വീഡിയോ പാഠങ്ങൾ
ഈ തിരിച്ചറിവാണ് അധ്യാപകക്കൂട്ടം ഉൾപ്പടെയുള്ള നവ മാധ്യമങ്ങൾ വഴി വീഡിയോ പാഠങ്ങളുടെ പ്രചരണം ഏറ്റെടുത്തത്.
വൈവിധ്യമാർന്ന വീഡിയോ പാഠങ്ങളിൽ ആകൃഷ്ടരായി ദിനംപ്രതി കൂടുതൽ അധ്യാപകർ ഈ ഒരു സങ്കേതം ഉപയോഗിക്കാൻ മുന്നോട്ട് വരുന്നുണ്ട്.
കഴിഞ്ഞ ദിവസം വി.എസ്.ബിന്ദു ടീച്ചർ ( GMGHSS for Girls, പട്ടം, തിരുവനന്തപുരം)അവതരിപ്പിച്ച വീഡിയോ പാഠം (CLICK HERE For Video)
വഴിവിളക്കിലൂടെ ലഭിച്ച സിന്ധു ടീച്ചർ (St: Martin's UPS, നീണ്ടകര, ഏഴുപുന്ന,ആലപ്പുഴ) തൻ്റെ സ്കൂളിലെ കുട്ടികളിൽ നടത്തിയ ട്രൈ ഔട്ടിൻ്റെ ഫലം ഈ രംഗത്ത് വളരെ പ്രതീക്ഷകൾ നൽകുന്നത് തന്നെ.
പ്രസ്തുത വീഡിയോ പാഠത്തെപ്പറ്റി സിന്ധു ടീച്ചറുടെ കുറിപ്പ്:
''ശ്രാവ്യ പാഠത്തെ ആസ്പദമാക്കി ഒന്നിലേറെ വ്യവഹാര രൂപങ്ങളിൽ ആവിഷ്കാരം നടത്താനുള്ള അവസരം കുട്ടികൾ ആഘോഷിക്കുകയാണ്."
▶️ "ഇങ്ങനെയൊരു പുസ്തകം കുട്ടികൾ തയ്യാറാക്കിയത് അവരുടെ പഠനമികവിന്റെ തെളിവായി പൊതുവേദികളിൽ കാണിക്കാൻ സാധിക്കും
➡️ കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ പുസ്തക രൂപീകരണത്തിലൂടെ സാധിക്കും
➡️ ഈയൊരൊറ്റ പാഠത്തിലൂടെ വിവിധഭാഷാശേഷികൾ കുട്ടികൾ കൈവരിക്കുന്നു
➡️ രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നതു കൊണ്ട് കുട്ടികൾക്ക് കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കുന്നു
➡️ ഓൺലൈൻ വഴി കുട്ടികളുടെ ഗ്രൂപ്പിൽ പ്രവർത്തനം ചെയ്യുന്നതുകൊണ്ട് ധാരാളം വ്യവഹാര രൂപങ്ങൾ ഒരേസമയം പരിചയപ്പെടാൻ കുട്ടിക്ക് കഴിയുന്നു.ഓരോ കുട്ടിക്കും ടീച്ചർ നൽകുന്ന ഫീഡ്ബാക്ക് എല്ലാവർക്കും പ്രയോജനപ്പെടുന്നു "
🔰🔰🔰🔰🔰🔰🔰
എന്റെ ട്രൈ ഔട്ട് ക്ലാസിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവയെല്ലാമാണ്
🔰🔰🔰🔰🔰🔰🔰
"രക്ഷിതാക്കളോടൊപ്പം താളമടിച്ച് പാടാനുള്ള അവസരം കൊടുത്തത് ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരു താല്പര്യം അവരിൽ ഉണ്ടാക്കി.തുടർന്ന് വരികൾ കൂട്ടിച്ചേർക്കാനുള്ള രണ്ടാമത്തെ നിർദേശം നൽകിയപ്പോൾ തന്നിട്ടുള്ള വരികൾ ചൊല്ലിക്കേൾപ്പിച്ച് അക്ഷരങ്ങളുടേയും വാക്കുകളുടേയും ആവർത്തനം,താളം തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്തി.മറ്റു ചില കവിതകളും ഉദാഹരണത്തിനായി ചൊല്ലിക്കേൾപ്പിച്ചു. മൂന്നാമത്തെ നിർദേശം അനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾക്ക് ആവശ്യമായ ഫീഡ്ബാക്കുകൾ അപ്പപ്പോൾത്തന്നെ ഗ്രൂപ്പിൽ നൽകിക്കൊണ്ടിരുന്നു.
