🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, December 6, 2024

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ് / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്


DAY  301

Q) ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ എണ്ണം 
 ഉത്തരം : 11

Q) ദേശീയ കായിക ദിനം
 ഉത്തരം  : ആഗസ്റ്റ് 29 

Q) സോക്കർ എന്ന പേരിൽ അറിയപ്പെടുന്ന കായിക ഇനം 
 ഉത്തരം : ഫുട്ബോൾ 

Q) ഫിഫ ഏത് കളിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനയാണ് 
 ഉത്തരം : ഫുട്ബോൾ 
   
Q) ഫിഫ ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 
 ഉത്തരം : 32


DAY  302

Q) ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം
 ഉത്തരം : ഹിമാചൽ പ്രദേശ് 

Q) ഹിമാചൽപ്രദേശിന്റെ തലസ്ഥാനം 
 ഉത്തരം  : ഷിംല   

Q) ഔദ്യോഗിക ഭാഷ 
 ഉത്തരം : ഹിന്ദി 

Q) പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ  
 ഉത്തരം : ഷിംല, കുളു,  മണാലി  
   
Q) പ്രധാന ഫലം  
 ഉത്തരം : ആപ്പിൾ 

DAY  303

Q) ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
 ഉത്തരം : തമിഴ്നാട്

Q) തമിഴ്നാടിന്റെ   തലസ്ഥാനം 
 ഉത്തരം  : ചെന്നൈ    

Q) ഔദ്യോഗിക ഭാഷ 
 ഉത്തരം : തമിഴ്

Q)ഔദ്യോഗിക  നൃത്തം  
 ഉത്തരം : ഭരതനാട്യം 
   
Q) ഔദ്യോഗിക  ഫലം  
 ഉത്തരം : ചക്ക 

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  304

Q) സൗരയൂഥത്തിലെ  ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ജലം ഉള്ളത്  
 ഉത്തരം : ഭൂമിയിൽ 

Q) മഹാസമുദ്രങ്ങൾ എത്ര  
 ഉത്തരം  : 5  

Q)അവ ഏവ 
 ഉത്തരം : ശാന്ത മഹാസമുദ്രം  
                അറ്റ്ലാന്റിക്ക്മഹാസമുദ്രം 
                 ഇന്ത്യൻ മഹാസമുദ്രം 
                 ആർട്ടിക് മഹാസമുദ്രം 
                  ദക്ഷിണ മഹാസമുദ്രം 

Q) സമുദ്രജലം സാധാരണയായി കാണപ്പെടുന്നത് ഏതു നിറത്തിൽ 
 ഉത്തരം : നീല 

Q) കരിങ്കടലിന്റെ നിറം    
 ഉത്തരം : കറുപ്പ് 
  
 
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  305

Q) ചെങ്കടലിന്റെ നിറo 
 ഉത്തരം : ചുവപ്പ് 

Q) ലോകത്തിലെ ഏറ്റവും വലിയ മഹാസമുദ്രം  
 ഉത്തരം  : പസഫിക് മഹാസമുദ്രം  

Q) പസഫിക് മഹാസമുദ്രം മറ്റൊരു പേരിലും അറിയപ്പെടുന്നു. ഏത് പേരിൽ?
 ഉത്തരം : ശാന്ത സമുദ്രം
  
Q)' S ' (എസ്) ആകൃതിയിൽ കാണപ്പെടുന്ന മഹാസമുദ്രം 
 ഉത്തരം : അറ്റ്ലാന്റിക് മഹാസമുദ്രം 

Q) സമുദ്രത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം 
 ഉത്തരം : സോഡിയം ക്ലോറൈഡ്  
  
 
 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  306

Q) ചരക്കു ഗതാഗതത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സമുദ്രം  
 ഉത്തരം : ഇന്ത്യൻ മഹാസമുദ്രം   

Q) ദക്ഷിണ മഹാസമുദ്രത്തിന്റെ മറ്റൊരു പേര്   
 ഉത്തരം  : അന്റാർട്ടിക്   മഹാസമുദ്രം  

Q) ഏറ്റവും തണുപ്പുള്ള സമുദ്രം  
 ഉത്തരം : ആർട്ടിക്  സമുദ്രം
  
Q) ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് 
 ഉത്തരം : സമുദ്രങ്ങൾ 

Q) സമുദ്രത്തിന്റെ ആഴം അളക്കുന്ന യൂണിറ്റ്
 ഇത്തരം : ഫാത്തം  
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  307

Q) ലോക സമുദ്ര ദിനമായി ആഘോഷിക്കുന്നത്
 ഉത്തരം : ജൂൺ 8 

Q) ഐക്യരാഷ്ട്രസഭ ജൂൺ 8  സമുദ്ര ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് 
 ഉത്തരം : 2009 ൽ 

Q) ഭൂമിയുടെ മൂന്നിലൊന്ന് ഭാഗം അടങ്ങിയിരിക്കുന്നത്
 ഉത്തരം  : ജലം 

Q) ഏറ്റവും താഴമേറിയ സമുദ്രഭാഗം  
 ഉത്തരം : ചലഞ്ചർ ഡീപ്പ് (മരിയാന ട്രഞ്ച് )

Q) മരിയാന ട്രഞ്ച് ഏത് മഹാസമുദ്രത്തിലാണ്
 ഉത്തരം  : പസഫിക് മഹാസമുദ്രo( ശാന്ത മഹാസമുദ്രo)
  
 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  308

Q) ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്നത്
 ഉത്തരം : ജപ്പാൻ

Q) രണ്ടാമഹായുദ്ധകാലത്ത്  ജപ്പാനിലെ ഏതു പട്ടണങ്ങളിലാണ് അമേരിക്ക അണുബോംബ് വർഷിച്ചത്
 ഉത്തരം : ഹിരോഷിമ,  നാഗസാക്കി 

Q) ഹിരോഷിമയിൽ ബോംബ് വർഷിച്ചത് 
 ഉത്തരം  : 1945 ആഗസ്റ്റ് 6

Q) നാഗസാക്കിയിൽ ബോംബ് വർഷിച്ചത്
 ഉത്തരം : 1945 ആഗസ്റ്റ് 9 

Q) അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന്റെ പകരമായിട്ടാണ്  അണുബോംബ് വര്‍ഷിച്ചത്
 ഉത്തരം : പേൾ ഹാർബർ തുറമുഖം
  
 
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  309

Q) ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റ് രക്താർബുദം ബാധിച്ചു മരണപ്പെട്ട പെൺകുട്ടി
 ഉത്തരം : സഡാക്കോ സസാക്കി 

Q) സഡാക്കോയും ഒറിഗാമി കൊക്കുകളും എന്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത് 
 ഉത്തരം : ലോകസമാധാനത്തിന്റെ 

Q) ഹിരോഷിമയിൽ വർഷിച്ച  അണുബോംബിന്റെ പേര്
 ഉത്തരം  : ലിറ്റിൽ ബോയ് 

Q) ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര് 
 ഉത്തരം : എനോള ഗെ 

Q) അണുബോംബ് ആക്രമണത്തിന് ഇരയായിട്ടും  ജീവിച്ചിരിക്കുന്നവർക്ക് ജാപ്പനീസ് ഭാഷയിൽ  പറയുന്ന പേര് 
 ഉത്തരം : ഹിബാക്കുഷ് 
  
 
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  310

Q) ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച യുദ്ധം 
 ഉത്തരം : രണ്ടാം ലോകമഹായുദ്ധം 

Q) നാഗസാക്കിയിൽ വർഷിച്ച അണുബോംബിന്റെ പേര്
 ഉത്തരം : ഫാറ്റ് മാൻ  

Q) നാഗസാക്കി ബോംബ് വർഷിച്ച വിമാനത്തിന്റെ പേര് 
 ഉത്തരം  : ബോസ്കർ

Q) അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി
 ഉത്തരം : മാൻഹട്ടൻ പ്രോജക്റ്റ്‌ 

Q) ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്ന രഹസ്യ പേര്
 ഉത്തരം : ട്രിനിറ്റി 
  
 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  311

Q) ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം
 ഉത്തരം : അമേരിക്ക

Q) നാഗസാക്കിയിൽ വർഷിച്ച അണുബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു
 ഉത്തരം : പ്ലൂട്ടോണിയം 239

Q) ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു 
 ഉത്തരം  : യുറേനിയം 235

Q) ഹിബാക്കുഷ എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം 
 ഉത്തരം : സ്ഫോടന ബാധിത ജനത

Q) ഹിരോഷിമ സ്ഥിതിചെയ്യുന്ന ദ്വീപ് 
 ഉത്തരം : ഹോൻഷു ദീപുകൾ
  
 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  312

Q) ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം
 ഉത്തരം : ജപ്പാൻ 

Q) ലോകത്ത് ആദ്യമായി അണു ബോംബ് പ്രയോഗിച്ചത്
 ഉത്തരം : ട്രിനിറ്റി സൈറ്റ് എന്ന മരുഭൂമിയിൽ  

Q) ഏതു രാജ്യത്തിലാണിത് 
 ഉത്തരം  : മെക്സിക്കോ 

Q) ശാന്തിയുടെ നഗരം എന്നറിയപ്പെടുന്നത് 
 ഉത്തരം : ഹിരോഷിമ

Q) രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം 
 ഉത്തരം : 1939
  
 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  313

Q) ലോകത്ത് ആദ്യമായി അണുബോംബ്  വർഷിച്ച സ്ഥലം 
 ഉത്തരം : ഹിരോഷിമ  

Q) ഏത്  സമയം?
 ഉത്തരം : രാവിലെ 8 : 15ന്  (1945 ആഗസ്റ്റ് 6)  

Q) ഈ ദുരന്തത്തിന്റെ ഓർമ്മയ്ക്കായി   നിർമ്മിച്ച സ്മാരകം
 ഉത്തരം : ഹിരോഷിമ പീസ് മെമ്മോറിയൽ  

Q) ഹിരോഷിമ ദിനമായി ആചരിക്കുന്നത് 
 ഉത്തരം : ആഗസ്റ്റ് 6  

Q) 1996 ൽ യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ച ഇതിന്റെ മറ്റൊരു പേര്  
 ഉത്തരം  : ഹിരോഷിമ ശാന്തി സ്മാരകം   
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  314

