🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 18, 2021

അധ്യാപകക്കൂട്ടം വായനദിന ഗീതം അക്ഷര ഗീതം.//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

അധ്യാപകക്കൂട്ടം വായനദിന ഗീതം അക്ഷര ഗീതം.
രചന,സംഗീതം,ആലാപനം‌: പുന്നപ്ര ജ്യോതികുമാര്‍



അക്ഷര വഴികളിലന്തിയുറങ്ങി
ഉണർന്നു വരുന്ന കുരുന്നുകളേ ...
പുസ്തക ഗന്ധമിയന്ന മനസ്സിൽ
പുതിയൊരു ഗാനമുദിക്കുകയായി
പുതിയൊരു ലോകമുയിർക്കുകയായി.

നേർനില കാട്ടുക കാറ്റേ..
കാറ്റേ കാറ്റേ പൂങ്കാറ്റേ..
വാമൊഴിചൊരിയുക തായേ ...
തായേ തായേ തന്നാട്ടേ..

നാട്ടുവിളക്കിൻവെട്ടം നമ്മുടെ 
വീട്ടറിവിൻ്റെ തിളക്കം
ഒറ്റയിലൊറ്റയിലാവല്ലേ, നാം
ഒറ്റയിരട്ടകളിച്ചില്ലേ...

പിച്ചക മണവുമിറുത്തില്ലേ
പുഞ്ചിരി മഴയിലിണങ്ങീല്ലേ
കയ്യേ കുത്തു കരിങ്കുത്തങ്ങനെ
നാട്ടു വരമ്പുകിടക്കുന്നേ
പൂങ്കിളി തേങ്കിളി നീയല്ലോ
ചാഞ്ചാടും കതിർ നാമല്ലോ
മുത്തമിടുന്നൊരു പൂവല്ലേ
മുത്തശ്ശിക്കഥക്കൂട്ടില്ലേ...
"പണ്ട് ... പണ്ട് പണ്ട് "
മുത്തച്ഛൻ്റെ വഴക്കില്ലേ
" കലപില കലപില കലപില കലപില "
വായോ വായോ ചങ്ങാതീ
വഴിയേ വഴിയേ ചങ്ങാലീ...
ഒറ്റയിലൊറ്റയിലാവല്ലേ, നാം
ഒറ്റയിരട്ടകളിച്ചില്ലേ..
"വാക്കേ വന്നു വരം തായോ, ഞാ-
നെന്നെ വരച്ചു പഠിക്കട്ടെ,
വാക്കേ വന്നു വരം
തായോ ഞാൻ
നിന്നെ വരച്ചു രസിക്കട്ടെ "

വാക്കിൻ്റെ പുഞ്ചപ്പറമ്പിൽ കളിക്കുന്ന വാൽത്തുമ്പികൾ കിടാങ്ങൾ;
പൊന്നിതൾത്താളിൽ
കുറിച്ചു വച്ചോളൂ
നല്ല കയ്യക്ഷരത്താളം
നല്ല കയ്യക്ഷരക്കാലം.

അക്ഷര വഴികളിൽ ....

രചന സംഗീതം ആലാപനം
പുന്നപ്ര ജ്യോതികുമാർ
ഗവ.എച്ച്.എസ്.എസ്.വലിയഴീക്കൽ.
പശ്ചാത്തല നേതൃത്വം:
ശ്രീ.രാജു പനയ്ക്കൽ.





No comments:

Post a Comment