🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, August 12, 2020

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ  ദിന ക്വിസ് 

സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി അധ്യാപകക്കൂട്ടത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാനതല ക്വിസ് മത്സരം.

വിജയികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നു.

നിബന്ധനകള്‍.. 

  • പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാം.

  • പരന്ന വായനയിലൂടെ ഉത്തരങ്ങള്‍ അന്വഷിച്ച് കണ്ടെത്താന്‍ പ്രേരിപ്പിക്കും വിധമാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

  •    ആകെ പതിനഞ്ച് ചോദ്യങ്ങള്‍ ഉണ്ട്.

  •   ഏറ്റവും കൂടുതല്‍ ശരി ഉത്തരങ്ങള്‍ അയക്കുന്ന രണ്ടു പേര്‍ക്ക്               സമ്മാനമായി പുസ്തകങ്ങള്‍ നല്‍കും.


  •  കൂടുതല്‍ ശരി ഉത്തരങ്ങള്‍ ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

  • ഉത്തരങ്ങള്‍ 15 ഓഗസ്റ്റ്‌ 2020നു മുമ്പായി adhyapakakkoottamquiz@gmail.com എന്ന e-mail അഡ്രസില്‍ അയക്കുക. 
  • ഉത്തരങ്ങള്‍ അയക്കുമ്പോള്‍ ചോദ്യത്തിന്‍റെ ക്രമ നമ്പര്‍ ശരിയായി രേഖപ്പെടുത്തണം.


  •  ഉത്തരങ്ങള്‍ അയക്കുന്നവര്‍ പേര്,അഡ്രസ്‌,ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം.

  • മത്സര നിബന്ധനകളില്‍  മാറ്റങ്ങള്‍ വരുത്തുന്നതിന് ടീം അധ്യാപകക്കൂട്ടതിനു അധികാരമുണ്ട്. 

ചോദ്യങ്ങള്‍ തയ്യാറാക്കിയത്..
















രാജേഷ്‌ എസ് വള്ളിക്കോട് 
(പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 
 പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ )




   അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ  ദിന ക്വിസ്                                                      ഉത്തരങ്ങള്‍                                           



1.റാണി ഗൈഡിൻലിയു

മണിപ്പൂരിലെ നാഗാ വംശജരെ നയിച്ച സ്വാതന്ത്ര്യസമരസേനാനി. റാണി എന്ന സംബോധന ചെയ്തത് ജവഹർലാൽ നെഹ്രു .

2 വി സി.ബാലകൃഷ്ണപ്പണിക്കർ.

 1908 ൽ രചിച്ച വർഷാ ചന്ദ്രൻ കവിത.
 ഗാന്ധിജിക്ക് ദക്ഷിണാഫ്രിക്കയിൽ നേരിടേണ്ടി വന്ന ദുരാനുഭവങ്ങൾ സൂചിപ്പിച്ച് എഴുതിയ കവിത.

3. ബി.ആർ. അഗർവാല

അഞ്ച് വ്യക്തികളുടേയും രണ്ട് സംഭവങ്ങളുടെയും വിചാരണയാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയാണ് ഗ്രന്ഥകാരൻ .

4. ചിറ്റേടത്ത് ശങ്കുപ്പിള്ള

സത്യാഗ്രഹികളുടെ നേരേ യാഥാസ്ഥിതികരായ സവർണ്ണവിഭാഗം ക്രൂരമായ മർദ്ദനമുറകൾ അഴിച്ചു വിട്ടു., മർദ്ദനത്തെ തുടർന്ന് ശങ്കുപ്പിള്ള മരണമടയുകയുമാണുണ്ടായത്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയാണ്.

5. സാദത്ത് ഹസൻ മന്റോ

വിഭജനത്തിന്റെ ഇതിഹാസകാരൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

6. ക്യാപ്റ്റൻ ലക്ഷ്മി.

(ഡോ. ലക്ഷ്മി സൈഗാൾ )
INA വനിതാ വിഭാഗം ചുമതലക്കാരിയായിരുന്നു.

7 . ഓസ്കാർ അവാർഡ് വേദി.

ഗാന്ധി സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചപ്പോൾ വേദിയിൽ പ്രദർശിപ്പിച്ചത് ഈ ദൃശ്യമായിരുന്നു.

