അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം
മദ്യത്തിന്റെ വിപത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട നിസ്സഹായയായ ആ കുഞ്ഞിന്റെ വേദന കാഴ്ചക്കാരുടെ മനസ്സിലേയ്ക്ക് പടരും... അമ്മയുടെ മണത്തിനായി ഉടുതുണികൾ നെഞ്ചോട് ചേർത്തു പിടിക്കുന്ന... കിടക്കപ്പായയിൽ വിരിച്ച് അതിൽ അഭയം തേടുന്ന കുട്ടിയെ അനശ്വരമാക്കിയ കൂട്ടുകാരി... "അമ്മാ.... " എന്ന അവളുടെ വിളി കാതുകളിൽ മുഴങ്ങുന്നു. അവളുടെ പ്രകടനത്തെ ആവോളം അഭിനന്ദിക്കുന്ന കൂട്ടുകാർ .... മറക്കാൻ കഴിയില്ല... ഈ കുഞ്ഞു സിനിമയിലെ ഓരോ രംഗവും... തീർച്ചയായും ശ്രീ പീറ്റർ പാറയ്ക്കൽ സാറും പിന്നണി പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു. അഭിമാനപൂർവം ഈ കുഞ്ഞു സിനിമ " നീർ " കാഴ്ചകൾക്കായി സമർപ്പിക്കുന്നു...
No comments:
Post a Comment