അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്.
കേരളം
1.നിയമസഭകളിൽ ലാപ് ടോപ് യോഗിക്കാൻ അനുമതി നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
2 .മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഗവർണറായി ലഭിച്ച ആദ്യ സംസ്ഥാനം.
3. ഇന്ത്യയിൽ ക്യാൻസർ ചികിത്സ സൗജന്യമാക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം ?
പദ്ധതിയുടെ പേര് - സുകൃതം
4. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യൻ സംസ്ഥാനം ?
[1991 ]
5. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാമായ ഇടുക്കി ഡാം നിർമ്മിക്കപ്പെട്ട സംസ്ഥാനം ?
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ?
7.കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
8.ഇന്ത്യയിൽ ആദ്യമായി കടൽ മാർഗ്ഗം യൂറോപ്യന്മാർ എത്തിയ സംസ്ഥാനം ?
9.ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?
10.മുഴുവൻ ഗ്രാമങ്ങളെയും റോഡ് മുഖേന ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
11.ഇന്ത്യയിൽ ആദ്യമായി പ്ലാന്റേഷൻ രീതിയിൽ ഏലം കൃഷി ചെയ്ത സംസ്ഥാനം ?
12.എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് ഉള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം ?
13.ഇന്ത്യയിൽ ആദ്യമായി ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച സംസ്ഥാനം ?
14.മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധന ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
15.. 24 മണിക്കൂറും പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പ്രത്യേകത സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
16.ഇന്ത്യയിൽ ശിശുക്കളുടെ അവകാശത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം ?
17.ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
18.മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കി ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉൾനാടൻ ജലപാതകൾ ഉള്ള സംസ്ഥാനം ?
20.ഇന്ത്യയിൽ സ്കൂൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
21.സ്വർണ്ണത്തിന്റെ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
22.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം ? [2015 ]
23.ഇന്ത്യയിലെ ഏറ്റവും കൂടുതൽ മത്സ്യം ഉപയോഗിക്കുന്ന സംസ്ഥാനം ?
24.ജനസംഖ്യയുടെ ഏറ്റവും കൂടുതൽ ശതമാനം കുട്ടികൾ സ്കൂളിൽ ചേരുന്ന ഇന്ത്യൻ സംസ്ഥാനം ?
25.ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം ?
26.ഇന്ത്യയിലെ ആദ്യത്തെ മലേറിയ വിമുക്ത സംസ്ഥാനം ?
27. ഇന്ത്യയിൽ ആദ്യമായി bird atlas പുറത്തിറക്കിയ സംസ്ഥാനം ഏത് ?
28.ടൂറിസം വിവരങ്ങൾ അറിയാൻ ഇന്ത്യയിൽ ആദ്യമായി ക്യു.ആർ. കോഡ് നടപ്പിലാക്കിയ സംസ്ഥാനം ?
29,ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട മാനവ വികസനസൂചിയുള്ള സംസ്ഥാനം ?
30.ഇന്ത്യയിലെ ആദ്യത്തെ പുകയില പരസ്യ രഹിത സംസ്ഥാനം ?
31.വനിതകൾക്കായി സഹകരണ ബാങ്ക് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
32.ഇന്ത്യയിലെ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്ത തൊഴിലാളി സംഘടനകൾ ഉള്ള സംസ്ഥാനം ?
33.മൂന്നാം ദേശീയ ജലപാത കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം ?
34. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിതമായ സംസ്ഥാന o ?
35.സ്കൂൾ വിദ്യാർത്ഥികൾക്ക് കാഴ്ച വൈകല്യം ഉണ്ടോയെന്ന് കണ്ടെത്താൻ സുനേത്ര എന്ന പദ്ധതി ആരംഭിച്ച
ആദ്യ ഇന്ത്യൻ സംസ്ഥാനം ?
36.ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം ?
37.എല്ലാ ജില്ലകളിലും നേത്രബാങ്ക് ,ഐ കളക്ഷൻ സെൻറർ എന്നിവ ആരംഭിച്ച ആദ്യ ഇന്ത്യൻസംസ്ഥാനം
?
38.മുഴുവൻ പ്രദേശവും ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയുടെ പരിധിയിൽ കൊണ്ടുവന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ?
39.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് സ്ത്രീകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ? [2010]
40.ഇന്ത്യയിൽ ആദ്യമായി മുന്നോക്ക ക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കമ്മീഷൻ രൂപവൽക്കരിച്ച സംസ്ഥാനം ?
41.അംഗപരിമിതരുടെ സെൻസസ് നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
42.പൊതുജനങ്ങൾക്ക് സെക്രട്ടറിയേറ്റിൽ സൗജന്യ വൈ - -ഫൈ സംവിധാനം ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം ? [2016 ]
43.ജനന നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ?
44.ഇന്ത്യയിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ഉള്ള സംസ്ഥാനം ?
45.മോഹിനിയാട്ടം എന്ന ക്ലാസിക്കൽ നൃത്തരൂപം ഉത്ഭവിച്ച സംസ്ഥാനം ?
46.ഇന്ത്യയിൽ സമഗ്ര ജല നയത്തിന് രൂപം നൽകിയ ആദ്യ സംസ്ഥാനം ?
47.മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
48.ഇന്ത്യയിൽ ആദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിച്ച സംസ്ഥാനം ?
49.കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം ?
50സമ്പൂർണ്ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
തയ്യാറാക്കിയത് :
അമ്പിളി ജയകുമാർ
ഗവ.എൽ.പി.എസ്
നെട്ടയം
വെളിയം, കൊല്ലം.
No comments:
Post a Comment