൊച്ചിൻ യൂണിവേഴ്സിറ്റി )
190) ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം
ഉത്തരം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ( നെടുമ്പാശ്ശേരി )
191) 2023 ലെ വയലാർ അവാർഡ് ജേതാവ്
ഉത്തരം : ശ്രീകുമാരൻ തമ്പി
192) ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ് ലഭിച്ച ആത്മകഥ
ഉത്തരം : ജീവിതം ഒരു പെൻഡുലം
193) 2023ലെ ഹരിവരാസന പുരസ്കാരം ലഭിച്ചത്
ഉത്തരം : ശ്രീകുമാരൻ തമ്പി ( കറുപ്പും വെളുപ്പും മായാ വർണ്ണങ്ങളും )
194) 2023ലെ അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്
ഉത്തരം : സുഭാഷ് ചന്ദ്രൻ ( സമുദ്രശില എന്ന നോവലിന് )
195) 2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത്
ഉത്തരം : പ്രിയ .എ .എസ് ( പെരുമഴയത്തെ കുഞ്ഞിതളുകൾ )
196) 2023 ൽ ഓടക്കുഴൽ അവാർഡ് നേടിയത്
ഉത്തരം : അംബികാ സുതൻ മങ്ങാട് (പ്രാണവായു )
197)2023 ൽ ശ്രീ സ്വാതി തിരുനാൾ സംഗീത വേദിയുടെ സംഗീത പുരസ്കാരം ലഭിച്ചത്
ഉത്തരം : പി. ജയചന്ദ്രൻ
198) 2023 ല്‍ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ബഷീർ പുരസ്കാരം ലഭിച്ചത്
ഉത്തരം : എം മുകുന്ദൻ ( നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലിന് )
199) ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത്
ഉത്തരം : മധുസൂദനൻ നായർ
200) 2023ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത്
ഉത്തരം : എസ് .ആർ. ശക്തിധരൻ
201) കേരള സർക്കാരിന്റെ കേരള സാഹിത്യ അക്കാദമി നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതി
ഉത്തരം : എഴുത്തച്ഛൻ പുരസ്കാരം
202)2022 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്
ഉത്തരം : സേതു (എ. സേതുമാധവൻ )
203) മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്കാരം ആദ്യമായി ആരംഭിച്ചത്
ഉത്തരം : 1993 ൽ
204) എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി നേടിയത്
ഉത്തരം : ശൂരനാട് കുഞ്ഞൻപിള്ള
205)ശ്രീ. ഒ. എൻ. വി ക്ക് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്
ഉത്തരം : 2007
206) മഹാകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡ്
ഉത്തരം : ഓടക്കുഴൽ പുരസ്കാരം
207) ആദ്യമായി ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : ബാലകവി രാമൻ ( നാരായണീയം )
208) 2021ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : സാറാ ജോസഫ് (ബുധിനി എന്ന നോവലിന് )
209) ഓടക്കുഴൽ പുരസ്കാരം നൽകുന്നത്
ഉത്തരം : ഗുരുവായൂർ ട്രസ്റ്റ് ( ജി ശങ്കരക്കുറുപ്പിനു ലഭിച്ച ജ്ഞാനപീഠ പുരസ്കാര തുകയിൽ നിന്ന് രൂപവൽക്കരിച്ചത് )
210) ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്
ഉത്തരം : 1968 ൽ
211) കേരള സംസ്ഥാനo രൂപീകൃതമായത്
ഉത്തരം : 1956 നവംബർ 1
212) മലയാളം പ്രധാന ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതിന്റെ അടിസ്ഥാനത്തിൽ ആഘോഷിക്കുന്നത്
ഉത്തരം : കേരളപ്പിറവി
213) രൂപീകരണ സമയത്ത് കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു
ഉത്തരം : 5
214) സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്
ഉത്തരം : കെ. ടി. കോശി
215) 1956 ൽ കേരള സംസ്ഥാനo രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന 5 ജില്ലകൾ
ഉത്തരം : തിരുവനന്തപുരം, തൃശൂർ , കൊല്ലം, കോട്ടയം , മലബാർ
211) കേരള സംസ്ഥാനo രൂപീകൃതമായത്
ഉത്തരം : 1956 നവംബർ 1
212) മലയാളം പ്രധാന ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതിന്റെ അടിസ്ഥാനത്തിൽ ആഘോഷിക്കുന്നത്
ഉത്തരം : കേരളപ്പിറവി
213) രൂപീകരണ സമയത്ത് കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു
ഉത്തരം : 5
214) സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്
ഉത്തരം : കെ. ടി. കോശി
215) 1956 ൽ കേരള സംസ്ഥാനo രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന 5 ജില്ലകൾ
ഉത്തരം : തിരുവനന്തപുരം, തൃശൂർ , കൊല്ലം, കോട്ടയം , മലബാർ
216) കേരള സംസ്ഥാനo രൂപീകൃതമായതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്
ഉത്തരം : 1957 ഫെബ്രുവരി 28
217) ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്നത്
ഉത്തരം : 1957 ഏപ്രിൽ 5
218) കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
ഉത്തരം : ഇ. എം. എസ്. നമ്പൂതിരിപ്പാട്
219) ആദ്യത്തെ ഗവർണർ
ഉത്തരം : ബി. രാമകൃഷ്ണ റാവു
220) കേരള സംസ്ഥാനo രൂപീകരിക്കുമ്പോഴത്തെ ഉപരാഷ്ട്രപതി
