🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, September 29, 2022

മേളക്കൊഴുപ്പോടെ ഗണിത മേള ഭാഗം: 2/Adhyapakakkoottam

അധ്യാപകക്കൂട്ടം ഗണിതമേള

മേളക്കൊഴുപ്പോടെ ഗണിത മേള

ഭാഗം: 2

ഗണിത മേളയിൽ LP, UP വിഭാഗങ്ങളിൽ ഗണിതമേളക്ക് ഒരുങ്ങുന്ന സ്കൂളുകൾക്ക് സഹായകരമായ ലേഖന പരമ്പര.



തങ്കമണി ടീച്ചർ. (victers fame, Rtd. CCUPS നാദാപുരം)



ഗണിത മേളയിൽ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ.


നമ്പർചാർട്ട്:- സവിശേഷതയുള്ള സംഖ്യകൾ ( ഉദാ:വർഗ്ഗ സംഖ്യകൾ, ത്രികോണ സംഖ്യകൾ,  ഫിബോനാച്ചി ശ്രേണി, പാസ്ക്കൽ ത്രികോണം തുടങ്ങിയവ) ഇവയൊക്കെ വിഷയമായി എടുക്കാം.
ഇവയുടെ പ്രത്യേകതകൾ സംഖ്യാ രൂപത്തിൽ 3 ചാർട്ടുകളിലായി അവതരിപ്പിക്കാം.
ഓരോ പ്രത്യേകതകളും സാമാന്യവല്ക്കരിക്കുന്നത് നല്ലതാണ്.
നമ്പർ ചാർട്ടിൽ കഴിവിൻ്റെ പരമാവധി സംഖ്യകളും അവയുടെ സാമാന്യ വല്ക്കരണവും മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. തലവാചകം മാത്രം ഭാഷയിൽ എഴുതുക.
മറ്റുള്ളതെല്ലാം കുട്ടിയുടെ വിവരണത്തിലാണ് ഉണ്ടാവേണ്ടത്.
ചാർട്ടിൻ്റെ മൂല്യനിർണ്ണയ സൂചകങ്ങൾ.
---------------------------------
1. Knowledge of content & Mathematical value - 30%
2. Relationship with curriculum -20%
3.Mode of presentation & write up - 25%
4.Beauty & perfection - 15%
5.Exhibition - 10%
ജ്യോമട്രിക്കൽ ചാർട്ട്:-
പരമാവധി 3 ചാർട്ടുകൾ ഉപയോഗിക്കാം.
മൂന്ന് ചാർട്ടുകളും ഒരേ ആശയത്തെ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം.
ഉദാഹരണമായി ഒരു വൃത്തത്തെ സമഭാഗമാക്കിക്കൊണ്ട് വരക്കുന്നവയാണെങ്കിൽ എല്ലാ ചാർട്ടിലും അതു തന്നെയാവണം ആശയം.
വരകൾ വരഞ്ഞുകൊണ്ടും നിറം കൊടുത്തു കൊണ്ടും ചാർട്ടിനെ മനോഹരമാക്കാം.
ചിത്രം വരച്ചത് പോലെ തന്നെ പ്രധാനമാണ് അതിലെ ഗണിതപരമായ ആശയവും. ആ ജ്യോമട്രിക്കൽ ചാർട്ടിലൂടെ പറയാൻ കഴിയുന്ന എല്ലാ ഗണിത ആശയങ്ങളെയും കുട്ടിക്ക് വിശദീകരിക്കാൻ കഴിയണം.
പാഠഭാഗവുമായി ബന്ധപ്പെടുത്താനും കഴിയണം.

ജ്യോമട്രിക്കൽ ചാർട്ടിൻ്റെ  മൂല്യനിർണ്ണയ സൂചകങ്ങൾ
---------------------------
1. Knowledge of content & Mathematical value - 30%
2. Relationship with curriculum - 20%
3.Mode of presentation  - 25%
4.Beauty & perfection - 15%
5.Exhibition - 10%

സ്റ്റിൽ മോഡൽ
----------------------------
ഗണിതാശയങ്ങളെ അടിസ്ഥാനമാക്കി ജ്യാമിതീയ രൂപങ്ങൾ ചേർത്തുണ്ടാക്കുന്ന ത്രിമാന രൂപമാണ് സ്റ്റിൽ മോഡൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉപയോഗിക്കുന്ന വസ്തുക്കൾ Eco friendly ആയിരിക്കണം.
പരമാവധി 2 ചതുരശ്ര മീറ്ററിൽ ഒതുങ്ങുന്നതും ഉയരം 2 മീറ്ററിൽ കുറവും ആയിരിക്കണം.