Q) ജപ്പാനിലെ ഏതു ദ്വീപുകളുടെ തലസ്ഥാനമാണ്  നാഗസാക്കി 
 ഉത്തരം : ക്യൂഷൂ ദ്വീപുകൾ   

Q) പതിനാറാം നൂറ്റാണ്ടിൽ നാഗസാക്കി കണ്ടെത്തിയത് 
 ഉത്തരം : പോർച്ചുഗീസുകാർ   

Q) ഹിരോഷിമയിൽ അണുബോംബ് വിക്ഷേപണത്തിന് ശേഷം ആദ്യം വിരിഞ്ഞ പുഷ്പം 
 ഉത്തരം : ഒലിയ  

Q) ഹിരോഷിമയിൽ ഏതുസമയത്താണ് അണുബോംബ് വിക്ഷേപിച്ചത് 
 ഉത്തരം : രാവിലെ 11 :02 ന് (1945 ആഗസ്റ്റ് 9 ) 

Q) ഹിരോഷിമ എന്ന വാക്കിനർത്ഥം 
 ഉത്തരം  : വിശാലമായ ദ്വീപ്
  
 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  315

Q) രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന 
 ഉത്തരം : ഐക്യരാഷ്ട്ര സംഘടന   UNO   

Q) നാഗസാക്കിയിൽ അണുബോംബ് വിക്ഷേപിച്ച വിമാനത്തിന്റെ പേര് 
 ഉത്തരം : ബോസ്കർ  

Q) ഹിരോഷിമയിൽ അണുബോംബ് വിക്ഷേപിച്ച വിമാനത്തിന്റെ പേര് 
 ഉത്തരം : എനോള ഗെ

Q) ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു 
 ഉത്തരം : ഹാരി . എസ്.  ട്രൂമാൻ  

Q) ബോംബക്രമണത്തിനുശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് 
 ഉത്തരം  : ബരാക്ക് ഒബാമ
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  316

Q) ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി  
 ഉത്തരം : സി . കെ.  ലക്ഷ്മൺ  

Q) ഏതു വർഷം   
 ഉത്തരം : 1924   

Q)ഏതു സ്ഥലത്ത് ?
 ഉത്തരം : പാരിസ് 

Q) മൂന്നു ഒളിമ്പിക്സുകളിൽ നിന്നായി 37 ഗോളുകൾ അടിച്ച്  ലോക റെക്കോർഡ് നേടിയ ഇന്ത്യൻ ഹോക്കി താരം 
 ഉത്തരം : ധ്യാൻചന്ദ്   

Q) ധ്യാൻചന്ദിന്റെ ജന്മസ്ഥലം  
 ഉത്തരം  : അലഹബാദ് ,  ഉത്തർപ്രദേശ്  
  
 
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  317

Q) ദേശീയ കായിക ദിനം 
 ഉത്തരം : ആഗസ്റ്റ് 29

Q)ആരുടെ ജന്മദിനമാണ് ദേശീയകായികദിനമായി ആചരിക്കുന്നത് 
 ഉത്തരം :  ധ്യാൻചന്ദ്  

Q) മൂന്ന് ഒളിമ്പിക്സ് ഫൈനലുകളിൽ നിന്നായി 13 ഗോളുകൾ അടിച്ച്  ലോക റെക്കോർഡ് നേടിയ ഇന്ത്യൻ ഹോക്കി താരം 
 ഉത്തരം : ധ്യാൻ ചന്ദ് 

Q) ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്  
 ഉത്തരം : ധ്യാൻചന്ദ്   

Q) ഹോക്കി കളിയുടെ മറ്റു പേരുകൾ
 ഉത്തരം : ഫീൽഡ് ഹോക്കി ( മൈതാന ഹോക്കി )
  
 
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  318

Q)കേരളീയകലകൾ  അഭ്യസിപ്പിക്കുന്ന കല്പിത സർവ്വകലാശാല 
 ഉത്തരം : കേരളകലാമണ്ഡലം 

Q)തൃശൂർ ജില്ലയിൽ ഏത് സ്ഥലത്താണിത് സ്ഥിതിചെയ്യുന്നത് 
 ഉത്തരം : ചെറുതുരുത്തി 

Q)'നിള' എന്ന പേരിലും അറിയപ്പെടുന്ന ഒരു നദിയുടെ തീരത്താണ് കലാമണ്ഡലം. ഏതാണീ നദി?
 ഉത്തരം : ഭാരതപ്പുഴ 

Q)കലാമണ്ഡലത്തിലെ നടനവേദിക്കു പറയുന്ന പേര് 
 ഉത്തരം : കൂത്തമ്പലം 

Q) ഏതു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് ഇവിടെ കരിങ്കൽ തൂണുകളിൽ ആലേഖനം ചെയ്തിരിക്കുന്നത് 
 ഉത്തരം : നാട്യശാസ്ത്രം 
  
 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  319


Q) തങ്ങളുടെ കയ്യിലില്ലാത്തതും  ആവശ്യമുള്ളതുമായ വസ്തുക്കൾ കൈവശമുള്ള വസ്തുക്കൾക്ക് പകരമായി ശേഖരിക്കുന്ന സമ്പ്രദായം 
 ഉത്തരം :  ബാർട്ടർ സമ്പ്രദായം 

Q) ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി 
 ഉത്തരം : കുവൈറ്റ് ദിനാർ  

Q) ഏറ്റവും മൂല്യം കുറഞ്ഞ കറൻസി 
 ഉത്തരം : ഇറാൻ റിയാൽ 

Q) ഇന്ത്യയിൽ 2000 രൂപ നോട്ട് നിലവിൽ വന്ന വർഷം 
 ഉത്തരം : 2016 നവംബർ 8  

Q) ഇന്ത്യയിൽ 1000 രൂപ നോട്ട് നിരോധിച്ച വർഷം 
 ഉത്തരം : 2016 നവംബർ 8  


*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  320


Q) ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി 
 ഉത്തരം : ഡോക്ടർ രാജേന്ദ്രപ്രസാദ്  

Q) രണ്ടുതവണ രാഷ്ട്രപതിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞ ഏക രാഷ്ട്രപതി 
 ഉത്തരം : രാജേന്ദ്രപ്രസാദ് 

Q) അദ്ദേഹം രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച കാലയളവ് 
 ഉത്തരം :  (12 വർഷം) 1950 to  1962

Q) തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി  
 ഉത്തരം : സർവ്വേപള്ളി രാധാകൃഷ്ണൻ  

Q) ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു Dr. എ. പി. ജെ.  അബ്ദുൾ കലാം 
 ഉത്തരം : 11 (പതിനൊന്നാമത് )


 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  321


Q) ഇന്ത്യയുടെ ദേശീയ കറൻസി
 ഉത്തരം : രൂപ

Q) വള്ളംകളിയിലെ പാട്ടിന് പറയുന്ന പേര്   
 ഉത്തരം : വഞ്ചിപ്പാട്ട് 

Q) പകൽ കാണുന്ന  നക്ഷത്രം
 ഉത്തരം : സൂര്യൻ 

Q) ലോകമെമ്പാടുമുള്ള മലയാളികളുടെ വിവരമറിയുവാൻ വേണ്ടിയുള്ള ഓൺലൈൻ പോർട്ടൽ 
 ഉത്തരം : ലോക കേരളം 

Q) മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ടൂറിസം പെട്രോളിയം സഹമന്ത്രി 
 ഉത്തരം : സുരേഷ് ഗോപി  

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  322


Q) സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്ന  കാർഷിക വിള  
 ഉത്തരം : കൈതച്ചക്ക 

Q) പഴങ്ങളിലെ രാജ്ഞി എന്നറിയപ്പെടുന്നത് 
 ഉത്തരം : മാങ്കോസ്റ്റിൻ  

Q)വെണ്ണപ്പഴം എന്നറിയപ്പെടുന്നത് 
 ഉത്തരം : അവക്കാഡോ 

Q) ലോകത്ത് പണവർഗങ്ങളിൽ  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 
 ഉത്തരം : പഴം 

Q) ഗുജറാത്ത് മുഖ്യമന്ത്രി 'കമലം' എന്ന പേരിൽ പുനർനാമകരണം ചെയ്ത  പഴവർഗ്ഗം 
 ഉത്തരം : ഡ്രാഗൺ ഫ്രൂട്ട്  

 

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  323


Q)2020 മാർച്ച്‌ 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗം 
 ഉത്തരം : കോവിഡ് 19

Q)വളം നിർമ്മാണത്തിന്  ഉപയോഗിക്കുന്ന ഒരു ജീവി 
 ഉത്തരം : മണ്ണിര 

Q)ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുസ്തകം വായിക്കുന്ന രീതി 
 ഉത്തരം : ഇ -വായന 

Q)നാലു കാൽമുട്ടുകളുള്ള ഒരു ജീവി 
 ഉത്തരം : ആന 

Q)പിന്നിലേക്ക് പറക്കാൻ കഴിയുന്ന ഒരേ ഒരു പക്ഷി 
 ഉത്തരം : ഹമ്മിoഗ് ബേർഡ് 

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  324


Q) വെള്ളത്തിൽ തവളകൾ ശ്വസിക്കുന്നത്  
 ഉത്തരം : ത്വക്കിലൂടെ 

Q) മണ്ണിൽ കുഴി ഉണ്ടാക്കി ഇര പിടിക്കുന്നത് 
 ഉത്തരം : കുഴിയാന 

Q) പ്രകൃതിയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത് 
 ഉത്തരം : സസ്യങ്ങൾ 

Q) തണ്ടിലും ഇലകളിലും ഉള്ള എന്താണ് ജലസസ്യങ്ങളെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നത്
 ഉത്തരം : വായു അറകൾ 

Q) കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല 
 ഉത്തരം : ഇടുക്കി

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  325


Q) മാലിന്യ പരിപാലനം, ജൈവകൃഷി പ്രോത്സാഹനം,  ജല സംരക്ഷണം എന്നിവയ്ക്ക് വേണ്ടി കേരള സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി
 ഉത്തരം : ഹരിത കേരളം 

Q) നവ കേരള മിഷന്റെ ഭാഗമായി ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പദ്ധതി
 ഉത്തരം : ആർദ്രം  

Q) ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ പരിപാടി 
 ഉത്തരം : ചന്ദ്രയാൻ  

Q) ചൊവ്വാഗ്രഹത്തെക്കുറിച്ച് പഠിക്കുന്ന പദ്ധതിയുടെ പേര്  
 ഉത്തരം : മംഗൾയാൻ 

Q) 2024 ജനുവരിയിൽ  ഏക സിവിൽ കോഡ് നടപ്പാക്കാൻ തീരുമാനിച്ച  സംസ്ഥാനം 
 ഉത്തരം : ഉത്തരാഖണ്ഡ്  

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  326


Q) ശ്രീനാരായണ ഗുരു സർവകലാശാല ആസ്ഥാനം  എവിടെയാണ്  
 ഉത്തരം : കൊല്ലം 

Q) ഒരു  ജീവിയുടെ പുതിയൊരു ഘട്ടമാണ് കുഴിയാന. ഏതാണ് മാതൃജീവി  
 ഉത്തരം : തുമ്പി 

Q) ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി 
 ഉത്തരം : പാമ്പ് 

Q) രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം  
 ഉത്തരം : കാർബൺഡയോക്സൈഡ്  

