അധ്യാപകക്കൂട്ടം ഗണിത മേള
മേളക്കൊഴുപ്പോടെ ഗണിത മേള
ഭാഗം: 1
ഗണിത മേളയിൽ LP, UP വിഭാഗങ്ങളിൽ ഗണിതമേളക്ക് ഒരുങ്ങുന്ന സ്കൂളുകൾക്ക് സഹായകരമായ ലേഖന പരമ്പര.
ഗണിത മേളക്ക് LP, UP എന്തെല്ലാം ഇനങ്ങൾ എന്ന് പരിചയപ്പെടുത്തുകയാണ് തങ്കമണി ടീച്ചർ. (victers fame, Rtd. CCUPS നാദാപുരം)
ഗണിതമേള എൽ.പി വിഭാഗം:
മൂന്നു മണിക്കൂർ സമയ ദൈർഘ്യമുള്ള ഓൺ ദ സ്പോട്ട് മത്സരമാണ് ഗണിതമേളയ്ക്കുള്ളത്.
എൽ.പി വിഭാഗം മത്സര ഇനങ്ങൾ.
1.നമ്പർ ചാർട്ട്
2.ജ്യോമെട്രിക്കൽ ചാർട്ട്
3.സ്റ്റിൽ മോഡൽ
4.ക്വിസ്
5,മാഗസിൻ
6.പസിൽ
ചാർട്ട് വിഭാഗത്തിൽ ഒരേ ആശയത്തെ സൂചിപ്പിക്കുന്ന പരമാവധി മൂന്ന് ചാർട്ടുകൾ ഉപയോഗിക്കാം. ചാർട്ടിന്റെ ഒരു പുറത്തു മാത്രമേ എഴുതുവാനും വരയ്ക്കുവാനും പാടുള്ളു.
മോഡൽ വിഭാഗം :- പരമാവധി രണ്ട് ചതുരശ്ര മീറ്റർ സ്ഥലത്ത് ഒതുങ്ങണം കൂടാതെ പരമാവധി രണ്ട് മീറ്റർ ഉയരമേ പാടുള്ളൂ. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ ഉണ്ടാക്കാവു.
പസിൽ:- ഒരു പസിൽ മാത്രമേ അവതരിപ്പിക്കാൻ പാടുള്ളു. അതിനായി ചാർട്ടുകൾ ഉപയോഗിക്കാം.
മാഗസിൻ :- പുറംചട്ട ഉൾപ്പെടെ പരമാവധി 50 പേജ്. ബൈൻഡ് ചെയ്യാം. പക്ഷേ സ്പൈറൽ ബൈൻഡിങ് പാടില്ല. A4പേപ്പറിന്റെ വലുപ്പമാണ് ഓരോ പേജും. പേപ്പറിന്റെ ഒരു വശം മാത്രമേ എഴുതാൻ പാടുള്ളൂ. മാഗസിന് ഒരു പേര് ഉണ്ടായിരിക്കണം. സ്കൂളിൻറെ പേരോ മറ്റ് അടയാളങ്ങളോ ഉണ്ടാവാൻ പാടില്ല.
NB : മാഗസിൻ ഒഴികെ മറ്റു മത്സരയിനങ്ങൾ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നവയാണ്. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ പോയിന്റ് അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നിർണയിക്കുന്നത്.
ഗണിതശാസ്ത്രമേള യുപി വിഭാഗം മത്സര ഇനങ്ങൾ
1. നമ്പർ ചാർട്ട്
2.ജോമട്രിക്കൽ ചാർട്ട്
3.സ്റ്റിൽ മോഡൽ
4.ക്വിസ്
5,മാഗസിൻ
6.ഭാസ്കരാചാര്യ സെമിനാർ
7. പസിൽ
ഇതിൽ ഭാസ്കരാചാര്യ സെമിനാർ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല.
ഗെയിം :-ഒരു ഗെയിം മാത്രമേ അവതരിപ്പിക്കാവൂ. രണ്ടോ അതിലധികമോ പേർക്ക് ഒരേസമയം കളിക്കാവുന്നതും ഗണിതശാസ്ത്ര ആശയങ്ങൾ ഉൾപ്പെടുന്നത് ആയിരിക്കണം.
കളിക്കളവും കരുവും കളിക്ക് ഒരു നിയമവും വിജയിയെ പ്രഖ്യാപിക്കാനും കഴിയണം.
ഭാഗം: 2
കുട്ടികളെ മേളകൾക്ക് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ..(തുടരും)
No comments:
Post a Comment