സ്റ്റിൽ മോഡൽ
മൂല്യനിർണ്ണയ സൂചകങ്ങൾ.
___________________
1. Knowledge of content & mathematical value - 30%
2. Relation with curriculum - 20%
3. Mode of presentation & write up - 25%
4. Utility and craftsmanship - 15%
5.Exhibition - 10%

പസിൽ
---------------
കൗതുകമുണർത്തുന്നതും ഗണിതശാസ്ത്ര ആശയങ്ങളിലൂടെ യുക്തിപൂർവ്വം ഉത്തരത്തിലെത്തുന്ന ഒരു പസിൽ ആണ് അവതരിപ്പിക്കേണ്ടത്.
ചാർട്ടുകളും പസിലിനാവശ്യമായ മോഡലുകളും മത്സര സ്ഥലത്തുവെച്ച് ഉണ്ടാക്കാം.
ചോദ്യം ഒരു ചാർട്ടിൽ എഴുതുന്നത് നല്ലതായിരിക്കും.
കൂടാതെ ഉത്തരത്തിലെത്തുന്ന രീതിയും എഴുതി വെക്കാം.


പസിലിൻ്റെ മൂല്യനിർണ്ണയ സൂചകങ്ങൾ.
-------------------------
1. Knowledge of content & mathematical value - 30%
2. Relationship with curriculum - 20%
3.Mode of presentation & write up - 25%
4. Logical thinking & reasoning - 15%
5.Exhibition - 10%

ഗെയിം
---------------
രണ്ടോ അതിലധികം പേർക്കോ ഒരേ സമയം കളിക്കാവുന്ന ഒരു ഗെയിം ആണ് അവതരിപ്പിക്കേണ്ടത്.
മത്സരബുദ്ധിയുള്ളതും ഗണിതശാസ്ത്ര ആശയങ്ങളുള്ളതും കൃത്യമായ നിയമമുള്ളതും അന്തിമഫലം ഉള്ളതുമായിരിക്കണം ഗെയിം.
കളിക്കളവും കരുവും മത്സര സ്ഥലത്തുവെച്ച് ഉണ്ടാക്കണം.


ഗെയിം മൂല്യനിർണ്ണയ സൂചകങ്ങൾ.
-----------------------------------
1. Knowledge of content & mathematical value - 30%
2. Relationship with curriculum - 20%
3.Mode of presentation & write up
4. Enjoyment value and creativity of the game-15%
5.Exhibition - 10%.

ക്വിസ് .
----------------
ഒരു കുട്ടിയാണ് ക്വിസിൽ പങ്കെടുക്കേണ്ടത്.
ക്വിസിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടിയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് മറ്റു കുട്ടി കുട്ടികളുടെ മാർക്കിൻ്റെ ഗ്രേഡ് നിശ്ചയിക്കുന്നത് .

LP വിഭാഗത്തിൽ
ക്വിസ്, നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, പസിൽ ,സ്റ്റിൽ മോഡൽ ഇവയുടെ ഗ്രേഡും സ്ഥാനവും നോക്കിയാണ് സ്ക്കൂളിൻ്റെ ചാമ്പ്യൻഷിപ്പ് കണക്കാക്കുന്നത്.

ചാമ്പ്യൻഷിപ്പ്
-------------------------
ഗ്രേഡ് സ്കോർ
A- 5
B - 3
C - 1
സ്ഥാനത്തിൻ്റെ പോയൻ്റ് .
ഒന്നാം സ്ഥാനം -5
രണ്ടാം സ്ഥാനം - 3
മൂന്നാം സ്ഥാനം -1


ഗ്രേഡ് സ്കോറും സ്ഥാനത്തിൻ്റെ സ്കോറും കൂട്ടിയുള്ള പോയൻ്റാണ് ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നത്.
ഒരേ പോയൻ്റ് ലഭിച്ച ഒന്നിലധികം സ്ക്കൂളുകളുണ്ടെങ്കിൽ അവർക്ക് ലഭിച്ച ഒന്നാം സ്ഥാനങ്ങളുടെ എണ്ണം നോക്കിയാണ് ചാമ്പ്യൻഷിപ്പ് തീരുമാനിക്കുക.