Q) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം 
 ഉത്തരം : ത്വക്ക്  

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  327


Q) കേരളത്തിൽ പാലക്കാട് ജില്ലയിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം  
 ഉത്തരം : സൈലന്റ് വാലി

Q) ഏതു പർവ്വതനിരയിൽ  
 ഉത്തരം : പശ്ചിമഘട്ടം  

Q) പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ വിളിക്കുന്നത് 
 ഉത്തരം : സൈരന്ധ്രി വനം

Q) മഹാഭാരതത്തിലെ ഒരു കഥാപാത്രത്തിന്റെ പര്യായപദമാണ്  സൈര ന്ധ്രി. ഏതാണാ കഥാപാത്രം?
 ഉത്തരം : പാഞ്ചാലി 

Q) സൈലന്റ് വാലിയിലൂടെ  ഒഴുകുന്ന പുഴ 
 ഉത്തരം : കുന്തിപ്പുഴ    

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  328


Q) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് 
 ഉത്തരം : പുന്നമടക്കായൽ 

Q) പുന്നമടക്കായൽ ഏത് ജില്ലയിലാണ്
 ഉത്തരം : ആലപ്പുഴ 

Q) എത്രാമത്തെ നെഹ്റു ട്രോഫി വള്ളംകളിയാണ് 2024 ൽ നടക്കേണ്ടിയിരുന്നത്  
 ഉത്തരം : 70

Q) ഏതു ജീവികൾ ഇല്ലാത്തതിനാലാണ് സൈലന്റ് വാലിക്ക്( നിശബ്ദ താഴ് വര )ആ പേര് കിട്ടിയത് ? 
 ഉത്തരം : ചീവീടുകൾ  

Q)സൈലന്റ് വാലിയിൽ കണ്ടുവരുന്ന കുരങ്ങ് 
 ഉത്തരം : സിംഹവാലൻ കുരങ്ങ് , കരിങ്കുരങ്ങ്   

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  329


Q) കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
 ഉത്തരം : അതിരപ്പിള്ളി വെള്ളച്ചാട്ടം

Q) പശ്ചിമഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ഏതു പുഴയുടെ ഭാഗമാണ്  ഈ വെള്ളച്ചാട്ടം 
 ഉത്തരം : ചാലക്കുടിപ്പുഴ 

Q) ഏതു വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി?
 ഉത്തരം : ഷോളയാർ 

Q) അതിരപ്പിള്ളിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള പ്രസിദ്ധമായ മറ്റൊരു  വെള്ളച്ചാട്ടം  
 ഉത്തരം : വാഴച്ചാൽ 

Q) ഏത് ജില്ലയിലാണ് ഈ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് 
 ഉത്തരം : തൃശ്ശൂർ    

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  330


Q) വയനാടിന്റെ കവാടം എന്നറിയപ്പെടുന്നത് 
 ഉത്തരം : ലക്കിടി

Q) വയനാട് ജില്ലയുടെ ആസ്ഥാനം
 ഉത്തരം : കൽപ്പറ്റ   

Q) കേരളത്തിലെ എത്രാമത്തെ ജില്ലയാണ് വയനാട് 
 ഉത്തരം : 12

Q) വയനാട് ജില്ല രൂപം കൊണ്ടത്  
 ഉത്തരം : 1980 നവംബർ 1  

Q) വയനാട്ടിലൂടെ ഒഴുകുന്ന പ്രധാന നദി 
 ഉത്തരം : കബനി   

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  331


Q) തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുമായി  അതിർത്തി പങ്കിടുന്ന , കേരളത്തിലെ  ഏക ജില്ല
 ഉത്തരം : വയനാട് 

Q) ഏത് പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട്  നിലകൊള്ളുന്നത്
 ഉത്തരം : ഡെക്കാൻ പീഠഭൂമി  

Q) കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് വയനാട് ജില്ലയിലെ ഏത് സ്ഥലത്ത് 
 ഉത്തരം : മുണ്ടക്കൈ 

Q) എന്നാണ് ഈ ദുരന്തം സംഭവിച്ചത് 
 ഉത്തരം : ജൂലൈ 28  (2024 )

Q) വയനാട് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് 
 ഉത്തരം : കാടുകളുടെ നാട്  

 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  332


Q) കേരളത്തിന്റെ അയൽ സംസ്ഥാനമാണ് തമിഴ്നാട്. മറ്റൊരു സംസ്ഥാനം 
 ഉത്തരം : കർണാടക

Q) കർണാടകയുടെ തലസ്ഥാനം
 ഉത്തരം : ബംഗളൂരു  

Q) ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ  നഗരം
 ഉത്തരം : ബംഗളൂരു 

Q) ബാംഗ്ലൂരിന്റെ  സ്ഥാപകനായി കണക്കാക്കപ്പെടുന്നത് 
 ഉത്തരം : കേമ്പഗൗഡ ഒന്നാമൻ  

Q) കർണാടക സംസ്ഥാനത്തിലെ പ്രധാന ഭാഷ 
 ഉത്തരം : കന്നഡ  

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  332

Q) പക്ഷികളെ കുറിച്ചുള്ള പഠനത്തിന് പറയുന്നത്  
 ഉത്തരം : ഓർണ്ണിത്തോളജി

Q) ഏറ്റവും വലിയ പക്ഷി 
 ഉത്തരം : ഒട്ടകപ്പക്ഷി 

Q) ഏറ്റവും ചെറിയ പക്ഷി 
 ഉത്തരം  : ഹമ്മിങ് ബേർഡ്  
   
Q) ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി      
 ഉത്തരം : ആൽബട്രോസ്  

Q) ഏറ്റവും കുറവ് ആയുസ്സുള്ള പക്ഷി  
 ഉത്തരം  : ഹമ്മിങ് ബേർഡ്

*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  333

Q) ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി  
 ഉത്തരം : ഫാൽക്കൺ  (പ്രാപ്പിടിയൻ പക്ഷി )

Q) ഏറ്റവും വേഗത കുറഞ്ഞു പറക്കുന്ന പക്ഷി 
 ഉത്തരം : അമേരിക്കൻ  വുഡ് കോക്ക്  ( അമേരിക്കൻ കാട്ടുകോഴി )

Q) വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി  
 ഉത്തരം  : പെൻഗ്വിൻ 
   
Q) ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി    
 ഉത്തരം : ഒട്ടകപ്പക്ഷി    

Q) കാൽപാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി 
 ഉത്തരം  : പെൻഗ്വിൻ  
  


 *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  334

Q) ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം  
 ഉത്തരം : കാർബൺഡയോക്സൈഡ് 

Q) ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന  വാതകം 
 ഉത്തരം : നൈട്രജൻ 

Q) സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം 
 ഉത്തരം  : ഹൈഡ്രജൻ
   
Q) ചന്ദ്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം    
 ഉത്തരം : ഹീലിയം 

Q) ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് 
 ഉത്തരം  : ഹൈഡ്രജൻ   
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  335

Q) സൗരയൂഥത്തിലെ ഏറ്റവും വൈവിധ്യമുള്ള കാലാവസ്ഥയും അന്തരീക്ഷവും ഉള്ള ഗ്രഹം  
 ഉത്തരം : ഭൂമി

Q) സൗരയൂഥത്തിൽ സൂര്യനിൽ നിന്നും എത്രാമത്തെ സ്ഥാനമാണ് ഭൂമിക്ക് 
 ഉത്തരം : 3 rd

Q)71% വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ നീല നിറമായി കാണപ്പെടുന്ന ഭൂമിയെ വിശേഷിപ്പിക്കുന്നത് 
 ഉത്തരം  : നീലഗ്രഹം 
   
Q) ഗ്രീക്ക് ,  റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഏക ഗ്രഹം     
 ഉത്തരം : ഭൂമി  

Q) നാം വസിക്കുന്ന ഭൂമിയുടെ ഗണിതശാസ്ത്ര രൂപം  (ആകൃതി) 
 ഉത്തരം  : ജിയോയിഡ് 
  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  336

Q) ദൂരത്തിന്റെ ഏറ്റവും വലിയ യൂണിറ്റ് 
 ഉത്തരം : പ്രകാശവർഷം 

Q) ദൂരത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ്
 ഉത്തരം : മില്ലീമീറ്റർ  

Q) കടലിന്റെ നീളമളക്കുന്ന യൂണിറ്റ് 
 ഉത്തരം : നോട്ടിക്കൽ മൈൽ  

Q) ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് 
 ഉത്തരം  : റിച്ചർ സ്കെയിൽ 
   
Q) ഭാരമളക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ യൂണിറ്റ്   
 ഉത്തരം : മില്ലീഗ്രാം  

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  337

Q) ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം  
 ഉത്തരം : ലക്ഷദ്വീപ് 

Q) ലക്ഷദ്വീപ് രൂപം കൊണ്ടത്
 ഉത്തരം : 1956 ൽ 

Q) ലക്ഷദ്വീപ് എന്നു നാമകരണം ചെയ്ത വർഷം  
 ഉത്തരം : 1973

Q) ഏകദേശം എത്ര ദ്വീപുകളിലാണ് ജനവാസം ഉള്ളത്  
 ഉത്തരം  : 10
   
Q) ഏതു കടലിലാണ് ഈ ദ്വീപു സമൂഹങ്ങൾ ഉള്ളത്  
 ഉത്തരം : അറബിക്കടൽ   

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  338

Q) ലക്ഷദ്വീപുകളുടെ തലസ്ഥാനം 
 ഉത്തരം : കവരത്തി 

Q) ലക്ഷദ്വീപുകളിലെ ഏറ്റവും വലിയ നഗരം
 ഉത്തരം : ആന്ത്രോത്ത്

Q) മിനിക്കോയ് ദ്വീപ് ഒഴികെ മറ്റു ലക്ഷദ്വീപുകളിലെ സംസാരഭാഷ  
 ഉത്തരം : ജസരി  

Q) മിനിക്കോയ് ദ്വീപിലെ സംസാരഭാഷ  
 ഉത്തരം  : മഹൽ 
   
Q) ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ
 ഉത്തരം : ഇംഗ്ലീഷ്  

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  339

Q) ലക്ഷദ്വീപ് എന്ന പേരിന്റെ അർത്ഥം 
 ഉത്തരം : ഒരുലക്ഷം ദ്വീപുകൾ

Q) ലക്ഷദ്വീപിലെ പ്രധാന തൊഴിൽ  
 ഉത്തരം : മത്സ്യബന്ധനം( & കൃഷി )

