Tuesday, June 30, 2020
അധ്യാപകക്കൂട്ടം പഠനസഹായി
എട്ടാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ പ്രണയത്താഴ്വര
യിലെ ദേവദാരു എന്ന നോവലിൻ്റെ പാഠഭാഗത്തെ അധികരിച്ച് നോവലിസ്റ്റ് ഡോ. ജോർജ്ജ് ഓണക്കൂർ ആദ്യമായി നൽകുന്ന വിശദീകരണം:
സാഹിതിയുടെ അതിഥിക്കൊപ്പം പരിപാടിയിൽ : പ്രശസ്ത എഴുത്തുകാരൻ ശ്രീ ജോർജ് ഓണക്കൂർ സംസാരിക്കുന്നു.
നോവലിനെപ്പറ്റി നോവലിസ്റ്റ് തന്നെ വിവരിക്കുന്നു.
Monday, June 29, 2020
അധ്യാപകക്കൂട്ടം വായന ചലഞ്ച്
വായന മാസാചരണത്തോടനുബന്ധിച് അധ്യാപകക്കൂട്ടം പൊതുവിദ്യാലയങ്ങളിലെകുട്ടികള്‍ക്കായി നടത്തിയ അധ്യാപകക്കൂട്ടം വായന ചലഞ്ചില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളുടെ വീഡിയോ പങ്കിടുന്നു.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ നിരവധി കുട്ടികളാണ് ഇതില്‍ പങ്കാളി കളായത്. അവയില്‍ നിന്നും തെരഞ്ഞെടുത്തവ മാത്രം പ്രസിദ്ധീകരിക്കുന്നു.
അധ്യാപകക്കൂട്ടത്തിന്‍റെ വായന ചലഞ്ചില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍ !
ഒപ്പം കുട്ടികള്‍ക്ക് വേണ്ട പിന്തുണയേകിയ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും നന്ദി.
അധ്യാപകക്കൂട്ടത്തിന്‍റെ ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഈ പിന്തുണ പ്രതീക്ഷിക്കുന്നു.
സാങ്കേതിക കാരണങ്ങളാലോ, മാനദണ്ഡം പാലിക്കപ്പെടാതിരുന്നതിനാലോ കുറച്ചധികം വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആ കുട്ടികളുടെ ശ്രമവും മാനിക്കുന്നു.
ആ കുട്ടികളുടെ ശ്രമവും മാനിക്കുന്നു.
ഇനിയും മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഉണ്ടാകട്ടെ.
അന്‍പതോളം വീഡിയോകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ ഡ്രൈവില്‍ എത്തും.
അവിടെ കാണുന്ന 12പേജുള്ള pdf ഡൌണ്‍ലോഡ് ചെയ്യുക.
ഓപ്പണ്‍ ചെയ്യുമ്പോള്‍ കുട്ടികളുടെ പേരും സ്കൂള്‍ വിലാസവും കാണാം.
അവക്ക് താഴെ click here എന്ന button ക്ലിക്ക് ചെയ്താല്‍ അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ എത്താം.
അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജില്‍ നേരിട്ട് കയറുന്നതിനും കൂടുതല്‍ വിദ്യാഭാസ സംബന്ധമായ പോസ്റ്റുകള്‍ കാണുന്നതിനും താഴെക്കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പേജ് ലൈക് ചെയ്താല്‍ തുടര്‍ന്ന് വരുന്ന പോസ്റ്റുകളുടെ NOTIFICATIONS ലഭിക്കുന്നതാണ്.
അധ്യാപകക്കൂട്ടം ദിനാചരണം
കുട്ടികളുടെ 50 ഓളം ലഹരി വിരുദ്ധ പ്രസംഗങ്ങൾ.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അലനല്ലൂർ ഹൈസ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിച്ചു.51 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.ലഹരിയോടുള്ള കുഞ്ഞു മനസ്സുകളുടെ കാഴ്ചപ്പാട് നമ്മൾ മുതിർന്നവരെപ്പോലും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഒന്നു കണ്ടു നോക്കൂ..
Friday, June 26, 2020
അധ്യാപകക്കൂട്ടം പഠനസഹായി
ഒന്നാം ക്ലാസ്സിലെ വീട് നല്ല വീട് എന്ന പാഠഭാഗത്ത് വീടുകളും കൂടുകളും എന്ന ആശയ ധാരണക്കായി "കുട്ടിപ്പാട്ടും കുട്ടി വര്‍ത്തമാനവു, ചിത്രങ്ങളുമായി" ഒരു പഠന പ്രവര്‍ത്തനം.