ഗ്രേഡും ശതമാനവും.
-------------------------------------
A ഗ്രേഡ്-80% വും അതിനു മേലെയും.
B ഗ്രേഡ്-70% മുതൽ 79 % വരെ .
C ഗ്രേഡ്- 60% മുതൽ 69 % വരെ
60% ത്തിന് ചുവടെ ഗ്രേഡില്ല.

മറ്റു മത്സര ഇനങ്ങൾ.
(ചാമ്പ്യൻഷിപ്പിന് പരിഗണിക്കാത്തവ)
-------------------------------------
ഗണിത മാഗസിൻ (LP & UP)
1.പുറംചട്ട ഉൾപ്പെടെ പരമാവധി 50 പേജ്.
2. A4 പേപ്പറിൻ്റെ വലുപ്പം.
3. കൈയെഴുത്ത് പ്രതി ആയിരിക്കണം.
4. ചിത്രങ്ങൾ തുടങ്ങിയവ ഒട്ടിക്കാൻ പാടില്ല.
5. പുറംചട്ട ബൈൻഡ് ചെയ്യാം.
സ്പൈറൽ ബൈൻഡിംഗ് പാടില്ല.
6. ഗണിതപരമായ, വൈവിധ്യമുള്ള കാര്യങ്ങളായിരിക്കണം മാഗസിനിൽ ഉണ്ടാവേണ്ടത്.
7. മാഗസിന് ഒരു പേര് വേണം.
8. സ്ക്കൂളിൻ്റെ പേരോ മറ്റു തിരിച്ചറിയുന്ന കാര്യങ്ങളോ ഉണ്ടാവാൻ പാടില്ല.
9. മാഗസിൻ നേരത്തെ തന്നെ തയ്യാറാക്കി റജിസ്ട്രേഷൻ സമയത്ത് ഏല്പിക്കേണ്ടതാണ്.

മാഗസിൻ
മൂല്യനിർണ്ണയ സൂചകങ്ങൾ.
-------------------------
1. Mathematical value - 40%
2. Variety - 30%
3. Layout - 20%
4. Accuracy & beauty - 10%

ഭാസ്ക്കരാചാര്യ സെമിനാർ.
----------------------------
UP വിഭാഗത്തിന് ഭാസ്ക്കരാചാര്യ സെമിനാർ എന്നൊരു മത്സര വിഭാഗം ഉണ്ട്.
ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുത്തില്ല.
ഈ വർഷം മുതൽ സെമിനാറും on the spot മത്സരമാണ്.
സെമിനാറിൻ്റെ 3 വിഷയങ്ങൾ നേരത്തെ അറിയിക്കും.
മത്സരദിനം അവയിൽ നിന്ന് ഒരു വിഷയം നറുക്കെടുക്കും.
ആ വിഷയത്തിൻ്റെ സെമിനാർ റിപ്പോർട്ട് തത്സമയം തയ്യാറാക്കി വിധികർത്താക്കളുടെ മുന്നിൽ സെമിനാർ അവതരിപ്പിക്കുകയും വിധികർത്താക്കളുമായുള്ള interview - ൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയുമാണ് വേണ്ടത്.



UP വിഭാഗത്തിൽ ക്വിസ്, നമ്പർ ചാർട്ട്, ജ്യോമടിക്കൽ ചാർട്ട്, പസിൽ ,സ്റ്റിൽ മോഡൽ, ഗെയിം എന്നീ മത്സര ഇനങ്ങളുടെ ഗ്രേഡും സ്ഥാനവും നോക്കിയാണ് സ്ക്കൂളിൻ്റെ ചാമ്പ്യൻഷിപ്പ് കണക്കാക്കുന്നത്.

No comments:

Post a Comment