അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ
ശിശുദിന ഗീതങ്ങൾ
1-കുഞ്ഞുങ്ങളുടെ ചാച്ചാജി
പുഞ്ചിരി തൂകി വരുന്നുണ്ടേ
കുഞ്ഞുങ്ങളുടെ ചാച്ചാജി
കുട്ടികളെല്ലാം ചിരിയായി
ചാച്ചാജിക്ക് അത് രസമായി
2-പന്ത് കളിക്കാം
പന്ത് കളിക്കും നേരത്ത്
കുഴിയിൽ പന്ത് മറഞ്ഞല്ലോ
കുട്ടികൾ എല്ലാം ചിന്തിച്ചു
എങ്ങനെ എങ്ങനെ എടുത്തിടും
വെള്ളമൊഴിച്ചു ജവഹർലാൽ
പന്ത് പൊങ്ങി വന്നല്ലോ
കുട്ടികൾ ആർത്തു വിളിച്ചല്ലോ
കെങ്കേമത്തിൽ കളിച്ചല്ലോ
3 ജന്മദിനം
ചാച്ചാജിക്കൊരു ഉമ്മ തരാം
ജന്മദിനത്തിൻ ആശംസ
ചുവന്ന റോസാപ്പൂവു തരാം
കോട്ടിൻ മേലെ അണിഞ്ഞിടാൻ
4 -ഒന്നാം പ്രധാനമന്ത്രി-
ഭാരത രാജ്യത്തൊന്നാമൻ
പ്രധാനമന്ത്രി ചാച്ചാജി
ജവഹർലാൽ നെഹ്റു അത്
പേരുകേട്ടൊരു നേതാവ്
5 ഓടി നടക്കും ചാച്ചാജി
വെള്ളക്കോട്ടും ജുബ്ബയും ഇട്ട്
എങ്ങോട്ടോടി നടക്കുന്നു
കോട്ടിൽ കുത്തിയ റോസാപ്പൂവ്
ആർക്കു കൊടുക്കാൻ പോകുന്നു
കുഞ്ഞുങ്ങൾക്ക് പുഞ്ചിരി തൂകി
പൂ കൊടുക്കാൻ പോകുന്നു
ഉഷ ടീച്ചർ NTUP School
ശിശുദിന ഗീതങ്ങൾ
1-കുഞ്ഞുങ്ങളുടെ ചാച്ചാജി
പുഞ്ചിരി തൂകി വരുന്നുണ്ടേ കുഞ്ഞുങ്ങളുടെ ചാച്ചാജി കുട്ടികളെല്ലാം ചിരിയായി ചാച്ചാജിക്ക് അത് രസമായി
2-പന്ത് കളിക്കാം
പന്ത് കളിക്കും നേരത്ത് കുഴിയിൽ പന്ത് മറഞ്ഞല്ലോ കുട്ടികൾ എല്ലാം ചിന്തിച്ചു എങ്ങനെ എങ്ങനെ എടുത്തിടും വെള്ളമൊഴിച്ചു ജവഹർലാൽ പന്ത് പൊങ്ങി വന്നല്ലോ കുട്ടികൾ ആർത്തു വിളിച്ചല്ലോ കെങ്കേമത്തിൽ കളിച്ചല്ലോ
3 ജന്മദിനം
ചാച്ചാജിക്കൊരു ഉമ്മ തരാം ജന്മദിനത്തിൻ ആശംസ ചുവന്ന റോസാപ്പൂവു തരാം കോട്ടിൻ മേലെ അണിഞ്ഞിടാൻ
4-ഒന്നാം പ്രധാനമന്ത്രി-
ഭാരത രാജ്യത്തൊന്നാമൻ പ്രധാനമന്ത്രി ചാച്ചാജി ജവഹർലാൽ നെഹ്റു അത് പേരുകേട്ടൊരു നേതാവ്
5 ഓടി നടക്കും ചാച്ചാജി വെള്ളക്കോട്ടും ജുബ്ബയും ഇട്ട് എങ്ങോട്ടോടി നടക്കുന്നു കോട്ടിൽ കുത്തിയ റോസാപ്പൂവ് ആർ ക്കു കൊ ടുക്കാ ൻ പോകുന്നു കുഞ്ഞുങ്ങൾക്ക് പുഞ്ചിരി തൂകി പൂ കൊടുക്കാൻ പോകുന്നു
ഉഷ ടീച്ചർ NTUP School
No comments:
Post a Comment