🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, February 8, 2025

അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... UP : മലയാളം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

ഉത്തരമയക്കൂ സമ്മാനം നേടൂ...

UP : മലയാളം

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ  പഠിക്കുന്ന UP കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 12/02/25  ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി  8848757389  എന്ന നമ്പരിൽ അയക്കുക.

ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.

മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.

ചോദ്യങ്ങൾ:-

1.ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

2. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ യപരന്ന് സുഖത്തിനായി വരേണം' ഇത് ആരുടെ വചനമാണ്?
               
 3.സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
 
4. ആശാൻ ആശയഗംഭീരം വള്ളത്തോൾ ശബ്ദസുന്ദരൻ എന്നാൽ ഉജ്ജ്വല ശബ്ദാഠ്യൻ അറിയപ്പെടുന്ന മലയാള കവി ആര്?
       
5. എന്റെ ജീവിതം അരങ്ങിലും അണിയറയിലും' എന്ന കലാമണ്ഡലം കൃഷ്ണൻ നായരുടെ കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു.
     
6.കുറിഞ്ഞിപൂക്കൾ ആരുടെ കൃതിയാണ് 
 
7.കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

8. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?

9. കാവ്യനർത്തകി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
      
10. ജയ ജയ കോമള കേരള ധരണി എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
    
ചോദ്യങ്ങൾ തയ്യാറാക്കിയത് : ഗീത ടീച്ചർ (Rtd), SPM UPS ആയിക്കുന്നം. 
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : 

ശശിധരൻ കല്ലേരി മാഷ്, ഫാക്ട് ഈസ്റ്റേൺ യു പി സ്കൂൾ ഏലൂർ.

വിജയി :

Abinandh B
KRKPM BHS&VHSE
Kadampanad

ഉത്തരങ്ങൾ:

1.ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
 പി.സി. കുട്ടികൃഷ്ണൻ.
2. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ യപരന്ന് സുഖത്തിനായി വരേണം' ഇത് ആരുടെ വചനമാണ്?
               ശ്രീനാരായണഗുരു.
 3.സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?
 രവീന്ദ്രനാഥ ടാഗോർ.
4. ആശാൻ ആശയഗംഭീരം വള്ളത്തോൾ ശബ്ദസുന്ദരൻ എന്നാൽ ഉജ്ജ്വല ശബ്ദാഠ്യൻ അറിയപ്പെടുന്ന മലയാള കവി ആര്?
       ഉള്ളൂർ എസ് പരമേശ്വരയ്യർ 
5. എന്റെ ജീവിതം അരങ്ങിലും അണിയറയിലും' എന്ന കലാമണ്ഡലം കൃഷ്ണൻ നായരുടെ കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു.
     ആത്മകഥ.
6.കുറിഞ്ഞിപൂക്കൾ ആരുടെ കൃതിയാണ് 
 സുഗതകുമാരി
7.കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
തകഴി ശിവശങ്കരപ്പിള്ള.

8. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
 എം. മുകുന്ദൻ.
9. കാവ്യനർത്തകി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
      സ്വരരാഗ സുധ.
10. ജയ ജയ കോമള കേരള ധരണി എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?
    ബോധേശ്വരൻ.

No comments:

Post a Comment