🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, April 16, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് /കോഴിക്കോട് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

 കോഴിക്കോട്

1.ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം ?

2.ഇന്ത്യയിലെ ആദ്യത്തെ ചവർ രഹിത (litter free-2004) നഗരം?

3.ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത ( hunger free city )കോഴിക്കോട് ?

4.കേരളത്തിൽ ആദ്യമായി 3ജി മൊബൈൽ സംവിധാനം ലഭ്യമാക്കിയ നഗരം ? (2010 )

5.  1920-ൽ പ്രഥമ കേരള സന്ദർശനം നടത്തിയപ്പോൾ ഗാന്ധിജി പ്രസംഗിച്ച സ്ഥലം ?

6.സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് ?

7മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ കുറ്റ്യാടി എവിടെയാണ് ?

8.കേരളീയർ ആദ്യമായി സിനിമ പ്രദർശനത്തിന് സാക്ഷ്യം വഹിച്ച സ്ഥലം ?

9.ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമമായി പ്രഖ്യാപിച്ച ചെറുകുളത്തൂർ ( സമ്പൂർണനേത്രദാന ഗ്രാമം) എവിടെയാണ് ?

10.കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലറ്റ് സ്ഥാപിക്കപ്പെട്ട സ്ഥലം ?

11.കേരളത്തിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ എവിടെയാണ് ?

12.കേരളത്തിലെ ആദ്യത്തെ കരകൗശല ഗ്രാമമായ ഇരിങ്ങൽ ഏത് ജില്ലയാണ് ?

13.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ല ?

14.ആദ്യമായി യൂറോപ്യന്മാർ ഇന്ത്യയിൽ എത്തിയ സ്ഥലം ?

15.കേരളത്തിലെ ആദ്യത്തെ നാളികേര ജൈവോ ദ്യാനം (കുറ്റ്യാടി )സ്ഥാപിച്ചത് എവിടെ ?

16.നല്ലളം താപനിലയം ഏത് ജില്ലയിലാണ് ?

17.കടലാമയുടെ സംരക്ഷണത്തിന് പ്രസിദ്ധമായ കൊളാവിപ്പാലം ഏത് ജില്ലയിലാണ് ?

18.കേരളത്തിലെ രണ്ടാമത്തെ റേഡിയോ സ്റ്റേഷൻ തുടങ്ങിയത് എവിടെ ?

19.ഡോൾഫിൻസ് പോയിൻറ് കേരളത്തിലെ ഏത് ജില്ലയിലാണ് ?

 20.സുൽത്താൻ പട്ടണം എന്ന് ടിപ്പുസുൽത്താൻ പേര് നൽകിയ സ്ഥലമായ ബേപ്പൂർ എവിടെയാണ് ?

21.സത്യത്തിന്റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത് ?

22.ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന കടലുണ്ടി പക്ഷി സങ്കേതം എവിടെയാണ്?

23. സാമൂതിരിയുടെ ആസ്ഥാനം ?

24.ജാനകിക്കാട് ഇക്കോ ടൂറിസം എവിടെയാണ് ?

25.ടിപ്പുസുൽത്താൻ തന്റെ അധീനതയുള്ള മലബാർ പ്രദേശങ്ങളുടെ ഭരണകേന്ദ്രമാക്കിയ ഫറോക്ക് എവിടെയാണ്?

26.സുഗന്ധവിള ഗവേഷണ കേന്ദ്രം?

27.വി കെ കൃഷ്ണമേനോൻ മ്യൂസിയം എവിടെയാണ് ?

28,പഴശ്ശിരാജ മ്യൂസിയം -വെസ്റ്റ് ഹിൽ എവിടെയാണ് ?

29,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് എവിടെയാണ് ?

30.  നല്ലളം താപനിലയം എവിടെയാണ് ?

31.ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടങ്ങൾ . ഉള്ള സ്ഥലം ആയ പെരുമണ്ണ മുഴി എവിടെയാണ് ?

32.കേരളത്തിലെ മൂന്നാമത്തെ ഐ.ടി ഹബ്ബ് ? (സൈബർ പാർക്ക്)

33.മത്സ്യബന്ധന തുറമുഖമായ പുതിയയാപ്പ ഏത് ജില്ലയിലാണ് ?

34.സാമൂതിരിമാരുടെ  കുടുംബക്ഷേത്രമായ തളിക്ഷേത്രം എവിടെയാണ് ?
35. ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയ o [കുന്ദമംഗലം ] എവിടെ ?

തയ്യാറാക്കിയത് :
അമ്പിളി ജയകുമാർ
ഓടനാവട്ടം, വെളിയം
കൊല്ലം.

No comments:

Post a Comment