അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
കാസർകോട്
1.കേരളത്തിലെ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ?
2 .കേരളത്തിൽ പുകയില ഉൽപ്പാദിപ്പിക്കുന്ന ജില്ല ?
3. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?
4. വടക്കേ അറ്റത്തെ ജില്ല ?
5.ഏറ്റവും ഒടുവിൽരൂപീകൃതമായ ജില്ല ? (1984)
6.ഏറ്റവും കുറച്ച് വിസ്തീർണ്ണം ഉള്ള രണ്ടാമത്തെ ജില്ല ?
7.തുളു ഭാഷ സംസാരിക്കപ്പെടുന്ന ജില്ല ?
8.ഇന്ത്യയിലെ രണ്ടാമത്തെ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല ?
9.സപ്തഭാഷാ ( Malayalam, Kannada, , Tulu, Beary bashe, Konkani , Urdu , English )സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല ?
10.യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഏക ജില്ല ?
11.കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം സ്ഥാപിച്ചത് എവിടെ ?
12രാജ്യത്തെ ആദ്യത്തെ പൂർണ രക്തദാന ഗ്രാമപഞ്ചായത്തായ മടിക്കൈ എവിടെയാണ് ?
13.വൈ.ഫൈ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായ
തൃക്കരിപ്പൂർ എവിടെയാണ് ?
1 4.നിർമൽ ഗ്രാമ പുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായ പീലിക്കോട് എവിടെയാണ് ?
15.കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ അസംബ്ലി മണ്ഡലവും, പാർലമെന്റ് മണ്ഡലവുമായ മഞ്ചേശ്വരം എവിടെയാണ് ?
16.ഇന്ത്യയിലെ ആദ്യത്തെ ഇ- പെയ്മെൻറ് ഗ്രാമപഞ്ചായത്തായ ,വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷനായ മഞ്ചേശ്വരം എവിടെയാണ് ?
17.കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ കായലായ ഉപ്പള കായൽ ഏത് ജില്ലയിലാണ് ?
18.കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ കടന്നുപോകുന്ന ജില്ല ?
19.കേരളത്തിലെ ഏറ്റവും വലിയ കോട്ടയായബേക്കൽ കോട്ട എവിടെയാണ് ?
20കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമമായ തലപ്പാടി ഏത് ജില്ലയിലാണ് ?
21കേരളത്തിലെ ഏറ്റവും കൂടുതൽ ഭാഷകൾ ഉപയോഗത്തിലുള്ള ജില്ല ?
22.ഏത് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമാണ് നീലേശ്വരം ?
23..കേരളത്തിലെ ബോക്സൈറ്റ് നിക്ഷേപം കൂടുതലുള്ള നീലേശ്വരം ഏത് ജില്ലയാണ് ?
24. തളങ്കരയിലെ മാലിക് ദിനാർ പള്ളി ഏത് ജില്ലയിലാണ് ?
25.ചെറുവത്തൂർ മത്സ്യബന്ധന തുറമുഖം ഏത് ജില്ലയിലാണ് ?
26.സെൻട്രൽ പ്ലാന്റേഷൻ ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?
27.കേരളത്തിൽ സ്ഥാപിതമായ കേന്ദ്രീകൃത സർവകലാശാലയുടെ ആസ്ഥാനം ?
28ഒന്നാം ലോകസഭയിൽ എ കെ ഗോപാലൻ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം?
29.ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ നീലേശ്വരം എവിടെയാണ് ?
30.കേരള നിയമസഭയുടെ ചരിത്രത്തിൽ എതിരില്ലാതെ സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലമായ മഞ്ചേശ്വരം ( ഉമേഷ് റാവു ) ഏത് ജില്ലയിലാണ് ?
തയ്യാറാക്കിയത്
അമ്പിളി ജയകുമാർ
ഗവ. എൽ.പി.എസ്.
ഓടനാവട്ടം, വെളിയം
കൊല്ലം
No comments:
Post a Comment