🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, November 4, 2020

കടമ്പനാട് വിവേകാനന്ദ ഗേൾസ് ഹൈസ്കൂളിലെ അധ്യാപകർക്ക് വേണ്ടി പ്രശസ്ത മോട്ടിവേഷൻ ട്രെയിനറും കൗൺസിലറും ആയ ശ്രീ അനീഷ്‌ മോഹൻ നടത്തിയ online മോട്ടിവേഷൻ ക്ലാസ്സ് adhyapakakkoottam

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

കടമ്പനാട് വിവേകാനന്ദ ഗേൾസ് ഹൈസ്കൂളിലെ അധ്യാപകർക്ക് വേണ്ടി പ്രശസ്ത മോട്ടിവേഷൻ ട്രെയിനറും കൗൺസിലറും ആയ ശ്രീ അനീഷ്‌ മോഹൻ നടത്തിയ online മോട്ടിവേഷൻ ക്ലാസ്സ്‌ വളരെയേറെ ശ്രദ്ധേയവും പ്രയോജനപ്രദവുമായിരുന്നു. അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അധ്യാപകർ മാറേണ്ടതിന്റെ ആവശ്യകത, അവർ ആർജ്ജിക്കേണ്ട കഴിവുകൾ എന്നിവയെക്കുറിച്ച് യുക്തിപൂർവം ദൃശ്യവും ശ്രവ്യവും  തൊട്ടറിഞ്ഞുള്ളതുമായ [visual audible kinesthetic )രീതിയിൽ തന്നെ zoom meeting ലൂടെ ക്ലാസ്സ്‌ നടന്നു.  നാം  ഇന്ന് നിർമിത ബുദ്ധിയുടെ (artificial intelligence )കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മനുഷ്യ ബുദ്ധിയക്കാൾ കമ്പ്യൂട്ടർ ബുദ്ധി പ്രവർത്തിക്കുന്നു. പ്രശസ്ത അമേരിക്കൻ ചിന്തകനും എഴുത്തുകാരനും ഭാവി പ്രവാചകനുമായ Ray Kurzweil പ്രവചിച്ചിരിക്കുന്നത് 2020-50കാലഘട്ടത്തിൽ മനുഷ്യബുദ്ധിയുടെ പ്രവർത്തനം 50%ത്തിൽ താഴെ മാത്രമായിരിക്കും എന്നാണ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഇന്നുവരെയുള്ള സാധുത പരിശോധിച്ചാൽ ഇത് വിശ്വസിച്ചേ മതിയാകൂ.അതായത് ജീവിതത്തിന്റെ എല്ലാ മേഖല കളും നിയന്ത്രിക്കുന്നത് സാങ്കേതിക വിദ്യകളായിരിക്കും. ഇന്ന് നാം നയിക്കുന്ന   ഈ പഠന രീതി Covid മൂലമുണ്ടായതല്ല. Covid കഴിഞ്ഞാൽ അവസാനിക്കുന്നതുമല്ല. മുൻപ് തന്നെ പല learning app കളും വിജയകരമായി മുന്നേറുന്നത് നാം കണ്ടതാണ്. അദ്ധ്യാപകർ പുതിയ മാറ്റങ്ങൾക്ക് ഒപ്പം മുന്നോട്ടു പോകേണ്ടതിന്റ ആവശ്യകത ഇവിടെ വ്യക്തമാണ്. അല്ലെങ്കിൽ സ്വന്തം നിലനിൽപ്പിനെ തന്നെ അതു ദോഷകരമായി ബാധിക്കും. മുൻപ് കുട്ടികൾ മാത്രമായിരുന്നു അദ്ധ്യാപകരെ വിലയിരുത്തിയിരുന്നതെങ്കിൽ ഇന്ന് രക്ഷകർത്താക്കളും പൊതു സമൂഹവും നേരിട്ട് വിലയിരുത്തുന്നു. മികച്ച രീതിയിൽ എങ്ങനെ ക്ലാസ്സ്‌ നയിക്കാമെന്ന് എല്ലാവരും ധാരണ നേടിക്കഴിഞ്ഞിരിക്കുന്നു.
Covid ന് ശേഷം സ്കൂളിൽ എത്തുന്ന അദ്ധ്യാപകർ പുതിയ വെല്ലുവിളികൾ നേരിടേണ്ടി വരും. അതിനാൽ മാറ്റങ്ങൾക്ക് അവർ തയാറാകണം. കുട്ടികൾക്ക്   അദ്ധ്യാപകരെ കാണാനും കേൾക്കാനും അവരുമായി സംവദിക്കാനും പ്രയോജനപ്പെടുന്നത് online ക്ലാസുകളാണ്. Offline ക്ലാസ്സുകൾക്ക്   സൂക്ഷിച്ചു വയ്ക്കുവാനും പിന്നീട് കേൾക്കുവാനും കഴിയും എന്ന ഒരു ഗുണമുണ്ട്. ഈ രണ്ടു സൗകര്യങ്ങളും ZoomMeeting വഴി  ലഭ്യമാകും. എന്ന് വ്യക്തമാക്കി.                               Online ക്ലാസ്സുകൾ മെച്ചപ്പെടുത്താനുള്ള സംവിധാനങ്ങളെക്കുറിച്ച് കൗൺസിലർ ശ്രീ B. ബിബിൻ സംസാരിച്ചു.അതിനുള്ള tools, app എന്നിവ പരിചയപ്പെടുത്തി. അദ്ധ്യാപകർ ടെക്നോളജി ക്ക് ഒപ്പം പോയില്ലെങ്കിൽ "മാതാ പിതാ ഗുരു ദൈവം "എന്ന ചൊല്ലിലെ ഗുരുവിനു പകരം ഗൂഗിൾ ആകുന്ന കാലം വിദൂരമല്ല എന്ന പരാമർശം ചിന്തനീയമാണ്.                                                    മാറ്റങ്ങളില്ലാതെ ഒരിടത്തു തന്നെ നിൽക്കുന്നത് കൂടുതൽ വേഗത്തിൽ പുറകോട്ട് പോകുന്നതിന് തുല്യമാണ്.അതിനാൽ പുതിയ തലമുറയ്ക്ക് ഒപ്പം മുന്നോട്ടു പോകാൻ ഊർജ്ജസ്വലരായ കർമനിരതരായ സാങ്കേതിക വിദ്യാപരിജ്ഞാനമുള്ള TECH TEACHER ആയി മാറണം അദ്ധ്യാപകർ. മാത്രമല്ല നാളെയുടെ ശിൽപ്പികൾ ഇന്നത്തെ അദ്ധ്യാപകരാണ്. നല്ല തലമുറയെ വാർത്തെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമയാണ് തുടങ്ങിയ ആശയങ്ങൾ നന്നായി പകർന്നു നൽകാൻ ശ്രീ അനീഷ്‌ മോഹന്റെ ക്ലാസിനു കഴിഞ്ഞു.



No comments:

Post a Comment