Q) ലക്ഷദ്വീപിലെ ഏക വിമാനത്താവളം
 ഉത്തരം : അഗത്തി എയർപോർട്ട് 

Q) ലക്ഷദ്വീപിന്റെ ഔദ്യോഗിക മൃഗം
 ഉത്തരം  : ബട്ടർഫ്ലൈ ഫിഷ് 
   
Q) ഔദ്യോഗിക പുഷ്പം  
 ഉത്തരം : നീലക്കുറിഞ്ഞി

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  340

Q) മെട്രോ റെയിൽ നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം 
 ഉത്തരം : കൊച്ചി (എറണാകുളം ജില്ല )

Q) ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ ഗതാഗതം 
 ഉത്തരം : കൽക്കത്ത മെട്രോ 

Q) രണ്ടാമത്തേത്
 ഉത്തരം : ഡൽഹി മെട്രോ 

Q) ഇന്ത്യയിലെ പ്രധാന നഗരമായ ബംഗളൂരുവിൽ നിലവിലുള്ള അതിവേഗ റെയിൽവേ ഗതാഗതമാർഗം 
 ഉത്തരം  : ബംഗളൂരു മെട്രോ റെയിൽവേ 
   
Q) ബംഗളൂരു മെട്രോ റെയിൽവേ അറിയപ്പെടുന്നത്   
 ഉത്തരം : നമ്മ മെട്രോ  

  *അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  341

Q) രണ്ട് കടലുകൾ സംഗമിക്കുന്ന കന്യാകുമാരി ഏത് സംസ്ഥാനത്താണ്
 ഉത്തരം : തമിഴ്നാട്  

Q) ബ്രിട്ടീഷ് ഭരണകാലത്ത് കന്യാകുമാരി അറിയപ്പെട്ടിരുന്നത്  
 ഉത്തരം : കേപ് കോമറിൻ  

Q) പ്രസിദ്ധമായ രണ്ട് പർവതനിരകൾ അവസാനിക്കുന്നത് കന്യാകുമാരിയിലാണ് ഏതാണിവ 
 ഉത്തരം : പശ്ചിമഘട്ടം, പൂർവ്വഘട്ടം  

Q) ഇന്ത്യൻ മഹാസമുദ്രത്തിന്റെയും മറ്റു രണ്ടു കടലുകളുടെയും സംഗമസ്ഥാനമാണ് കന്യാകുമാരി.ഏതാണീ കടലുകൾ
 ഉത്തരം  : അറബിക്കടൽ , ബംഗാൾ ഉൾക്കടൽ  
   
Q) മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നതിന് മുൻപ് പ്രദർശിപ്പിച്ച സ്ഥലത്തിന്റെ സ്മാരകമായി നിലകൊള്ളുന്നത് 
 ഉത്തരം : ഗാന്ധി മണ്ഡപം   

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  342

Q) കന്യാകുമാരി ജില്ല രൂപീകരിച്ചത് 
 ഉത്തരം : 1956  നവംബർ 1  

Q) തിരുവിതാംകൂറിന്റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ഇപ്പോൾ കന്യാകുമാരി ജില്ലയിലുൾപ്പെടുന്ന പ്രദേശം 
 ഉത്തരം : നാഞ്ചിനാട് പ്രദേശം 

Q) പശ്ചിമഘട്ടവും ഏതു മഹാസമുദ്രവും കൂടി സമ്മേളിക്കുന്നതിനാലാണ് കന്യാകുമാരിയിൽ  സൂര്യോദയവും സൂര്യാസ്തമനവും ഒരുമിച്ച് കാണാൻ സാധിക്കുന്നത് 
 ഉത്തരം : ഇന്ത്യൻ മഹാസമുദ്രം 

Q) കന്യാകുമാരിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല 
 ഉത്തരം  : തിരുവനന്തപുരം  
   
Q) കന്യാകുമാരിയിലെ ഔദ്യോഗിക ഭാഷ  
 ഉത്തരം : തമിഴ്  

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  343

Q) ഹരിദ്വാർ കുംഭമേളയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം : ഉത്തരാഖണ്ഡ്  

Q) സ്വർണ്ണഖനിയുടെ നാട് 
 ഉത്തരം : കർണാടക 

Q) ഇന്ത്യയിൽ സ്വർണം ചെയ്യുന്ന ഒരേ ഒരു പ്രദേശം  
 ഉത്തരം : കോലാർ സ്വർണ്ണഖനി (കർണാടക )

Q) ചുവന്ന മലകളുടെ സംസ്ഥാനം  
 ഉത്തരം  : അരുണാചൽ പ്രദേശ് 
   
Q) ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം : അരുണാചൽ പ്രദേശ്    

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  344

Q)സ്റ്റമ്പ് ഔട്ട് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
 ഉത്തരം : ക്രിക്കറ്റ് 

Q) ഗോൾകീപ്പർ ഹെൽമെറ്റ് ധരിക്കുന്നത് ഏത് കളിയിലാണ് 
 ഉത്തരം : ഹോക്കി 

Q) ഹോക്കിയിൽ ഇന്ത്യക്ക് എത്ര തവണ ഒളിമ്പിക്സ് സ്വർണ്ണം ലഭിച്ചിട്ടുണ്ട്  
 ഉത്തരം : 8 തവണ 

Q) ഇന്ത്യയിലെ പ്രമുഖ സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് 
 ഉത്തരം : സുബ്രതോ കപ്പ്  
   
Q) ഫുട്ബോളിന്റെ അപരനാമം  
 ഉത്തരം : സോക്കർ 

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  345

Q) ഒരു വ്യാഴവട്ടം എത്ര വർഷമാണ് 
 ഉത്തരം : 12

Q) മഹാത്മാഗാന്ധിയുടെ എത്രാമത്തെ ജന്മദിന വാർഷികമാണ് 2024ൽ ആഘോഷിക്കുന്നത്
 ഉത്തരം : 155

Q) 2024 ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിച്ചത്
 ഉത്തരം : 78

Q) 2024 ജനുവരി 26 ന് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിച്ചത്
 ഉത്തരം : 75
   
Q) മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷിക ദിനം എന്നായിരുന്നു 
 ഉത്തരം : 2019 ജൂലൈ 20

  
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*

DAY  346

Q) കേരളത്തിലെ ഏറ്റവും വലിയ കായൽ 
 ഉത്തരം : വേമ്പനാട്ടുകായൽ 

Q) വേമ്പനാട്ടുകായൽ മൂന്ന് ജില്ലകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. ആലപ്പുഴയും കോട്ടയവും ആണ് രണ്ടെണ്ണം. മൂന്നാമത്തേത് 
 ഉത്തരം  : എറണാകുളം

Q) ആലപ്പുഴയിലെ അരൂരിനും അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട്ടുകായലിന്റെ ഭാഗം അറിയപ്പെടുന്നത്

Thursday, December 5, 2024

Sslc ഫിസിക്സ്‌ മുഴുവൻ പാഠഭാഗങ്ങളിലെയും 1 mark ന് വരുന്ന ചോദ്യങ്ങൾ ഇനി മറക്കില്ല. / Adhyapakakkoottam

അധ്യാപകക്കൂട്ടം class 10 Physics

Sslc ഫിസിക്സ്‌  മുഴുവൻ പാഠഭാഗങ്ങളിലെയും 1 mark ന് വരുന്ന ചോദ്യങ്ങൾ ഇനി മറക്കില്ല. 
Equations, principles,units,Expansions, values, Energy changes എന്നിവ ഒറ്റ pdf ൽ തയ്യാറാക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ആലത്തിയൂർ KHMHS സ്കൂളിലെ അധ്യാപകൻ Shoukkathali KV





Monday, December 2, 2024

അധ്യാപകക്കൂട്ടം Class 10 English

അധ്യാപകക്കൂട്ടം Class 10 English


Effective Exam Prep Activities for std 10 second term   These activities aim to enhance understanding, improve retention, and foster critical thinking skills.   

Prajit prasanna kumar 
HST ENGLISH 
SVHS PONGALADY
PATHANAMTHITTA
8281239113



Sunday, December 1, 2024

Effective Exam Prep Actuvities for Second Term Additional Textbook Activities / Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Eng

Effective Exam Prep Actuvities for Second Term Additional Textbook Activities  These activities aim to enhance understanding, improve retention, and foster critical thinking skills.   

Prajit prasanna kumar 
HST ENGLISH 
SVHS PONGALADY
PATHANAMTHITTA
8281239113



Wednesday, November 20, 2024

ഒരു മിഠായിക്കഥ / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

ഒരു മിഠായിക്കഥ

മൂന്നാം ക്ലാസ്സിലെ "വിമല വിദ്യാലയം നിയമാവലി " എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ചെയ്ത ഹ്രസ്വ ചിത്രം.
വി.എൽ.പി.എസ് കടമ്പനാട്.





Friday, November 8, 2024

ശിശുദിന ഗീതങ്ങൾ / Adhyapakakkoottam

അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ


ശിശുദിന  ഗീതങ്ങൾ



1-കുഞ്ഞുങ്ങളുടെ ചാച്ചാജി

 പുഞ്ചിരി തൂകി വരുന്നുണ്ടേ 
 കുഞ്ഞുങ്ങളുടെ ചാച്ചാജി
 കുട്ടികളെല്ലാം ചിരിയായി
 ചാച്ചാജിക്ക് അത് രസമായി

2-പന്ത് കളിക്കാം
 പന്ത് കളിക്കും നേരത്ത് 
 കുഴിയിൽ പന്ത് മറഞ്ഞല്ലോ
 കുട്ടികൾ എല്ലാം ചിന്തിച്ചു
 എങ്ങനെ എങ്ങനെ എടുത്തിടും 
 വെള്ളമൊഴിച്ചു ജവഹർലാൽ 
 പന്ത് പൊങ്ങി വന്നല്ലോ
 കുട്ടികൾ ആർത്തു വിളിച്ചല്ലോ
 കെങ്കേമത്തിൽ കളിച്ചല്ലോ

3  ജന്മദിനം
 ചാച്ചാജിക്കൊരു ഉമ്മ തരാം
 ജന്മദിനത്തിൻ ആശംസ
 ചുവന്ന റോസാപ്പൂവു തരാം
 കോട്ടിൻ മേലെ അണിഞ്ഞിടാൻ

 4 -ഒന്നാം പ്രധാനമന്ത്രി-
   ഭാരത രാജ്യത്തൊന്നാമൻ
 പ്രധാനമന്ത്രി ചാച്ചാജി 
 ജവഹർലാൽ നെഹ്റു അത് 
 പേരുകേട്ടൊരു നേതാവ്