പേജുകൾ ഇനിയും കുട്ടികൾക്ക് ചെയ്തു തീർക്കാനുണ്ട്.എങ്കിലും ലഭിച്ച ഉല്പന്നങ്ങളിൽ നിന്നും ഇതൊരു മികച്ച പ്രവർത്തനമാണ് എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നത്. "
..............................................................................................
കുട്ടികളുടെ ലിഖിത രൂപത്തിലുള്ള പ്രതികരണങ്ങൾ കാണാം
...............................................................................................
☄️ചാഞ്ഞു നിൽക്കുന്ന പൂമരം, കൊയ്യുന്ന നേരത്ത് കൊയ്ത്തു പാട്ട്,തത്തപ്പൊത്തിൽതത്തക്കുഞ്ഞ്,നെൻമണികിട്ടാതെ നാട്ടുതത്തമ്മ പോലുള്ള ശബ്ദ ഭംഗിയുള്ള പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ലളിതമായ ഭാഷയിൽ ഈണം ,താളം തുടങ്ങിയവ കൈവിടാതെ നാടിന്റെ സൗന്ദര്യം വായനക്കാരിലേക്ക് എത്തിക്കാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ട്.തന്റെ നാട്ടിലെ ഓരോ ദൃശ്യവും സൂക്ഷ്മമായി നിരീക്ഷിച്ച് ഭാവന കലർത്തി ചിത്രങ്ങളുടെ സഹായത്തോടെ ആകർഷകമായ ഭാഷയിൽ കവിതകളായും വിവരണങ്ങളായും കടങ്കഥകളായുംഡയറിക്കുറിപ്പുകളായും കൃഷി അനുഭവമായും വർണ്ണനകളായുമെല്ലാം കുറഞ്ഞ സമയംകൊണ്ട് കുട്ടികൾ ആവിഷ്കരിച്ചിരിക്കുന്നു.
☄️ഓരോ വ്യവഹാര രൂപത്തിനും അനുയോജ്യമായ ഭാഷാ ശൈലി കണ്ടെത്തുമ്പോൾ കുട്ടികളുടെ ഭാഷാശേഷി വികസിക്കുന്നു.അക്ഷരത്തെറ്റുകൾ പരിഹരിക്കാനും വാക്യഘടനകൾ പാലിച്ച് എഴുതാനും കുട്ടി ശ്രമിക്കുന്നു.അധ്യാപകർക്കൊപ്പം രക്ഷകർത്താക്കൾക്കും കുട്ടിയെ സഹായിക്കാൻ സാധിക്കുന്നു.കുട്ടികളുടെ മനസ്സിൽ ധാരാളം ആശയങ്ങൾ ഉണ്ട്.അവയെ വ്യത്യസ്ത വ്യവഹാര രൂപത്തിലേക്ക് മാറ്റാൻ കുട്ടിക്ക് സാധിക്കുന്നു.ചിഹ്നങ്ങൾ,വാക്യഘടന തുടങ്ങിയ കാര്യങ്ങളിൽ എന്റെ കുട്ടികൾക്ക് കുറച്ചുകൂടി വ്യക്തത കൈവരുത്താൻ എനിക്ക് സാധിച്ചാൽ അവർ മികച്ച നിലവാരത്തിലേക്ക്ഇനിയും ഉയരും.
☄️ഒരു രചനയിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നപ്പോൾ അവരുടെ ഭാഷാശേഷി , ചിന്താശേഷി തുടങ്ങിയവ കൂടുന്നുണ്ടെന്ന് മനസ്സിലാക്കാം.സർഗാത്മക രചനകളിലേക്ക് കടക്കുമ്പോൾ അക്ഷരത്തെറ്റുകൾ ഇല്ലാതെ എഴുതാൻ ഇപ്പോഴും കുട്ടികൾക്ക് സാധിക്കുന്നില്ല.കുട്ടികൾ അക്ഷരങ്ങളേക്കാൾ പ്രാധാന്യം മനസ്സിലുള്ള ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് നൽകുന്നതുകൊണ്ടാണെന്ന് തോന്നുന്നു.
...............................................................................................
കുട്ടികളുടെ പ്രകടനങ്ങൾ ഓഡിയോ കേൾക്കാൻ.
...............................................................................................
No comments:
Post a Comment