🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, April 13, 2023

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് -കൊല്ലം /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്

 -കൊല്ലം

1. എള്ള് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന 
ജില്ല ?
 2.കടൽത്തീരത്തിന്റെ നീളം (87 KM) ഏറ്റവും കുറവുള്ള ജില്ല ?

3.ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല ?

4.കേരളത്തിലെ ഏറ്റവും കൂടുതൽ മോണസൈറ്റുകൾ നിക്ഷേപമുള്ള ജില്ല ? 

5.കേരളത്തിലെ ഏറ്റവും കൂടുതൽ ഇൽമനൈറ്റ് നിക്ഷേപമുള്ള ജില്ല ? 

6.കേരളത്തിലെ ഏറ്റവും കൂടുതൽ ലോഹ മണൽ നിക്ഷേപമുള്ള ജില്ല ?

7. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ (2009) എവിടെയാണ് ?

8.കേരളത്തിലെ ആദ്യത്തെ കളിമൺ നിർമാണ ഫാക്ടറി ? (കണ്ടറ ) ഏത് ജില്ലയിലാണ്?

9.കേരളത്തിലെ ആദ്യത്തെ തൂക്ക് പാലം (പുനലൂർ ) ഏത് ജില്ലയിലാണ് ?

10.ഇന്ത്യയിലെ ആദ്യ എക്കോ ടൂറിസം പദ്ധതി (തെന്മല ) ഏത് ജില്ലയിലാണ്. ?

11.കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി (കൊട്ടാരക്കര ) ഏത് ജില്ലയിലാണ് ?

12.കേരളത്തിലെആദ്യത്തെ പേപ്പർമിൽ (പുനലൂർ ) ഏത് ജില്ലയിലാണ്?

13. കേരളത്തിലെ ആദ്യത്തെ മാരിടൈ oഇൻസ്റ്റ്യൂട്ട് (നീണ്ടകര -2019 ) ഏത് ജില്ലയിലാണ് ?

14.കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിതമായത്  (1881 ) എവിടെയാണ് ?

15.കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രിയൽ വില്ലേജ് (പന്മന ) ഏത് ജില്ലയിലാണ് ?

16.കേരളത്തിൽ ആദ്യമായി വിമാനം ഇറങ്ങിയത് (ആശ്രാമം മൈതാനം ] എവിടെയാണ് ?

17.കേരളത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം [പുനലൂർ ] എവിടെയാണ് ?

18.ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം എവിടെയാണ് ?

19.ലോകത്തിലെ കശുവണ്ടി തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത് ജില്ല ..?

20അറബിക്കടലിന്റെ രാജകുമാരി എന്നറിയപ്പെടുന്ന നഗരം നഗരം?

21.കേരളത്തിൽ ദേശിങ്ങനാട് എന്ന പരാമർശിക്കപ്പെടുന്ന സ്ഥലം ?

22.എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ് .എൻ . ട്രസ്റ്റിന്റേയും ആസ്ഥാനം എവിടെയാണ്?

23.പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിൽ ?

24.തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ് ?

25.കോട്ടുക്കൽ ഗുഹാക്ഷേത്രം ഏത് ജില്ലയിലാണ് ?

26.ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

27.ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട 13 കണ്ണറപ്പാലം ഏത് ജില്ലയിലാണ് ?

28.പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ആര്യങ്കാവ് ചുരം ഏത് ജില്ലയിലാണ് ?

29,സേതുലക്ഷ്മി ഭായി പാലം എന്നറിയപ്പെടുന്ന നീണ്ടകര പാലംഏത് ജില്ലയിലാണ് ?

30.കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (ചവറ )എവിടെയാണ് ?

31.സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് (കൊട്ടാരക്കര ) എവിടെയാണ് ?

32.കേരള സെറാമിക്സ് ലിമിറ്റഡ് (കുണ്ടറ ) എവിടെയാണ് ?

33.കേരളത്തിലെ എരുമ പ്രജന കേന്ദ്രം - കുരിയോട്ടുമല എവിടെയാണ് ?

34.കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ?

35.ജഡായുസും പദ്ധതി  (ചടയമംഗലം) സ്ഥിതി ചെയ്യുന്നത് എവിടെ ?

തയ്യാറാക്കിയത്:
അമ്പിളി ജയകുമാർ
ഗവ.എൽ.പി.എസ്
ഓടനാവട്ടം, വെളിയം
കൊല്ലം.

No comments:

Post a Comment