അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
കണ്ണൂർ
1. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് ?
2 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല ?
3.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?
4. ഭൂരഹിതരില്ലാത്ത, ഇന്ത്യയിലെ ആദ്യത്തെ ജില്ല ?
5.ബീഡി വ്യവസായത്തിൽ പ്രസിദ്ധമായ ജില്ല ?.
6 കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജായ പരിയാരം മെഡിക്കൽ കോളേജ് എവിടെയാണ് ?
7കേരളത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് (മുഴുപ്പിലങ്ങാട്) എവിടെയാണ്?
8.കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷൻ ആറളം. ( ഏറ്റവും കുറച്ച് റിസർവ് വനമുള്ള ഫോറസ്റ്റ് ഡിവിഷൻ ) എവിടെയാണ് ?
9.ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്ത് ശ്രീകണ്ഠാപുരം എവിടെയാണ് ?
10.കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ആയ വളപട്ടണം എവിടെയാണ് ?
11.ബ്രിട്ടീഷ് ഭരണകാലത്ത് കാനനൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം ?
12.തറിയുടെയും തിറയുടെയും നാട് എന്ന് വിളിക്കുന്നത് ഏത് നാടിനെ ?
13.ബ്രിട്ടീഷുകാർ നിർമ്മിച്ച തലശ്ശേരി കോട്ട എവിടെയാണ് ?
14. ബ്രിട്ടീഷുകാർ നിർമിച്ചസെൻറ് ആഞ്ചലോ കോട്ട എവിടെയാണ് ?
15.ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ എഴിമല നാവികഅക്കാദമി എവിടെയാണ് ?
16ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രമായ തലശ്ശേരി എവിടെയാണ് ?
17.കേരള ദിനേശ് ബീഡിയുടെ ആസ്ഥാനം ?
18.പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ കെ ഗോപാലന്റെ ജന്മദേശം.
19ഇന്ത്യയിലെ ആദ്യത്തെ സർക്കസ് കമ്പനിയാണ് 1904 ൽ ആരംഭിച്ച മലബാർ ഗ്രാൻഡ് സർക്കസ് . ഇത് എവിടെയാണ് ?
20 കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനമായ ചിറക്കൽ എവിടെയാണ് ?
21.പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് ഏത് ജില്ലയിലാണ്?
22.മലബാർ കാൻസർ സെൻറർ ഏത് ജില്ലയിലാണ് ?
23.കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പന്നിയൂർ ഏത് ജില്ലയാണ് ?
24.വിസ്മയ തീം പാർക്ക് ഏത് ജില്ലയിലാണ്?
25.കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം ആയ പിണറായി ഏത് ജില്ലയിലാണ് ?
26.അളകാപുരി വെള്ളച്ചാട്ടം എവിടെയാണ് ?
27.കേരളത്തിലെ ഏക കന്റോൺമെന്റ് ?
28.കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ ഏത് ജില്ലയിലാണ് ?
29.കേരളത്തിലെ മനോഹരമായ മീൻകുന്ന് കടപ്പുറം ഏത് ജില്ലയിലാണ് ?
30.കോലത്തിരി മാരുടെ കുടുംബക്ഷേത്രമായ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം ഏത് ജില്ലയിലാണ് ?
31.കെന്ത്രോൻ .പാട്ട് എന്ന അനുഷ്ഠാന കലാരൂപം പ്രചാരത്തിൽ ഇരിക്കുന്ന ജില്ല ?
32.പഴശ്ശി അണക്കെട്ട് എവിടെയാണ് ?
33. കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് ആയ തലശ്ശേരി ക്രിക്കറ്റ് ക്ലബ്ബ് എവിടെയാണ് ?
തയ്യാറാക്കിയത്.
അമ്പിളി ജയകുമാർ
ഗവ.എൽ.പി. എസ്
ഓടനാവട്ടം, വെളിയം.
കൊല്ലം
No comments:
Post a Comment