🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, November 4, 2020

ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും നേടി കരിവള്ളൂര്‍ നോര്‍ത്ത് എ.യു.പി.സ്കൂളിലെ വാട്സാപ് എഫ്.എം.റേഡിയോ. ADHYAPAKKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും നേടി കരിവള്ളൂര്‍ നോര്‍ത്ത് എ.യു.പി.സ്കൂളിലെ വാട്സ്ആപ് എഫ്.എം.റേഡിയോ.


പയ്യന്നൂര്‍ : ലോക്ഡോൺ കാലത്ത് കുട്ടികളുടെ കലാപരമായ  കഴിവുകൾ വികസിപ്പിക്കുന്നതിനും, നാല് ചുമരുകൾക്കിടയിൽ ഒതുങ്ങി ഇരിക്കുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രീപ്രൈമറി മുതൽ ഏഴാം തരം വരെയുള്ള മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് റേഡിയോക്ക് സമാനമായ രീതിയിൽ നോർത്ത് എഫ്.എം. എന്ന പേരിൽ ഒരു വാട്സപ്പ് കൂട്ടായ്മ കരിവള്ളൂര്‍ നോര്‍ത്ത് എ.യു.പി.സ്കൂളില്‍ ആരംഭിച്ചത്. കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാനും കൂട്ടുകാരുടെ പരിപാടികൾ കേട്ട് ആസ്വദിക്കാനും ഇതിലൂടെ സാധിക്കുന്നു. 
വാർത്താ നേരം, കിളിക്കൊഞ്ചൽ, എൻസൈക്ലോപീഡിയ, അറിവിന്റെ ജാലകം, ഇത്തിരി നേരം ഞങ്ങളുടെ കൂടെ... തുടങ്ങി വ്യത്യസ്തമായ ധാരാളം പരിപാടികൾ FM ൽ  സംരക്ഷണം ചെയ്യുന്നു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ്  എഫ്,എമ്മില്‍  പരിപാടികൾ അവതരിപ്പിക്കുന്നത്.

ഘടന : 

ഒരാഴ്ചയിൽ നാലു ദിവസമാണ് സംപ്രേഷണം.. ഓരോ ദിവസവും രണ്ടു ക്ലാസ്സിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നു.. തുടങ്ങിയിട്ട് ഇപ്പോൾ  രണ്ട് മാസം ആകുന്നു.. ഇതുവരെ  ഇതുവരെയായി   സമൂഹത്തിലെ 28 ഓളം അതിഥികളെ   ഞങ്ങൾ കൊണ്ടുവന്നു.. കുട്ടികൾ വളരെ ആവേശത്തോടെ.. ഓരോ ക്ലാസും തമ്മിൽ മത്സരിച്ചു കെട്ടിലും മട്ടിലും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു... നിരന്തരം ഇതിനു വേണ്ടി കുട്ടികളെ ബന്ധപ്പെടുന്നതുകൊണ്ട്   ലോക്ക് ഡൌൺ കൊണ്ടുണ്ടായ അകലം  വളരെ കുറക്കാൻ കഴിഞ്ഞു.

 കുട്ടികള്‍ അവതരിപ്പിക്കേണ്ട പരിപാടികളുടെ ആശയങ്ങള്‍ കണ്ടെത്തുന്നതിനു സഹായിക്കുന്നതും,കുട്ടികള്‍  റെക്കൊര്‍ഡ് ചെയ്ത് അയച്ചു കൊടുക്കുന്നവ എഡിറ്റ്‌ ചെയ്യുന്നതും എല്ലാം അധ്യാപകര്‍ തന്നെ. 
എന്നാല്‍ കുട്ടികളെ കാണാത്തതിലുള്ള വിഷമം അകറ്റാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ അധ്യാപകരെ സഹായിക്കുന്നു.

                                                          

                                         


കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും പരിപാടികള്‍ക്ക് പുറമേ അതിഥികളെയും ഈ എഫ്.എമ്മില്‍ അവതരിപ്പിക്കുന്നു.

വ്യാവസായിക കായിക യുവജന വകുപ്പ് മന്ത്രി ശ്രി.ഇ.പി.ജയരാജന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.




കരിവള്ളൂര്‍ നോര്‍ത്ത് എ.യു.പി.സ്കൂളിലെ വാട്സാപ് എഫ്.എം.റേഡിയോ ഇതിനാലകം  മാധ്യമ വാര്‍ത്തകളില്‍ ശ്രദ്ധ നേടി.





കുട്ടികള്‍ വീടുകളില്‍ നിന്ന് റെക്കോര്‍ഡ്‌ ചെയ്യുന്നു.


ലഭ്യമായ സാങ്കേതികതയും സൌകര്യങ്ങളും പ്രയോജനപ്പെടുത്തി വളരെ ക്രിയാത്മകമായി മുന്നോട്ടുപോകുന്ന കരിവള്ളൂര്‍ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു.

No comments:

Post a Comment