5  ഓടി നടക്കും ചാച്ചാജി 
  വെള്ളക്കോട്ടും ജുബ്ബയും ഇട്ട് 
 എങ്ങോട്ടോടി  നടക്കുന്നു 
 കോട്ടിൽ കുത്തിയ റോസാപ്പൂവ് 
 ആർക്കു കൊടുക്കാൻ പോകുന്നു 
 കുഞ്ഞുങ്ങൾക്ക് പുഞ്ചിരി തൂകി
 പൂ കൊടുക്കാൻ പോകുന്നു

ഉഷ ടീച്ചർ NTUP School


ശിശുദിന ഗീതങ്ങൾ

1-കുഞ്ഞുങ്ങളുടെ ചാച്ചാജി

പുഞ്ചിരി തൂകി വരുന്നുണ്ടേ കുഞ്ഞുങ്ങളുടെ ചാച്ചാജി കുട്ടികളെല്ലാം ചിരിയായി ചാച്ചാജിക്ക് അത് രസമായി

2-പന്ത് കളിക്കാം

പന്ത് കളിക്കും നേരത്ത് കുഴിയിൽ പന്ത് മറഞ്ഞല്ലോ കുട്ടികൾ എല്ലാം ചിന്തിച്ചു എങ്ങനെ എങ്ങനെ എടുത്തിടും വെള്ളമൊഴിച്ചു ജവഹർലാൽ പന്ത് പൊങ്ങി വന്നല്ലോ കുട്ടികൾ ആർത്തു വിളിച്ചല്ലോ കെങ്കേമത്തിൽ കളിച്ചല്ലോ

3 ജന്മദിനം

ചാച്ചാജിക്കൊരു ഉമ്മ തരാം ജന്മദിനത്തിൻ ആശംസ ചുവന്ന റോസാപ്പൂവു തരാം കോട്ടിൻ മേലെ അണിഞ്ഞിടാൻ

4-ഒന്നാം പ്രധാനമന്ത്രി-

ഭാരത രാജ്യത്തൊന്നാമൻ പ്രധാനമന്ത്രി ചാച്ചാജി ജവഹർലാൽ നെഹ്റു അത് പേരുകേട്ടൊരു നേതാവ്

5 ഓടി നടക്കും ചാച്ചാജി വെള്ളക്കോട്ടും ജുബ്ബയും ഇട്ട് എങ്ങോട്ടോടി നടക്കുന്നു കോട്ടിൽ കുത്തിയ റോസാപ്പൂവ് ആർ ക്കു കൊ ടുക്കാ ൻ പോകുന്നു കുഞ്ഞുങ്ങൾക്ക് പുഞ്ചിരി തൂകി പൂ കൊടുക്കാൻ പോകുന്നു

ഉഷ ടീച്ചർ NTUP School






Tuesday, October 29, 2024

പൊതുവിജ്ഞാനം കേരളം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്

പൊതുവിജ്ഞാനം
കേരളം


1) ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ എന്റെ വടക്കുഭാഗം കർണാടകവും  പടിഞ്ഞാറ് ഭാഗo അറബിക്കടലുമാണ്.
 ഉത്തരം  : കേരളം 

2) കേരളത്തിലെത്ര ജില്ലകൾ
 ഉത്തരം :  14 

3) കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല
 ഉത്തരം,:  തിരുവനന്തപുരം 

4) കേരളത്തിന്റെ വടക്കേ ജില്ല
 ഉത്തരം  :കാസർഗോഡ്

5) രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരേ ഒരു ജില്ല 
 ഉത്തരം  : വയനാട് ( തമിഴ്നാടും കർണാടകവും  )

6) കേരളത്തിലെ ഏറ്റവും വലിയ ജില്ല 
 ഉത്തരം  : ഇടുക്കി 

7) ഏറ്റവും ചെറിയ ജില്ല 
 ഉത്തരം :  ആലപ്പുഴ 

8) സംസ്ഥാനത്ത്  തീവണ്ടി പാത ഇല്ലാത്ത രണ്ടു ജില്ലകൾ 
 ഉത്തരം,: ഇടുക്കി, വയനാട് 

9)പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം  : തിരുവനന്തപുരം

10) ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
 ഉത്തരം : പത്തനംതിട്ട 

11) കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം  : വയനാട് 

12)പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം :  തൃശ്ശൂർ

13) പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം   
 ഉത്തരം : കുട്ടനാട് (ആലപ്പുഴ)

14) തെയ്യങ്ങളുടെ നാട്  എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം  : കണ്ണൂർ 

15) സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല 
 ഉത്തരം : ഇടുക്കി

16) അക്ഷരനഗരം അഥവാ അക്ഷരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്  
 ഉത്തരം  : കോട്ടയo

17) ആരാധനാലയങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത്
 ഉത്തരം : പത്തനംതിട്ട

18) കിഴക്കിന്റെ വെനീസ്  
 ഉത്തരം : ആലപ്പുഴ

19) അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്  
 ഉത്തരം  : കൊച്ചി ( എറണാകുളം )

20) ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
 ഉത്തരം : മറയൂർ ( ഇടുക്കി )

21) കേരളത്തിന്റെ ഔദ്യോഗിക ഫലം    
 ഉത്തരം  : ചക്ക 

22) ഔദ്യോഗിക പാനീയം  
 ഉത്തരം : ഇളനീർ   

23) ഔദ്യോഗിക മൃഗം  ( സംസ്ഥാന മൃഗം  )   
 ഉത്തരം : ആന

24) ഔദ്യോഗിക പക്ഷി ( സംസ്ഥാന പക്ഷി  )  
 ഉത്തരം  : മലമുഴക്കി വേഴാമ്പൽ / മരവിത്തലച്ചി  

25) സംസ്ഥാന ചിത്രശലഭം  
 ഉത്തരം : ബുദ്ധമയൂരി 

26) സംസ്ഥാന മത്സ്യം     
 ഉത്തരം  : കരിമീൻ  

27) സംസ്ഥാന വൃക്ഷം   
 ഉത്തരം : തെങ്ങ്   

28) സംസ്ഥാന പുഷ്പം 
 ഉത്തരം : കണിക്കൊന്ന  

29) കേരളത്തിന്റെ ഔദ്യോഗിക ഭാഷ 
 ഉത്തരം  : മലയാളം 

30) കേരള സംസ്ഥാനo നിലവിൽ വന്നത്   
 ഉത്തരം : 1956  നവംബർ 1

31) 'അക്ഷയ പദ്ധതി'ക്ക് തുടക്കം കുറിച്ച ജില്ല   
 ഉത്തരം  : മലപ്പുറം 

32) സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല 
 ഉത്തരം : എറണാകുളം 

33) കേരളത്തിലെ ധന്വന്തരി ഗ്രാമം എന്നറിയപ്പെടുന്നത്    
 ഉത്തരം : കോട്ടക്കൽ ( മലപ്പുറം )

34) 'എല്ലാവർക്കും ഇന്റർനെറ്റ് 'എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന ഇന്റർനെറ്റ് പദ്ധതി    
 ഉത്തരം  : കെ. ഫോൺ

35)കെ. ഫോൺ ഉദ്ഘാടനം ചെയ്ത ദിവസം
 ഉത്തരം : 2023 ജൂൺ 5 


36) കശുവണ്ടി വ്യവസായത്തിന് പേര് കേട്ടത്  ( ഈറ്റില്ലം )
 ഉത്തരം  : കൊല്ലം

37) 'അനന്തപുരി' എന്നറിയപ്പെടുന്ന ജില്ല  
 ഉത്തരം : തിരുവനന്തപുരം   

38) ' ജലത്തിലെ പൂരം ' എന്നറിയപ്പെടുന്നത്     
 ഉത്തരം : ആറന്മുള വള്ളംകളി  ( ആറന്മുള ഉത്രട്ടാതി വള്ളംകളി )

39) പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയിൽ    
 ഉത്തരം  : പമ്പാ നദി 

40) ആറന്മുള വള്ളംകളി നടക്കുന്നത് ഏത് ജില്ലയിൽ 
 ഉത്തരം : പത്തനംതിട്ട  


41) ഒരേയൊരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല 
 ഉത്തരം  : പത്തനംതിട്ട ( തിരുവല്ല റെയിൽവേ സ്റ്റേഷൻ )

42) വനപ്രദേശം കൂടുതലുള്ള ജില്ല    
 ഉത്തരം : ഇടുക്കി   

43) വനപ്രദേശo ഏറ്റവും കുറവുള്ള ജില്ല      
 ഉത്തരം : ആലപ്പുഴ 

44) സമുദ്രതീരവും റെയിൽപാതകളും ഇല്ലാത്ത ജില്ല  
 ഉത്തരം  : ഇടുക്കി , വയനാട്  

45) കേരളത്തിന്റെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്നത്  
 ഉത്തരം : തിരുവനന്തപുരം  ( സെൻട്രൽ  ) 

46)ഇന്ത്യയിലെ  ആദ്യ ബാല സൗഹൃദ ജില്ല
 ഉത്തരം  : ഇടുക്കി 

47) കേരളത്തിന്റെ കാശ്മീർ / കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്നത്    
 ഉത്തരം : മൂന്നാർ ( ഇടുക്കി  ജില്ല )

48) ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല   
 ഉത്തരം : കാസർഗോഡ്  

49) കേരളത്തിലെ മെക്ക ( ചെറിയ മെക്ക )
 ഉത്തരം  : പൊന്നാനി ( മലപ്പുറം ജില്ല )

50) ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 
 ഉത്തരം : പത്തനംതിട്ട ജില്ല  ( റാന്നി താലൂക്ക് )

56) കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല  
 ഉത്തരം : മലപ്പുറം 

57) കേരളത്തിൽ ജനസംഖ്യ ഏറ്റവും  കുറഞ്ഞ ജില്ല  
 ഉത്തരം  :  വയനാട്

58) കേരളത്തിൽ ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന ജില്ല   
 ഉത്തരം : കാസർഗോഡ്  

59) കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം  
 ഉത്തരം : മംഗളവനo ( എറണാകുളം )  

60) കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം 
 ഉത്തരം  : തട്ടേക്കാട്  ( എറണാകുളം ജില്ല)

61) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി   
 ഉത്തരം : കാക്ക 

62) പക്ഷി ശാസ്ത്രജ്ഞനായ ഡോക്ടർ സലിം അലിയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരോടുകൂടി നാമകരണം ചെയ്യപ്പെട്ട പക്ഷി സങ്കേതം 
 ഉത്തരം  : തട്ടേക്കാട്  പക്ഷി സങ്കേതം( എറണാകുളo)

