വീഡിയോ പാഠം
വി.എസ് ബിന്ദു ടീച്ചർ തയ്യാറാക്കിയ ഈ വീഡിയോപാഠം കുട്ടികൾ എറ്റെടുത്തു "വഴി വിളക്കിൽ " 12 പേർ ട്രൈ ഔട്ട് ചെയ്യുന്നുണ്ട്.
വീഡിയോ കാണാനായി CLICK HERE
ഒരു രചനയിൽ നിന്ന് ഒന്നിലേറെ രചനകൾ സ്വാഭാവിക ഉല്പന്നങ്ങളായി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ഇതാ നാട്ടുപുസ്തക പൂന്തോട്ടത്തിനെക്കുറിച്ചുള്ള ഈ പാട്ട് അത്തരം ഒരു വാതിൽ തുറന്നിടുന്നു.
കുട്ടികൾ സ്വന്തം നാട്ടുപുസ്തകമാണ് തയ്യാറാക്കേണ്ടത്.
അതൊരു സചിത്ര പുസ്തകമാണ്.
ഓരോ താളും വ്യത്യസ്ത വ്യവഹാര രുപങ്ങൾ കൊണ്ട് ആഘോഷിച്ചിരിക്കും.
സ്വന്തം നാടിനെക്കുറിച്ച്
🟣 കവിതകൾ
🟣 കവിതാ പൂരണം
🟣 പ്രധാന സ്ഥല വിവരണം
🟣 വർണന
🟣 സംഭാഷണത്തിലൂടെ നാടിനെ പരിചയപ്പെടുത്തൽ
🟣 നാടിനെക്കുറിച്ച് കഥകൾ
🟣 നാടുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പ്
🟣 നാട്ടുവാർത്തകൾ
🟣 നാടെഴുതുന്ന കത്ത്
🟣 ആകാശത്ത് നിന്ന് നാടിനെ നോക്കൽ
🟣 നാട്ടു കൗതുകങ്ങൾ
🟣 നാട്ടു പെരുമ
എന്തുമാകാം......, കുട്ടിയുടെ സർഗാത്മക ചിന്തയെ വെല്ലുവിളിക്കൽ
കുട്ടിയുടെ ടാലൻ്റ് കണ്ടെത്താനും സഹായകം
ഓരോ പേജിലും ഭാഷാ ഭംഗി തുളുമ്പണം
അതിലാണ് അധ്യാപകർ ഫീഡ്ബാക്ക് നൽകേണ്ടത്.
.................................................................................
ഉഷ ടീച്ചർ കഥ പറഞ്ഞ് സംഭാഷണ രചനയിലേക്ക് കടക്കുകയാണ്.
നീണ്ട ആഖ്യാനമല്ല. കുറച്ചു സമയം മാത്രം. കുട്ടികൾ രചന നടത്തിയ ശേഷം കഥ ടീച്ചർ പൂർത്തിയാക്കും (അതിവിടെയില്ല)
കഥാവതരണത്തിൽ ഭാവവും ശബ്ദ വ്യതിയാനവും ശിശു പക്ഷ സമീപനവും ഇവിടെ കാണാനാകും
ടീച്ചർ ഇത് ഓൺലൈനിൽ ട്രൈ ഔട്ട് നടത്തി ഫലസിദ്ധി ബോധ്യപ്പെട്ടതിനു ശേഷമാണ് പങ്കിടുന്നത്
വീഡിയോ കാണാനായി CLICK HERE
No comments:
Post a Comment