🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, December 3, 2022

LSS പഠന സഹായി __ Maths /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS പഠന സഹായി __ Maths

1. എറ്റവും ചെറിയ അഞ്ചക്ക സംഖ്യ?
Ans.10000.

2. എവറസ്റ്റ് കൊടുമുടി യുടെ ഉയരം എത്ര?.

Ans. 8848 മീറ്റർ.

3. 2022 ജനുവരി 1  ശനി  ആണെങ്കിൽ ഡിസംബർ 31 ഏത് ദിവസ മായിരിക്കും?.

Ans. ശനി.

4.  നവംബർ 10ബുധൻ ആണെങ്കിൽ നവംബർ  30 ഏത് ദിവസമായിരിക്കും?

Ans. ചൊവ്വ.

5. ഡിസംബർ 15 ബുധൻ ആണെങ്കിൽ ഡിസംബർ 30ഏത് ദിവസമായിരിക്കും?
വ്യാഴം.

6. നവംബർ 1 തിങ്കൾ ആയാൽ ആ മാസത്തിൽ എത്ര ചൊവ്വാഴ്ചകൾ ഉണ്ടായിരിക്കും?

Ans.5.

7. 2013 ഫെബ്രുവരി 1 വെള്ളിയാഴ്ച ആണ്. ഈ മാസം എത്ര വെള്ളിയാഴ്ച കൾ ഉണ്ട്?

Ans.4.

8. രാവിലെ 7മണിക്ക് പുറപ്പെട്ട വിനോദയാത്രാ ബസ് പിറ്റേദിവസം രാവിലെ 7മണിക്ക് ലക്ഷ്യ സ്ഥാനത്ത്  എത്തിച്ചേർന്നു. എങ്കിൽ യാത്രയ്ക്ക്  എത്ര സമയം എടുത്തു?

Ans. 24 മണിക്കൂർ.

9. 11മുതൽ 20വരെയുള്ള തുടർച്ചയായ എണ്ണൽസംഖ്യ കളുടെ തുക എത്രയാണ്?

Ans.11+20=31×5=155.

10. 41 മുതൽ തുടർച്ച യായ  എണ്ണൽസംഖ്യകളുടെ തുക എത്ര?

Ans.41+50=91×5= 455.

11. ഏറ്റവും വലിയ നാല ക്ക സംഖ്യയും ഏറ്റവും ചെറിയ നാലക്കസംഖ്യയും കൂട്ടിയാൽ കിട്ടുന്നത് എത്ര?

Ans.10999.

12. എതിർവശങ്ങൾ തുല്യമല്ലാത്ത അളവുകൾ ഉപയോഗിച്ച് ചതുരം നിർമിക്കാൻ കഴിയുമോ?

Ans. കഴിയില്ല. ഒരു ചതുരത്തിൻ്റെ എതിർ വശങ്ങൾ തുല്യമായിരി ക്കണം.

13. ഒരു ചതുരത്തിൻ്റെ നീളം 6cm , വീതി 4cm ആയാൽ ചുറ്റളവ് എത്ര?
Ans.20cm .

14. ഒരു ചതുരത്തിൻ്റെ നീളം 8cm. അതിൻ്റെ ചുറ്റളവ് 24 cm ആയാൽ വീതി എത്ര?
 Ans.4cm.

15. ഒരു സമചതുരത്തിൻ്റെ ചുറ്റളവ് 40cm ആയാൽ വശത്തിൻ്റെ അളവ് എത്ര?
Ans.10cm.


Prepared By:

Ramesh.P
GHSS Mezhathur.

No comments:

Post a Comment