63) 'ഒരു കുരുവിയുടെ പതനം 'ആരുടെ ആത്മകഥ?   
 ഉത്തരം : ഡോക്ടർ സലിം അലി  

64) കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം 
 ഉത്തരം : തട്ടേക്കാട്  ( എറണാകുളം )  

65) വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വേമ്പനാട് പക്ഷി സങ്കേതം എന്ന് പേരുള്ള    എനിക്ക് മറ്റൊരു പേര് കൂടിയുണ്ട് 
 ഉത്തരം  : കുമരകം പക്ഷി സങ്കേതം ( കോട്ടയം )


66) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 
 ഉത്തരം : പെരിയാർ 

67) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം  
 ഉത്തരo : ശാസ്താംകോട്ട 

68) കേരളത്തിലെ ഏറ്റവും വലിയ കായൽ     
 ഉത്തരം : വേമ്പനാട്ടുകായൽ  

69) ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി  
 ഉത്തരം : പെരിയാർ  

70) ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല 
 ഉത്തരം : കാസർഗോഡ്

76) ഒരു പുഴയെ നദി എന്ന് വിളിക്കണമെങ്കിൽ ചുരുങ്ങിയത് എത്ര നീളം വേണം
 ഉത്തരം :15 കിലോമീറ്റർ  

77) കേരളത്തിലൂടെ ഒഴുകുന്നത് എത്ര നദികൾ 
 ഉത്തരo : 44

78) കേരളത്തിലെ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്നവ     
 ഉത്തരം : 41

79) കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികൾ ഏതെല്ലാം 
 ഉത്തരം : പാമ്പാർ,  കബനി , ഭവാനി    

80) കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം 
 ഉത്തരം :  ശിവഗിരി മല  (ഇടുക്കി ജില്ല)


81) കേരളത്തിലെ സർക്കാർ മുതല വളർത്തു കേന്ദ്രം 
 ഉത്തരം : പെരുവണ്ണാമൂഴി ( കോഴിക്കോട് ജില്ല ) 

82) കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ തേക്കിൻ തോട്ടം 
 ഉത്തരo : നിലമ്പൂർ ( മലപ്പുറം )

83) കോഴിക്കോട് ജില്ലയിലുള്ള തടി വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം   
 ഉത്തരം : കല്ലായി 

84) കേരളത്തിലെ (ലോകത്തിലെ തന്നെ) ഏറ്റവും വലിയ എലിഫന്റ് പാർക്ക് 
 ഉത്തരം : പുന്നത്തൂർ കോട്ട  ( തൃശ്ശൂർ )

85) വരയാടുകളുടെ സംരക്ഷണ കേന്ദ്രം  
 ഉത്തരം : ഇരവികുളം ദേശീയോദ്യാനം  (ഇടുക്കി ജില്ല )

86) കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം  
 ഉത്തരം : ചൂലന്നൂർ / മയിലാടുംപാറ   ( പാലക്കാട് ജില്ല ) 

87) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം 
 ഉത്തരo : ഇരവികുളം   ( ഇടുക്കി ജില്ല )

88) കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനo
 ഉത്തരം :  ഇരവികുളം ( ഇടുക്കി ജില്ല )

89) കേരളത്തിലെ  ഏറ്റവുo ചെറിയ ദേശീയോദ്യാനം 
 ഉത്തരം :  പാമ്പാടും ചോല  ( ഇടുക്കി  )

90) ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല 
 ഉത്തരം :  ഇടുക്കി ജില്ല


91) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്  
 ഉത്തരം : പുന്നമടക്കായൽ    ( ആലപ്പുഴ  ജില്ല ) 

92) നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യത്തെ പേര് 
 ഉത്തരo : പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി  

93) ആരുടെ കേരള സന്ദർശനത്തോടനുബന്ധിച്ചാണ് നെഹ്റുട്രോഫി വളളം കളി ആരംഭിക്കുന്നത്
 ഉത്തരം : ജവഹർലാൽ നെഹ്റു 

94) എല്ലാവർഷവും ഏതു ദിവസമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്  
 ഉത്തരം : ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച 

95) വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വള്ളം  
 ഉത്തരം : ചുണ്ടൻ വള്ളം  

96) തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ 
 ഉത്തരം : ഭവാനി, പാമ്പാർ 

97) ഭാരതപ്പുഴയുടെ മറ്റൊരു  പേര് 
 ഉത്തരo : നിള ,  പൊന്നാനി 

98) കർണാടകയിലേക്ക് ഒഴുകുന്ന കേരളത്തിലെ നദി 
 ഉത്തരം : കബനി 

99) ഏതു നദിക്ക് കുറുകെയാണ് ഇടുക്കി ഡാം   
 ഉത്തരം : പെരിയാർ  

100) 'കേരളത്തിന്റെ ജീവരേഖ 'എന്നറിയപ്പെടുന്ന ഞാൻ തന്നെയാണ് അവിടത്തെ ഏറ്റവും നീളം കൂടിയ നദി 
 ഉത്തരം : പെരിയാർ 


101)" കേരളം മലയാളികളുടെ മാതൃഭൂമി" എന്ന ഗ്രന്ഥത്തിന്റെ കർത്താവ് 

 ഉത്തരം : ഇ.എം.എസ് നമ്പൂതിരിപ്പാട്  

102) "ഒരു കുരുവിയുടെ പതനം " എഴുതിയത്എഴുതിയത് 
 ഉത്തരo : ഡോക്ടർ സലിം അലി 

103) "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ " എന്ന നോവൽ എഴുതിയത്  
 ഉത്തരം : എം. മുകുന്ദൻ 

104) 'കേരളത്തിലെ പക്ഷികൾ 'എന്ന പുസ്തകത്തിന്റെ രചയിതാവ് 
 ഉത്തരം : ഇന്ദുചൂഡൻ  

105) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം 
 ഉത്തരം : റെഡ് ഡാറ്റ ബുക്ക് ( റെഡ് ലിസ്റ്റ് )


106) സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി
 ഉത്തരം : പ്രാവ് 

107) വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി 
 ഉത്തരo : മൂങ്ങ 

108) പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി 
 ഉത്തരം : കാക്ക  

109) ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്ന പക്ഷി 
 ഉത്തരം : കഴുകൻ 

110) പക്ഷികളുടെ ഹൃദയത്തിൽ എത്ര അറകൾ ഉണ്ട് 
 ഉത്തരം : 4

111) കഴുത്ത് ഏറ്റവും കൂടുതൽ തിരിക്കാൻ കഴിവുള്ള പക്ഷി 
 ഉത്തരം : മൂങ്ങ 

112) അന്യ പക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി  
 ഉത്തരo : കുയിൽ

113) കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
 ഉത്തരം : മംഗളവനം  

114) പ്രസിദ്ധമായ കടലുണ്ടി പക്ഷി സങ്കേതം എവിടെയാണ്
 ഉത്തരം : മലപ്പുറം

115) വേമ്പനാട് പക്ഷി സങ്കേതം എന്നറിയപ്പെടുന്ന കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിൽ  
 ഉത്തരം : കോട്ടയം 

116) കേരളത്തിലെ ആദ്യത്തെ പത്രം 
ഉത്തരം : രാജ്യസമാചാരം 

117) കേരളത്തിലെ ആദ്യത്തെ കാഴ്ച ബംഗ്ലാവ്   
 ഉത്തരo : തിരുവനന്തപുരം 

118) കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്
 ഉത്തരം : തിരുവനന്തപുരം 

119) 'കേരളത്തിലെ  ആദ്യത്തെ ജലവൈദ്യുത പദ്ധതി 
 ഉത്തരം : പള്ളിവാസൽ  

120) കേരളത്തിലെ ആദ്യത്തെ മലയാള പുസ്തകം
 ഉത്തരം : സംക്ഷേപവേദാർത്ഥം  


121) കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ 
ഉത്തരം : മട്ടാഞ്ചേരി  1818 ൽ 

122) കേരളത്തിലെ ആദ്യത്തെ അച്ചടിശാല 
 ഉത്തരo : സി. എം. എസ്. പ്രസ് കോട്ടയം (1821)

123) മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ
 ഉത്തരം : ഇന്ദുലേഖ  

124) മലയാളത്തിൽ അച്ചടിച്ച ആദ്യപത്രം  
 ഉത്തരം : രാജ്യസമാചാരം 

125) കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല( ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതു വായനശാല  / ലൈബ്രറി )
 ഉത്തരം : തിരുവനന്തപുരം പബ്ലിക് ലൈബ്രറി  

126) മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമ 
ഉത്തരം : ബാലൻ 

127) ആദ്യത്തെ നിശബ്ദ സിനിമ 
 ഉത്തരo : വിഗതകുമാരൻ 

128) സിനിമയിലെ മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ് 
 ഉത്തരം : ശാരദ 

129) കേരളത്തിൽ ആദ്യത്തെ സുവർണകമലം ലഭിച്ച മലയാള സിനിമ
 ഉത്തരം : ചെമ്മീൻ 

130) ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്കാരം
 ഉത്തരം : ദേശീയ ചലച്ചിത്ര പുരസ്കാരം   


131) ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം
ഉത്തരം : കേരളം

132) കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല 
 ഉത്തരo : എറണാകുളം

133) കേരളത്തിലെ ആദ്യ ബാല സൗഹൃദ ജില്ല 
 ഉത്തരം : ഇടുക്കി

134) കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് 
 ഉത്തരം : വെങ്ങനൂർ (തിരുവനന്തപുരം ജില്ല  )

135) കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ പഞ്ചായത്ത് 
 ഉത്തരം : നെടുമ്പാശ്ശേരി (എറണാകുളം )

136) കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം 
ഉത്തരം : തിരുവനന്തപുരം 

137) കേരളത്തിലെ ആദ്യത്തെ മെട്രോ നിലവിൽ വന്നത് 
 ഉത്തരo : 2017 ജൂൺ 17 ( കൊച്ചി)

138) ആദ്യത്തെ വാട്ടർ മെട്രോ നിലവിൽ വന്നത് 
 ഉത്തരം : 2023 ഏപ്രിൽ 25 ( കൊച്ചി )

139) കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്നത് 
 ഉത്തരം : പിരപ്പൻകോട് (തിരുവനന്തപുരം ജില്ല  )

140) കേരളത്തിലെ ( ഇന്ത്യയിലെ തന്നെ ) ആദ്യത്തെ സുനാമി മ്യൂസിയം 
 ഉത്തരം : അഴീക്കൽ  ( കൊല്ലം )


141) സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതി  
ഉത്തരം : നിർഭയ

142) നിർഭയ ദിനം ആചരിക്കുന്നത്  
 ഉത്തരo : മാർച്ച് 1  

143) ഏതു വർഷം മുതലാണ് മാർച്ച് 1 നിർഭയ ദിനമായി ആചരിക്കുന്നത് 
 ഉത്തരം : 2013

144) ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹ പങ്കാളിത്തത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി 
 ഉത്തരം : കുടുംബശ്രീ  

145)NHG ( Neighbour Hood group ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 
 ഉത്തരം : അയൽക്കൂട്ടം


146) കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജില്ല
ഉത്തരം : കണ്ണൂർ

147) കേരളത്തിലെ കണ്ടൽക്കാടുകളെ പ്രതിപാദിച്ച ആദ്യത്തെ ഗ്രന്ഥം
 ഉത്തരo : ഹോർത്തൂസ് മലബാറിക്കസ്   

148) കണ്ടൽക്കാടുകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
 ഉത്തരം : കല്ലേൻ പൊക്കുടൻ  

149) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനങ്ങൾ  
 ഉത്തരം : സുന്ദർബൻ  ( സുന്ദർബൻ ഡെൽറ്റ  )

150) കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏകപ്രദേശം 
 ഉത്തരം : സുന്ദർബൻ 

151) എവിടെയാണ്  ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ 
ഉത്തരം : പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായി

152) പരിസ്ഥിതിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾക്കു നൽകുന്ന മുദ്ര 
 ഉത്തരo : ഇക്കോ മാർക്ക്  

153) പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം 
 ഉത്തരം : ചിപ്കോ പ്രസ്ഥാനം 

154)ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് 
 ഉത്തരം : സുന്ദർലാൽ ബഹുഗുണ  

155) കേരളത്തിൽ എവിടെയാണ് ആദ്യമായി പരിസ്ഥിതി ക്യാമ്പ് നടന്നത് 
 ഉത്തരം : ഏഴിമല (കണ്ണൂർ) 1977  


156) ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത്
ഉത്തരം : തണ്ണീർത്തടങ്ങൾ  

157) ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല
 ഉത്തരം : ഇടുക്കി

158) ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല 
 ഉത്തരം : ആലപ്പുഴ  

159)' ഗ്ലോബൽ 500 ' പുരസ്കാരം ആദ്യമായി നൽകിയ വർഷം  
 ഉത്തരം : 1987

160) ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
 ഉത്തരം : പ്രൊഫസർ ആർ.മിശ്ര  

161) മലയാളം സംസാരഭാഷയായുള്ള കേന്ദ്രഭരണ പ്രദേശം 
ഉത്തരം : ലക്ഷദ്വീപ് 

162) മാതൃത്വത്തിന്റെ ശക്തി ആവിഷ്കരിക്കുന്ന ഇടശ്ശേരിയുടെ കൃതി 
 ഉത്തരം : പൂതപ്പാട്ട് 

163) കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് വേണ്ടി  കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി 
 ഉത്തരം : കവചo

164) കുട്ടികളിലെ പ്രമേഹ രോഗനിർമാർജനവുമായി ബന്ധപ്പെട്ട കേരള സർക്കാർ പദ്ധതി  
 ഉത്തരം : മിഠായി

165) കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ അധ്യാപകരെ ഉൾപ്പെടുത്തിയുള്ള പോലീസിന്റെ പുതിയ പദ്ധതി 
 ഉത്തരം : യോദ്ധാവ്  

166)ഏറ്റവും കുറവ് റിസർവ് വനങ്ങളുള്ള ജില്ല 
ഉത്തരം : ആലപ്പുഴ 

167) ഏറ്റവും കൂടുതൽ റിസർവ് വനങ്ങളുള്ള ഉള്ള ജില്ല
 ഉത്തരം : പത്തനംതിട്ട 

168)ഏറ്റവും ആദ്യത്തെ റിസർവ് വനം 
 ഉത്തരം : കോന്നി (1888 പത്തനംതിട്ട ജില്ല )

169)ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയോധ്യനം 
 ഉത്തരം : സൈലന്റ് വാലി (പാലക്കാട് ജില്ല )

170)ചീവീടുകൾ ഇല്ലാത്ത ദേശീയോദ്യാനം 
 ഉത്തരം : സൈലന്റ് വാലി 


171) വായനദിനം  ആചരിക്കുന്നത് 
ഉത്തരം : ജൂൺ 19

172) ഏതു വർഷം മുതലാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്  
 ഉത്തരം : 1996

173) ഈ ദിനം ദേശീയ വായന ദിനമായി ആചരിച്ചത് എന്നുമുതൽ  
 ഉത്തരം  : 2017

174) ആരുടെ ചരമദിനത്തിന്റെ   ഓർമ്മയ്ക്കായാണ് വായനദിനം ആചരിക്കുന്നത്  
 ഉത്തരം : പി. എൻ.  പണിക്കർ    

175) ലോക പുസ്തക ദിനം എന്ന്  
 ഉത്തരം : ഏപ്രിൽ 23 


176) ലോക പുസ്തക ദിനം അറിയപ്പെടുന്നത്  
ഉത്തരം : വേൾഡ് ബുക്ക് പകർപ്പവകാശ ദിനം ( പുസ്തകത്തിന്റെ അന്താരാഷ്ട്ര ദിനം )

177) ഏതു വർഷം മുതലാണ് ഏപ്രിൽ 23  ലോക പുസ്തക ദിനമായി ആചരിച്ചുവന്നത് 
 ഉത്തരം : 1923 ൽ

178) യുനെസ്കോ ഈ ദിനം   ലോക പുസ്തക ദിനമായി ആചരിക്കാൻ ആരംഭിച്ചത് 
 ഉത്തരം  : 1995  

179) 2023 ൽ ലോക പുസ്തക തലസ്ഥാനമായി  ഒരു വർഷത്തേക്ക് നിയമിച്ചിരിക്കുന്നത് 
 ഉത്തരം  : അക്ര ( ഘാനയുടെ തലസ്ഥാനം )

180) ആരുടെ 400 ആം ചരമ ദിനമായിരുന്നു ഈ വർഷം ഏപ്രിൽ 23
 ഉത്തരം : വില്യം ഷേക്സ്പിയർ 


181) 'വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്  ' കേരള സർക്കാർ ക്യാമ്പയിന്റെ പേര് 
ഉത്തരം : വിവ 

182) ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി
 ഉത്തരം : ഗഗൻയാൻ 

183) വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി
 ഉത്തരം  : ഫിലമെന്റ് രഹിത കേരളം 

184) ബധിരരായ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്ക് ധന സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി  
 ഉത്തരം  : ശ്രുതി തരംഗം  

185) മലയാള മനോരമ ദിനപത്രം മികച്ച കർഷക പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനായി നൽകുന്ന പുരസ്കാരം 
 ഉത്തരം : കർഷകശ്രീ അവാർഡ്  


186) ഇന്ത്യയിൽ ആദ്യമായി 'റോഡ് സുരക്ഷ' പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനം
ഉത്തരം : കേരളം 

187) ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം 
 ഉത്തരം : കൂടിയാട്ടം

188) ഐ.എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ കളക്ടറേറ്റ് 
 ഉത്തരം  : കോട്ടയം കലക്ടറേറ്റ്  

189) ഈയടുത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ കേരളത്തിലെ സർവകലാശാല 
 ഉത്തരം  : കുസാറ്റ്  ( കൊച്ചിൻ യൂണിവേഴ്സിറ്റി )

190) ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം 
 ഉത്തരം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  ( നെടുമ്പാശ്ശേരി )


191) 2023 ലെ വയലാർ അവാർഡ് ജേതാവ് 
ഉത്തരം : ശ്രീകുമാരൻ തമ്പി  

192) ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ് ലഭിച്ച ആത്മകഥ 
 ഉത്തരം : ജീവിതം ഒരു പെൻഡുലം  

193) 2023ലെ ഹരിവരാസന പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : ശ്രീകുമാരൻ തമ്പി ( കറുപ്പും വെളുപ്പും മായാ വർണ്ണങ്ങളും )

194) 2023ലെ അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്  
 ഉത്തരം  : സുഭാഷ് ചന്ദ്രൻ   ( സമുദ്രശില എന്ന നോവലിന്  )

195) 2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത് 
 ഉത്തരം : പ്രിയ .എ .എസ് ( പെരുമഴയത്തെ കുഞ്ഞിതളുകൾ ) 


196) 2023 ൽ ഓടക്കുഴൽ അവാർഡ് നേടിയത്
 ഉത്തരം : അംബികാ സുതൻ മങ്ങാട് (പ്രാണവായു )

197)2023 ൽ ശ്രീ സ്വാതി തിരുനാൾ  സംഗീത വേദിയുടെ  സംഗീത പുരസ്കാരം ലഭിച്ചത് 
ഉത്തരം : പി. ജയചന്ദ്രൻ 

198) 2023 ല്‍ വൈക്കം മുഹമ്മദ് ബഷീർ സ്മാരക  ട്രസ്റ്റിന്റെ ബഷീർ പുരസ്കാരം ലഭിച്ചത് 
 ഉത്തരം : എം   മുകുന്ദൻ ( നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലിന്  ) 

199) ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : മധുസൂദനൻ നായർ  

200) 2023ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : എസ് .ആർ. ശക്തിധരൻ  


201) കേരള സർക്കാരിന്റെ  കേരള സാഹിത്യ അക്കാദമി നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതി 
 ഉത്തരം :  എഴുത്തച്ഛൻ പുരസ്കാരം  

202)2022 ലെ എഴുത്തച്ഛൻ പുരസ്കാര  ജേതാവ് 
ഉത്തരം : സേതു (എ. സേതുമാധവൻ  )

203) മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള ഈ പുരസ്കാരം ആദ്യമായി ആരംഭിച്ചത് 
 ഉത്തരം : 1993 ൽ 

204) എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി നേടിയത് 
 ഉത്തരം  : ശൂരനാട് കുഞ്ഞൻപിള്ള

205)ശ്രീ. ഒ. എൻ. വി  ക്ക്  എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് 
 ഉത്തരം  : 2007 

206) മഹാകവി  ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡ്
 ഉത്തരം : ഓടക്കുഴൽ പുരസ്കാരം 

207) ആദ്യമായി ഓടക്കുഴൽ   പുരസ്കാരം ലഭിച്ചത്  
ഉത്തരം :  ബാലകവി രാമൻ  ( നാരായണീയം )

208) 2021ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം : സാറാ ജോസഫ് (ബുധിനി എന്ന നോവലിന് )