ഉത്തരം : ഡോ. എസ്.രാധാകൃഷ്ണൻ
221) ഐക്യ കേരളം എന്ന് പ്രമേയം പാസാക്കിയ നാട്ടു രാജ്യപ്രജാ സമ്മേളനം നടന്ന സ്ഥലം
ഉത്തരം : എറണാകുളo
222) കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി
ഉത്തരം : സി. അച്യുതമേനോൻ
223) ആദ്യ വിദ്യാഭ്യാസ മന്ത്രി
ഉത്തരം : മൗലാന അബ്ദുൽ കലാം ആസാദ്
224) ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
ഉത്തരം : 11
225) 1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശങ്ങൾ
ഉത്തരം : 6
226) ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം
ഉത്തരം : കേരളം
227) കേരള ഹൈക്കോടതി രൂപം കൊണ്ടത്
ഉത്തരം : 1956 നവംബർ 1
228) ആദ്യത്തെ ചീഫ് ജസ്റ്റിസ്
ഉത്തരം : കെ. ടി. കോശി
229) പ്രഥമ വനിത ഹൈക്കോടതി ജഡ്ജി
ഉത്തരം : ജസ്റ്റിസ് അന്നാ ചാണ്ടി
230) കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം
ഉത്തരം : കോഴിക്കോട്
231) 1986 കേരളം കൂടാതെ ഏതു കേന്ദ്രഭരണപ്രദേശം കൂടിയാണ് ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉണ്ടായിരുന്നത്
ഉത്തരം : ലക്ഷദ്വീപ്
232) കേരള ഹൈക്കോടതിയുടെ ആസ്ഥാനം
ഉത്തരം : കൊച്ചി ( എറണാകുളം ജില്ല )
233) കേരള ഹൈക്കോടതി പുതിയ മന്ദിരം നിലവിൽ വന്നത്
ഉത്തരം : 2006 ഫെബ്രുവരി 11
229) എത്ര ജില്ലാ കോടതികൾ ആണ് കേരള സംസ്ഥാനത്തിൽ ഉള്ളത്
ഉത്തരം : 14
235) ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി ഏത് ദ്വീപിലാണ്
ഉത്തരം : കവരത്തി
236) കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്
ഉത്തരം : തുലാം
237) കേരളത്തിന്റെ വ്യവസായിക തലസ്ഥാനം
ഉത്തരം : എറണാകുളം
238) കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
ഉത്തരം : തൃശൂർ
239) കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം
ഉത്തരം : ഫറോക്ക് (കോഴിക്കോട് )
240) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
ഉത്തരം : ഇ. എം. എസ്. നമ്പൂതിരിപ്പാട്
241) കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം
ഉത്തരം : കഥകളി
242) ഏതു കലാരൂപം പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്
ഉത്തരം : രാമനാട്ടം
243) കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥയുടെ ഉപജ്ഞാതാവ്
ഉത്തരം : കൊട്ടാരക്കര തമ്പുരാൻ
244) നളചരിതം ആട്ടക്കഥയുടെ രചയിതാവ്
ഉത്തരം : ഉണ്ണായിവാര്യർ
245) ഏതു കലാരൂപത്തിലെ കഥാപാത്രങ്ങളാണ് പച്ച, കത്തി, കരി, മിനുക്ക് , താടി എന്നിവ
ഉത്തരം : കഥകളി
246) ഭാരതീയ നൃത്ത കലകൾ പരിശീലിപ്പിക്കുന്ന കേരളത്തിലെ പ്രശസ്തമായ കലാലയം
ഉത്തരം : കേരള കലാമണ്ഡലം
247) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്
ഉത്തരം : ചെറുതുരുത്തി ( തൃശ്ശൂർ )
248) സ്വയം കല്പിതസർവ്വകലാശാലയായ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് പുഴയുടെ തീരത്താണ്
ഉത്തരം : ഭാരതപ്പുഴ
249) കേരള കലാമണ്ഡലം സ്ഥാപിതമായത്
ഉത്തരം : 1930
250) ഈ സ്ഥാപനത്തിന് രൂപം കൊടുത്ത രണ്ടുപേരിൽ ഒരാൾ വള്ളത്തോൾ നാരായണമേനോൻ. മറ്റൊരാൾ
ഉത്തരം : മണക്കുളം മുകുന്ദ രാജ
251) തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എന്തു പേരിലാണ് അറിയപ്പെടുന്നത്
ഉത്തരം : കാലവർഷം, ഇടവപ്പാതി
252) വടക്കു കിഴക്കൻ മൺസൂൺ അവയപ്പെടുന്നത്
ഉത്തരം : തുലാവർഷം
253) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണനേത്രദാന ഗ്രാമമേത്
ഉത്തരം : ചെറുകുളത്തൂർ ( കോഴിക്കോട് )
254) ഗവർണ്ണറായ ആദ്യ കേരളീയ വനിത
ഉത്തരം : എം. എസ്. ഫാത്തിമ ബീവി
255) കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയായിരുന്നു
ഉത്തരം : ആലപ്പുഴ
256) കേരളത്തിലെ കാർഷിക മേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനായി കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി
ഉത്തരം : പോഷക സമൃദ്ധി മിഷൻ
257) 2023ലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച രാജ്യവ്യാപക ശുചീകരണ യജ്ഞം
ഉത്തരം : സ്വച്ഛത ഹി സേവ
258) റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ആയ ഡിജിറ്റൽ രൂപ പ്രാബല്യത്തിൽ വന്നത്
ഉത്തരം : 2022 ഡിസംബർ 1
259) ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം
ഉത്തരം : കേരളം
260) സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കേരള ജ്യോതി പുരസ്കാരം ഈ വർഷം ലഭിച്ചത്
ഉത്തരം : ടി . പത്മനാഭൻ
തയ്യാറാക്കിയത് : സുമന ടീച്ചർ
No comments:
Post a Comment