🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, April 14, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് " പത്തനംതിട്ട" /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
" പത്തനംതിട്ട"

1.ഏറ്റവും കുറച്ച് റെയിൽപാതയുള്ള ജില്ല ?

2 ജനസംഖ്യാ വർദ്ധന നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ?

3.ആരാധനാലയങ്ങളുടെ ജില്ല ?

4.കേരളത്തിലെ പതിമൂന്നാമത്തെ ജില്ല ?

5.കേരളത്തിന്റെ
 തെക്കൻ ഭാഗത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല ?

6.കടൽത്തീരമില്ലാത്ത ജില്ലകളിൽ തെക്കേ അറ്റത്തേത്?

7.കേരളത്തിൽ മുസ്‌ലിംങ്ങൾ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല ?

8.ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ?

9 .ഇന്ത്യയിൽ സീറോ ജനസംഖ്യാ വർദ്ധന നിരക്ക് കൈവരിച്ച ആദ്യ ജില്ല ?

10.കേരളത്തിൽനിന്ന് ആദ്യമായി ഭാരത സർക്കാരിന്റെ ജോഗ്രഫിക്കൽ പേറ്റന്റ് ടാഗ് ലഭിച്ച(ആറന്മുള കണ്ണാടി ) ജില്ല ?

.11 .കേരളത്തിലെ ആദ്യത്തെ പഞ്ചസാര മില്ലായ നിരണത്തെ പമ്പാ ഷുഗർ മിൽ -ഏത് ജില്ലയിലാണ് ?

12.കേരളത്തിലെ  ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാർ ഏതു ജില്ലയിലാണ് ?

13. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ സർട്ടിഫിക്കേഷന്‍ ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ .ഇത് ഏത് ജില്ലയിലാണ് ?

13.ഇന്ത്യയിൽ ആദ്യമായി ജനങ്ങൾക്ക് സൗജന്യമായി വൈഫൈ ലഭ്യമാക്കിയ പഞ്ചായത്ത്  (ഇരവിപേരൂർ ) ഏത് ജില്ലയിലാണ് ?

14പ്രധാനമന്ത്രിയുടെ പൊതു ഭരണ അവാർഡ് ഇന്ത്യയിൽ ആദ്യമായി നേടിയ ഗ്രാമപഞ്ചായത്ത് (ഇരവിപേരൂർ )ഏത്ജില്ലയിലാണ് ?

15.തിരുവിതാംകൂറിലെ ആദ്യത്തെ റിസർവ് വനo (കോന്നി പ്രഖ്യാപിക്കപ്പെട്ടത്
 1888 ) ഏത് ജില്ലയിലാണ് ?

16.ഇന്ത്യയിൽഏറ്റവും കൂടുതൽ സീസണൽ വരുമാനമുള്ള ക്ഷേത്രമായ ശബരിമല ഏത് ജില്ലയിലാണ് ?

17ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെതുമായ ക്രൈസ്തവ സമ്മേളനമായ , മാരാമൺ കൺവെൻഷൻ (പമ്പാ നദിയുടെ തീരത്ത് ) നടക്കുന്നത് ഏത് ജില്ലയിലാണ് ?

18 കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ റാന്നി ഏത് ജില്ലയിലാണ് ?

19.ഉൽപാദനശേഷിയിൽ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ഏത് ജില്ലയിലാണ് ?

20.മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന പമ്പാ നദി ഏത് ജില്ലയിലാണ് ?

21.തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏതാണ് ?



22. കക്കാട് പദ്ധതി ഏത് ജില്ലയിൽ ?

23. നാടൻ കലാരൂപമായ പടയണിക്ക് പ്രസിദ്ധമായ ജില്ല ?

24. വേലുത്തമ്പി ദളവ ആത്മഹത്യചെയ്ത മണ്ണടി ഏത് ജില്ലയിലാണ് ?

25.പ്രസിദ്ധമായ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം [ചെറുകോൽപ്പുഴ -പമ്പയുടെ തീരത്ത് ] ഏത് ജില്ലയിലാണ് ?

26. ഇൻഡോ ശ്രീലങ്കൻ കരാർ പ്രകാരം തൊഴിലാളികളെ പുനരധിവസിപ്പിച്ചിരുന്ന പച്ചക്കാനം എന്ന സ്ഥലം  കേരളത്തിലെ ഏത് ജില്ലയിലാണ് ?

27.ചിലന്തിയെ ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രമായ കൊടുമൺ ചിലന്തി ക്ഷേത്രം (ശ്രീ പള്ളിയറ ദേവീ ക്ഷേത്രം)ഏത് ജില്ലയിലാണ് ?

28. ശ്രീ അയ്യപ്പൻ തന്റെ ബാല്യകാലം  ചെലവഴിച്ചു എന്ന് വിശ്വസിക്കുന്ന പന്തളം കൊട്ടാരം ഏത് ജില്ലയിലാണ് ?

29. വാണിഭം എന്ന വിപുലമായ കാർഷിക വ്യാപാരമേള നടക്കുന്ന സ്ഥലമായ ഓമല്ലൂർ ഏത് ജില്ലയിലാണ് ?

30. ശ്രീകൃഷ്ണന്റെ വിശ്വരൂപ പ്രതിഷ്ഠയുള്ള  ആറന്മുള പാർത്ഥസാരഥി ക്ഷേത്രം  ഏത് ജില്ലയിലാണ് ?
തയ്യാറാക്കിയത്:
അമ്പിളി ജയകുമാർ
ഗവ.എൽ.പി.എസ്,
നെട്ടയം, വെളിയം, കൊല്ലം

No comments:

Post a Comment