209) ഓടക്കുഴൽ പുരസ്കാരം നൽകുന്നത് 
 ഉത്തരം  : ഗുരുവായൂർ ട്രസ്റ്റ് ( ജി ശങ്കരക്കുറുപ്പിനു ലഭിച്ച ജ്ഞാനപീഠ പുരസ്കാര തുകയിൽ നിന്ന് രൂപവൽക്കരിച്ചത്  )

210) ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് 
 ഉത്തരം  : 1968 ൽ 

211) കേരള സംസ്ഥാനo രൂപീകൃതമായത്  
 ഉത്തരം : 1956 നവംബർ 1  

212) മലയാളം പ്രധാന ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട്  കേരള സംസ്ഥാനം രൂപീകൃതമായതിന്റെ അടിസ്ഥാനത്തിൽ ആഘോഷിക്കുന്നത്   
ഉത്തരം :  കേരളപ്പിറവി 

213) രൂപീകരണ സമയത്ത് കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു  
 ഉത്തരം :  5

214) സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്  
 ഉത്തരം  : കെ. ടി.  കോശി 

215) 1956 ൽ കേരള സംസ്ഥാനo രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന 5  ജില്ലകൾ   
 ഉത്തരം  : തിരുവനന്തപുരം,  തൃശൂർ , കൊല്ലം,  കോട്ടയം ,  മലബാർ 


211) കേരള സംസ്ഥാനo രൂപീകൃതമായത്  
 ഉത്തരം : 1956 നവംബർ 1  

212) മലയാളം പ്രധാന ഭാഷയായ സ്ഥലങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട്  കേരള സംസ്ഥാനം രൂപീകൃതമായതിന്റെ അടിസ്ഥാനത്തിൽ ആഘോഷിക്കുന്നത്   
ഉത്തരം :  കേരളപ്പിറവി 

213) രൂപീകരണ സമയത്ത് കേരളത്തിൽ എത്ര ജില്ലകൾ ഉണ്ടായിരുന്നു  
 ഉത്തരം :  5

214) സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്  
 ഉത്തരം  : കെ. ടി.  കോശി 

215) 1956 ൽ കേരള സംസ്ഥാനo രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന 5  ജില്ലകൾ   
 ഉത്തരം  : തിരുവനന്തപുരം,  തൃശൂർ , കൊല്ലം,  കോട്ടയം ,  മലബാർ

216) കേരള സംസ്ഥാനo രൂപീകൃതമായതിനുശേഷമുള്ള  ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്  
 ഉത്തരം : 1957 ഫെബ്രുവരി 28  

217) ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്നത്   
ഉത്തരം : 1957 ഏപ്രിൽ 5

218) കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി  
 ഉത്തരം :  ഇ. എം. എസ്. നമ്പൂതിരിപ്പാട്

219) ആദ്യത്തെ ഗവർണർ 
 ഉത്തരം  : ബി. രാമകൃഷ്ണ റാവു  

220) കേരള സംസ്ഥാനo രൂപീകരിക്കുമ്പോഴത്തെ ഉപരാഷ്ട്രപതി  
 ഉത്തരം  : ഡോ.  എസ്.രാധാകൃഷ്ണൻ   

221) ഐക്യ കേരളം എന്ന് പ്രമേയം പാസാക്കിയ നാട്ടു രാജ്യപ്രജാ സമ്മേളനം നടന്ന സ്ഥലം  
 ഉത്തരം : എറണാകുളo

222) കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി 
 ഉത്തരം  : സി. അച്യുതമേനോൻ    

223) ആദ്യ വിദ്യാഭ്യാസ മന്ത്രി  
 ഉത്തരം  :  മൗലാന അബ്ദുൽ കലാം ആസാദ്  

224) ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
 ഉത്തരം  : 11 

225) 1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്രഭരണ പ്രദേശങ്ങൾ
 ഉത്തരം  : 6


226) ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം  
 ഉത്തരം : കേരളം 

227) കേരള ഹൈക്കോടതി രൂപം കൊണ്ടത്
 ഉത്തരം  : 1956 നവംബർ 1   

228) ആദ്യത്തെ ചീഫ് ജസ്റ്റിസ്
 ഉത്തരം : കെ. ടി. കോശി 

229) പ്രഥമ വനിത ഹൈക്കോടതി ജഡ്ജി  
 ഉത്തരം  : ജസ്റ്റിസ് അന്നാ ചാണ്ടി  

230) കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം
 ഉത്തരം  : കോഴിക്കോട് 


231) 1986 കേരളം കൂടാതെ ഏതു കേന്ദ്രഭരണപ്രദേശം കൂടിയാണ് ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉണ്ടായിരുന്നത് 
 ഉത്തരം : ലക്ഷദ്വീപ്   

232) കേരള ഹൈക്കോടതിയുടെ ആസ്ഥാനം 
 ഉത്തരം  : കൊച്ചി ( എറണാകുളം ജില്ല  )  

233) കേരള ഹൈക്കോടതി പുതിയ മന്ദിരം നിലവിൽ വന്നത്
 ഉത്തരം : 2006 ഫെബ്രുവരി 11 

229) എത്ര ജില്ലാ കോടതികൾ ആണ് കേരള സംസ്ഥാനത്തിൽ ഉള്ളത്
 ഉത്തരം  : 14

235) ലക്ഷദ്വീപിലെ ഏക ജില്ലാ കോടതി ഏത് ദ്വീപിലാണ് 
 ഉത്തരം  : കവരത്തി


236) കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്
 ഉത്തരം  : തുലാം 

237) കേരളത്തിന്റെ വ്യവസായിക തലസ്ഥാനം
 ഉത്തരം  : എറണാകുളം

238) കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
 ഉത്തരം : തൃശൂർ 

239) കേരളത്തിലെ ഓട് വ്യവസായത്തിന്റെ കേന്ദ്രം 
 ഉത്തരം : ഫറോക്ക് (കോഴിക്കോട്  )  

240) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി 
 ഉത്തരം  : ഇ. എം. എസ്.  നമ്പൂതിരിപ്പാട് 

241) കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കലാരൂപം 
 ഉത്തരം  : കഥകളി 

242) ഏതു കലാരൂപം പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത് 
 ഉത്തരം  : രാമനാട്ടം 

243) കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥയുടെ ഉപജ്ഞാതാവ് 
 ഉത്തരം : കൊട്ടാരക്കര തമ്പുരാൻ  

244) നളചരിതം ആട്ടക്കഥയുടെ രചയിതാവ്  
 ഉത്തരം : ഉണ്ണായിവാര്യർ  

245) ഏതു കലാരൂപത്തിലെ കഥാപാത്രങ്ങളാണ് പച്ച,  കത്തി,  കരി, മിനുക്ക് ,  താടി  എന്നിവ 
 ഉത്തരം  :  കഥകളി  


246) ഭാരതീയ നൃത്ത കലകൾ പരിശീലിപ്പിക്കുന്ന കേരളത്തിലെ പ്രശസ്തമായ കലാലയം  
 ഉത്തരം  : കേരള കലാമണ്ഡലം 

247) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്   
 ഉത്തരം  : ചെറുതുരുത്തി ( തൃശ്ശൂർ  )

248) സ്വയം കല്പിതസർവ്വകലാശാലയായ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് പുഴയുടെ തീരത്താണ് 
 ഉത്തരം : ഭാരതപ്പുഴ    

249) കേരള കലാമണ്ഡലം സ്ഥാപിതമായത്  
 ഉത്തരം : 1930 

250) ഈ സ്ഥാപനത്തിന് രൂപം കൊടുത്ത രണ്ടുപേരിൽ ഒരാൾ വള്ളത്തോൾ നാരായണമേനോൻ. മറ്റൊരാൾ  
 ഉത്തരം  : മണക്കുളം മുകുന്ദ രാജ


251) തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എന്തു പേരിലാണ് അറിയപ്പെടുന്നത്  
 ഉത്തരം  : കാലവർഷം,  ഇടവപ്പാതി 

252) വടക്കു കിഴക്കൻ മൺസൂൺ അവയപ്പെടുന്നത് 
 ഉത്തരം  : തുലാവർഷം  

253) ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണനേത്രദാന ഗ്രാമമേത് 
 ഉത്തരം : ചെറുകുളത്തൂർ ( കോഴിക്കോട് )    

254) ഗവർണ്ണറായ ആദ്യ കേരളീയ വനിത  
 ഉത്തരം : എം. എസ്. ഫാത്തിമ ബീവി  

255) കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയായിരുന്നു 
 ഉത്തരം  : ആലപ്പുഴ 


256) കേരളത്തിലെ കാർഷിക മേഖലകൾ തിരിച്ച് പോഷക പ്രാധാന്യമുള്ള വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കാനായി  കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി
 ഉത്തരം  : പോഷക സമൃദ്ധി മിഷൻ

257) 2023ലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച രാജ്യവ്യാപക ശുചീകരണ യജ്ഞം
 ഉത്തരം : സ്വച്ഛത ഹി സേവ  

258) റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ആയ ഡിജിറ്റൽ രൂപ പ്രാബല്യത്തിൽ വന്നത്  
 ഉത്തരം  : 2022 ഡിസംബർ 1 

259) ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം  
 ഉത്തരം  : കേരളം  

260) സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കേരള ജ്യോതി പുരസ്കാരം ഈ വർഷം ലഭിച്ചത് 
 ഉത്തരം : ടി . പത്മനാഭൻ    

തയ്യാറാക്കിയത് : സുമന ടീച്ചർ

Monday, October 28, 2024

Friday, October 11, 2024

ആകാശക്കോട്ട / Short film / Adhyapakakkoottam

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം


ആകാശക്കോട്ട

ഒറ്റപ്പാലം കോതകുറിശ്ശി അനങ്ങന്നടി ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിക്കുന്ന ആകാശക്കോട്ട എന്ന ഹ്രസ്വചിത്രം പ്രശസ്ത ജനപ്രിയ ചലച്ചിത്ര സംവിധായകൻ ശ്രീ ലാൽ ജോസ് റിലീസ് ചെയ്തു. ഈ ഹ്രസ്വചിത്രത്തിലെ കഥ, തിരക്കഥ, സംവിധാനം ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അനങ്ങന്നടി ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി പി.പി സൗമ്യയാണ്. ഈ ഹ്രസ്വ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സ്കൂളിലെ തന്നെ അധ്യാപകരും, വിദ്യാർത്ഥികളുമാണ്. ഈ ഹ്രസ്വ ചിത്രത്തിലെ ഗാനത്തിന് സംഗീതവും, ആലാപനവും നിർവ്വഹിച്ചിരിക്കുന്നത് സ്കൂളിലെ സംഗീതാദ്ധ്യാപികയായി ശ്രീമതി ബീന ടീച്ചറാണ്.