8. വിഭജന വേളയിൽ ജുനാഗഢിലെ നവാബ് ആയിരുന്ന ഷാ നവാസ് ഭൂട്ടോയുടെ മകനാണ് സുൾഫിക്കർ അലി ഭൂട്ടോ .
 1947 നവംബറിലാണ് ജൂനാഗഢ് ഇന്ത്യൻ യൂണിയന്റെ ഭാഗമായത്.

9. ഭോപ്പാൽ ദുരന്തത്തെആധാരമാക്കി. പുസ്തകത്തിന്റെ മലയാള തർജജമയുടെ .പേര്. ഭോപ്പാലിൽ അന്ന് സംഭവിച്ചത് . ഇംഗ്ലീഷ് : Five past midnight in Bhopal

10. ഇന്ത്യ

അറസ്റ്റ് വാറണ്ടിനെ തുടർന്ന് രക്ഷപെട്ട് പത്ത് കൊല്ലം അദ്ദേഹം പോണ്ടിച്ചേരിയിലാണ് താമസിച്ചത്. 


11.കോഴിക്കോട്.

1931 ഡിസംബറിൽ ഗാന്ധിജി പങ്കെടുക്കാൻ പോകുന്ന വട്ടമേശ സമ്മേളന ഫലം വരെ സത്യാഗ്രഹം നീട്ടണമെന്ന അഭിപ്രായം ഉണ്ടായി.
എങ്കിലും നവംബർ 1 ന് തുടങ്ങാൻ തന്നെ യോഗം തീരുമാനിച്ചു.
1931 മേയ് 3,4,5 തീയ്യതികളിൽ വടകരയിൽ നടന്ന സമ്മേളനത്തിൽ അവർണർണക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന പ്രമേയം കെ.കേളപ്പൻ മുന്നോട്ട് വെച്ചു.
എന്നാൽ 1931 ആഗസ്ത് 2 ന് കോഴിക്കോട് വെച്ച് നടന്ന KPCC യോഗത്തിൻ്റെ ചർച്ചകൾക്ക് ഒടുവിലാണ് ഗുരുവായൂർ സമ്മേളന വേദിയായി തീരുമാനിച്ചത്.

12. ഗാന്ധ്യാശ്രമം

1925 മാർച്ചിൽ ഈ വീട്ടിൽ വെച്ചാണ് ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ആദ്യമായി കണ്ടുമുട്ടിയത്.

13. മോഹൻ ബഗാൻ കബ്ബിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ഭൂപേന്ദ്രനാഥ്.
മോഹൻ ബഗാൻ അത് ലറ്റിക്സ് ക്ലബ്ബ് എന്നാണ്  പൂരണമായ പേര്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബ് കൂടിയാണിത്.

14. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ

സേട്ട് മുഹമ്മദ് ഹാജി യൂസഫിന്റെവസതിയിൽ ചേർന്ന ഇന്ത്യക്കാരുടെ യോഗത്തിലാണ് ഈ പ്രസംഗം നടത്തിയത്.

15. ദുർഗാവതിദേവി.

ദുർഗാ ബാബി എന്നും വിളിച്ചിരുന്നു. ഭർത്താവ് ഭഗവതി ചരൺ വോറയും സ്വാത്രന്ത്ര്യസമരസേനാനിയായിരുന്നു.


13 comments:

  1. നന്നായി
    തയ്യാറാക്കിയവർക്ക് അഭിനന്ദനങ്ങൾ

    ReplyDelete
  2. ചോദ്യത്തിന് ഉത്തരം തരാൻ പറ്റുന്നില്ലാലോ

    ReplyDelete
    Replies
    1. എന്ത് പറ്റി?adhyapakakkoottamquiz@gmail.com എന്ന അഡ്രെസ്സില്‍ MAIL ചെയ്യൂ..

      Delete
  3. ഉത്തരത്തിന്റെ ക്രമ നമ്പർ തെറ്റാണല്ലോ?

    ReplyDelete
  4. Today is 21st August. Result not yet published?

    ReplyDelete
  5. ഓരോ ചോദ്യത്തിന്റെയും ഉത്തരം കണ്ടെത്തുന്നതിലൂടെ അതിനോടനുബന്ധിച്ചുള്ള വിവരങ്ങൾ അറിയുവാനും പഠിക്കുവാനും സാധിച്ഛു.
    തയ്യാറാക്കിയവർക്ക് അഭിനന്ദനങ്ങൾ.

    ReplyDelete
  6. ഉത്തരത്തിൻ്റെ ക്രമനമ്പർ തെറ്റാണ്

    ReplyDelete
  7. Where is the result? & Who are the winners / Please tell...

    ReplyDelete