🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 30, 2022

എൽ.എസ്.എസ് പഠന സഹായി LSS പരിസര പഠനം യൂണിറ്റ് :മാനത്തേക്ക് / Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പരിസര പഠനം

യൂണിറ്റ് :മാനത്തേക്ക്


1 ഐ.എസ്.ആർ.ഒ(ISRO) യുടെ ഇപ്പോഴെത്തെ ചെയർമാൻ ആര്?
             Dr. എസ് . സോമനാഥ്.
2. സൂര്യനും സൂരനെ ചുറ്റുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ചേർന്നതിനു പറയുന്ന പേര്?
      സുരയൂഥം
3. നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
       ഭൂമി
4. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
 ചൊവ്വ
5.  സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
   വ്യാഴം
6.  സായാഹ്ന നക്ഷത്രം, പ്രഭാത നക്ഷത്രം എന്നി പേരുകളിൽ അറിയപെടുന്ന ഗ്രഹം ഏത്?
      ശുക്രൻ
7.  ഹരിത ഗ്രഹം അല്ലെങ്കിൽ പച്ച ഗ്രഹം എന്നു വിളിക്കുന്ന ഗ്രഹം ഏത്?
    യുറാനസ്
8.  സൂര്യൻ ഒരു -------- ആണ്?
     നക്ഷത്രം
9.  സ്വയം പ്രകാശിക്കുന്ന ആകാശ ഗോള ങ്ങളെ ------ എന്നു പറയുന്നു.
   നക്ഷത്രങ്ങൾ
10.  ഭൂമി സ്വയം കറങ്ങുന്നതിനെ പറയുന്ന പേര്?
  ഭ്രമണം
11. ഭൂമി സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ ചുറ്റി സഞ്ചരിക്കുന്നതിന് പറയുന്ന പേര്?
      പരിക്രമണം
12. ചന്ദ്രനെ ആകാശത്തു കാണാൻ കഴിയാത്ത ദിവസം?
   അമാവാസി
13. ഭൂമിയുടെ ഭ്രമണം മൂലമാണ് -------ഉണ്ടാകുന്നത്?
     രാവും പകലും
 14.   ഭൂമിയുടെ ഒരേ ഒരു ഉപഗ്രഹം?
     ചന്ദ്രൻ
15.  ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?
      ആര്യാഭട്ട
16.  ഇന്ത്യയുടെ ആദ്യ വിദ്യാഭാസ ഉപഗ്രഹം?
     എഡ്യൂസാറ്റ്
17. ഏറ്റവും സന്ദ്രത കൂടിയ ഗ്രഹം?
     ഭൂമി
18. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
  തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (തിരുവനന്ത പുരം )

 19. ഒരു അമവാസി മുതൽ അടുത്ത പൗർണമി വരെ എത്ര ദിവസങ്ങൾ ഉണ്ട്?
     14

20. ആദ്യമായി ടെലിസ്കോപ്പ് ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര്?
    ഗാലീലിയോ ഗലീലി
21. അഞ്ച് മാർക്ക്‌ ചോദ്യങ്ങൾ
:::::::::::::::::::::::::::::::
 1. കറുത്ത വാവ്, വെളുത്ത വാവ് ദിവസങ്ങളിൽ ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നിവയുടെ സ്ഥാനം ചിത്രീകരിക്കുക
2. കൃത്രിമ ഉപഗ്രഹങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങൾ?
       കാലാവസ്ഥ പഠനം
വാർത്ത വിനിമയം
ഗതാഗതം
സമുദ്ര പര്യവേഷണം
വിദ്യാഭ്യാസം

Prepared by:
Swapna S Nair
V.L.P.S
Kadampanad





No comments:

Post a Comment