അധ്യാപകക്കൂട്ടം ജാലകം Daily Practice
ജാലകം: CM Kids Scholarship പിന്തുണാ പരിപാടി
CM Kids Scholarship പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എൽ.പി വിഭാഗം കുട്ടികൾക്കും അവർക്ക് മാർഗനിർദ്ദേശം നൽകുന്ന അധ്യാപകർക്കുമായി ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന പ്രത്യേക പിന്തുണാ പരിപാടിയാണ് "ജാലകം".
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനും സഹായിക്കുന്ന രണ്ട് തരം പ്രവർത്തനങ്ങളാണ് ഇതിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
- യൂണിറ്റ് അടിസ്ഥാനത്തിലുള്ള പരിശീലനം: ഓരോ വിഷയത്തിലെയും യൂണിറ്റുകളെ സമഗ്രമായി വിശകലനം ചെയ്ത് തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ "അധ്യാപകക്കൂട്ടം CM Kids ജാലകം" എന്ന പേരിൽ ബ്ലോഗിൽ ലഭ്യമാണ്. ഓരോ വിഷയത്തിനും പ്രത്യേക ലേബലുകൾ നൽകിയിട്ടുണ്ട്.
- ജാലകം Daily Practice: ഈ പേജിലൂടെ എല്ലാ വിഷയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 അല്ലെങ്കിൽ 3 ചോദ്യങ്ങൾ ദിവസേന നൽകുന്നു. ചോദ്യങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനായി തീയതിയും നമ്പറും ടൈറ്റിലിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
എങ്ങനെ പ്രയോജനപ്പെടുത്താം?
- സ്വയം പഠനം: പഠിച്ച ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ കുട്ടികൾ സ്വയം പരിഹരിക്കാൻ ശ്രമിക്കുക. ഇത് അവരുടെ പ്രശ്നപരിഹരണ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
- അധ്യാപകരുടെ സഹായം: സ്വയം കണ്ടെത്താൻ കഴിയാത്ത ചോദ്യങ്ങൾക്ക് മാത്രം അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായം തേടാവുന്നതാണ്.
- ഉത്തരസൂചിക: ആവശ്യമെന്ന് തോന്നുന്ന ഭാഗങ്ങൾക്ക് മാത്രം ഉത്തരസൂചിക ഈ പേജിൽ തന്നെ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
ശ്രദ്ധിക്കുക: വരും ദിവസങ്ങളിൽ കൂടുതൽ വിഷയങ്ങൾ ഈ പേജിൽ ഉൾപ്പെടുത്തുന്നതാണ്. അതിനാൽ ഈ ലിങ്ക് സേവ് ചെയ്തു വെക്കുക.
എല്ലാ കൂട്ടുകാർക്കും ടീം അധ്യാപകക്കൂട്ടത്തിന്റെ വിജയാശംസകൾ!
18 / 01 / 25 ഗണിതം Set :1
Prepared by ,
Vinod Kumar VN
Thettamala
Mananthavady
Wayanad
22/01/26 Maths Set :3




No comments:
Post a Comment