🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, May 30, 2022

LSS TRAINING-- Malayalam./Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്.പഠന സഹായി

LSS TRAINING-- Malayalam.

1.കൃഷ്ണഗാഥയുടെ മറ്റൊരു പേര്?

Ans.കൃഷ്ണപ്പാട്ട്.

2.ചെറുശ്ശേരി  എവിടെ ജനിച്ചു എന്നാണ് വിശ്വസിക്കുന്നത്?

Ans.ഉത്തരകേരളത്തിൽ കാനത്തൂർ ഗ്രാമത്തിലെ  ചെറുശ്ശേരി ഇല്ലത്ത്  ജനിച്ചു എന്നാണ് വിശ്വസിക്കുന്നത്.

3.ഇടശ്ശേരിയുടെ മുഴുവൻ പേരെന്താണ്?

Ans.ഇടശ്ശേരി ഗോവിന്ദൻ നായർ.

4.'പൂതപ്പാട്ട് ' രചിച്ചത് ആരാണ്?

Ans.ഇടശ്ശേരി ഗോവിന്ദൻ നായർ.

5.കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ്?

Ans. വള്ളത്തോൾ നാരായണമേനോൻ.

6. നിത്യ ചൈതന്യയതി യുടെ ആദ്യത്തെ പേര്?

Ans.ജയചന്ദ്രൻ.

7.ഒ.എൻ.വി കുറുപ്പിന് ജഞാനപീഠ പുരസ്കാരം ലഭിച്ചത് ഏത് വർഷത്തിലാണ്?


Ans.2007.

8. 'വളപ്പൊട്ടുകൾ' എന്ന കൃതി രചിച്ചത് ആരാണ്?

Ans. ഒ. എൻ. വി.കുറുപ്പ്.

9. ഒ എൻ.വി.കുറുപ്പിൻ്റെ ജന്മദേശം?

Ans.കൊല്ലം ജില്ലയിലെ ചവറയിൽ.

10.'മഞ്ഞപ്പാവാട ' എന്ന കൃതി ആരുടെ?

Ans.ഡോ. കെ.ശ്രീകുമാർ.

11.' ബാഷ്പമണികൾ' ആരുടെ കൃതിയാണ്?
Ans. മേരി ജോൺ കൂത്താട്ടുകുളം

12'കുട്ടനും കിട്ടനും' എന്ന കൃതി ആരുടെ?

Ans. പിണ്ടാണി എൻ.ബി.പിളള .
 13.പിണ്ടാണിഎൻ.ബി.പിള്ള ജനിച്ചത് എവിടെ?

Ans.എറണാകുളം ജില്ലയിലെ ആലുവയ്ക്കടു ത്ത് അയിരൂരിൽ.

14.'പി' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആരാണ്?

Ans. പി.കുഞ്ഞിരാമൻ നായർ.

15'.എത്ര കിളിയുടെ പാട്ടറിയാം ' എന്ന കവിത എഴുതിയത് ആരാണ്?

Ans. പി. മധുസൂദനൻ.

16.തളിര് മാസികയുടെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു.1957 നവംബർ ഒന്നിന് കൊല്ലം ജില്ലയിൽ കോട്ടവട്ടത്ത് ജനിച്ചു. വ്യക്തി ആര്?

Ans. ജി.മോഹനകുമാരി.

17.' ഓമനപ്പൈതൽ ' എന്ന കൃതി ആരുടെ?

Ans.പാലാ നാരായണൻ നായർ.

18. 'ഐതിഹ്യമാല' രചിച്ചത്  ആരാണ്?

Ans.കൊട്ടാരത്തിൽ ശങ്കുണ്ണി.

19.തുള്ളലിൻ്റെ   ഉപജ്ഞാതാവ്?

Ans.കുഞ്ചൻ നമ്പ്യാർ.

20. 'പഴമൊഴിപ്പത്തായം' ആരുടെ കൃതിയാണ്?

Ans.കുഞ്ഞുണ്ണി.

Prepared by:
Ramesh P
Ghss Mezhathur.

No comments:

Post a Comment