അവതരണം: താരയായിവന്ന വേദ.എസ്.വിജയ്, അധ്യാപകനും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവിജയന്‍ ശങ്കരംപാടിയും..
അച്ഛന്റെയും മകളുടെയും രസകരമായ പഠന പ്രവര്‍ത്തനം കുട്ടികള്‍ക്കും ഉപകരിക്കും.
അധ്യാപകക്കൂട്ടം ദിനാചരണം
ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ശ്രീ.പള്ളിയറ ശ്രീധരൻ സാർ തൻ്റെ വായനാ അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നു.
Thursday, June 25, 2020
അധ്യാപകക്കൂട്ടം പഠനസഹായി
താരയും കുഞ്ഞിക്കൊഴിയും(A MUSICAL STORY)
വിജയന്‍ മാഷും മകള്‍ വേദയും
കൂട്ടുകാരി ദേവനന്ദയും ചേര്‍ന്ന്
രണ്ട് മിനുട്ട് കൊണ്ട് എത്ര മനോഹരമായാണ്
കുഞ്ഞിക്കൊഴിയേയും താരയേയും
മീനുവിനെയും അവതരിപ്പിക്കുന്നത്.
മനോഹരമായ ഈ ദൃശ്യ വിസ്മയം
നമുക്ക് ആസ്വദിക്കാം..
കുഞ്ഞുങ്ങളില്‍ എത്തിക്കണേ...
വിജയന്‍ ശങ്കരംപാടി
ജി.എച്ച്.എസ്എ.സ് പാണ്ടി
കാസര്ഗോഡ്.
Tuesday, June 23, 2020
അധ്യാപകക്കൂട്ടം വായനശാല
അധ്യാപികയും സാഹിത്യകരിയുമായ ഫില്ലീസ്ജോസഫിന്‍റെവായന പക്ഷാചരണ സന്ദേശവും ഒപ്പം ചില എഴുത്തുകളുടെ അവതരണവും അധ്യാപകക്കൂട്ടം ബ്ലോഗ് വഴി പ്രസിദ്ധീകരിക്കുന്നു.
നിറഭേദങ്ങള്‍ എന്നപുസ്തകത്തില്‍ ആമിനിയുടെ ചോദ്യങ്ങള്‍ എന്ന കഥ.
നിറഭേദങ്ങള്‍ എന്നപുസ്തകത്തില്‍ സ്വപ്നങ്ങള്‍സഞ്ചരിക്കുന്നത് എന്ന കഥ.
വായനാരവങ്ങള്‍ : കവിത
അധ്യാപകക്കൂട്ടം ഈ തണലില്‍
ശ്രീലേഖ പള്ളിത്തേരി.
ഇന്നിന്‍റെ തിരക്കിനിടയില്‍ ആശ്വാസമേകാന്‍ അല്‍പ്പനേരം...
മാതൃഭാവത്തിന്‍റെ മാസ്മരികത വാക്കുകളിലൂടെ പകരുകയാണ് കവിയത്രിയും ഗായികയുമായ ശ്രീലേഖ പള്ളിത്തേരി ടീച്ചര്‍ തന്‍റെ
ഈ തണലില്‍ എന്ന പരിപാടിയിലൂടെ.
അധ്യാപകക്കൂട്ടം പുതിയതായ്ആരംഭിച്ച ഈ പരിപാടിയുടെ മെച്ചപ്പെടലിനായികൂടുതല്‍ നിര്‍ദേശങ്ങള്‍ അറിയിക്കുമല്ലോ.
അധ്യാപകക്കൂട്ടംകുട്ടിക്കഥകള്‍
കഥ:കറുമ്പിയും വെളുമ്പിയും
കെ.അരുൺ കുമാർ: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എരവട്ടൂർ എ.എം.എൽ.പി.സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.ടി.ടി.സി.കലോത് സവ കലാപ്രതിഭാ പട്ടം, കേരളോത്സവ കലാ പ്രതിഭാ പട്ടം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നാടകം, മോണോ ആക്ട്, നാടോടി നൃത്തം, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്....
Subscribe to:
Posts (Atom)