🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, April 10, 2023

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന് / LSS / USS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ എസ് എസ് പഠന സഹായി / USS

ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
1950 ഉത്തരമായി വരുന്നവ

1. ഇന്ത്യ റിപ്പബ്ലിക്കായ വർഷം?

2.ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം?

3..യു.പി.എസി സ്ഥാപിതമായ വർഷം.

4. വന്ദേ മാതരത്തെഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം?

5. ബെർട്രാൻഡ് റസലിന്സാഹിത്യ നോബേൽ .ലഭിച്ച വർഷം?

6.ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ച വർഷം

7.കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപിതമായതെന്ന് ?

8.തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന വർഷം?

9.സർദാർ പട്ടേൽ അന്തരിച്ച വർഷം ?

10..സുപ്രീം കോടതി നിലവിൽ വന്ന വർഷം?

11. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?

12.ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ അവസാനമായി സമ്മേളിച്ച വർഷം?

13.ഡോക്ടർ പൽപ്പു അന്തരിച്ച വർഷം?

14. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ് ) നിലവിൽ വന്ന വർഷം?

15.ചിത്തരഞ്ജൻ ലോക്കോ മോട്ടിവ് ഫാക്ടറി രാഷ്ട്രത്തിനു സമർപ്പിച്ച വർഷം?

16.ലോക അന്തരീക്ഷ പഠന സംഘടന രൂപം കൊണ്ട വർഷം?

17.അരവിന്ദ് ഘോഷ് അന്തരിച്ച വർഷം ?

18.ഭരണഘടനയിൽ കോൺസ്റ്റിറ്റു വന്റ് അസംബ്ലി അംഗങ്ങൾ ഒപ്പുവെച്ച വർഷം ?

17.ഇന്ത്യയിൽ ക്യാഷ് റിസർവ് റേഷ്യോ (കരുതൽ ധനാനുപാതം ) നിലവിൽ വന്ന വർഷം?

18.സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച്  പ്രധാനമന്ത്രിയായ ആദ്യ വ്യക്തിയായ നരേന്ദ്രമോദി ജനിച്ച വർഷം?

19.കൊറിയൻ യുദ്ധം ആരംഭിച്ച വർഷം?

20.നോബേൽ സമ്മാനം കിട്ടിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ എന്ന വിശേഷണം റാൽഫ് ബഞ്ചിന് സ്വന്തമായ വർഷം ?

21.ഏതു വർഷമാണ് ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ചത് ?


ചോദ്യങ്ങൾ പലത് ഉത്തരം ഒന്ന്
 - 1956 ഉത്തരമായി വരുന്നവ

1 .ഡോക്ടർ അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച വർഷം?

2.ഡോക്ടർ അംബേദ്കർ അന്തരിച്ച വർഷം?

3.ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനസംഘടന നടന്ന വർഷം?

4.കേരള സംസ്ഥാനം രൂപം കൊണ്ട വർഷം?

5.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻനിലവിൽ വന്ന വർഷം?

6.സൂയസ് കനാൽ ദേശസാൽക്കരിച്ചതെന്നാണ് ?

7.കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം?

8.ദക്ഷിണാദ്ധ ഗോളത്തിൽ (മെൽബൺ )  ആദ്യമായി ഒളിമ്പിക്സ് നടന്നവർഷം ?

9. രണ്ടാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

10.ഏതു വർഷമാണ് കേരള ഹൈക്കോടതി നിലവിൽ വന്നത് ?

11.തകഴിയുടെ ചെമ്മീൻ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം?

12.ഏതു വർഷമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ നിലവിൽ വന്നത് ?

13.ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് മേഖല ദേശസാൽക്കരിക്കപ്പെട്ട വർഷം?

14.നേപ്പാ നഗറിലെ ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ ഉത്പാദനം തുടങ്ങിയ വർഷം?

15.ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ [ അപ്സര ] സ്ഥാപിതമായ വർഷം ?

16.മുംബൈയിൽ ഇന്ത്യയിലെ ആദ്യത്തെ ലൈയൻസ് ക്ലബ്ബ് സ്ഥാപിതമായ വർഷം?

17.ഇൻറർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ, ടെലഗ്രാഫ്  വിലാസമായ ഇൻറർ പോൾ എന്നത്  ഔദ്യോഗിക നാമമായി സ്വീകരിച്ച വർഷം?

18.ഇമോറൽ ട്രാഫിക് പ്രിവൻഷൻ നിയമം നിലവിൽ വന്ന വർഷം?.

19.ശ്രീ ചിത്തിര തിരുനാൾ തിരുകൊച്ചിയുടെ രാജ പ്രമുഖ സ്ഥാനം ഒഴിഞ്ഞ വർഷം?

20. ഡൽഹിക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ പദവി നൽകിയ വർഷം?
 
21.തിരു കൊച്ചിയിൽ പ്രസിഡൻറ് ഭരണം പ്രഖ്യാപിക്കപ്പെട്ട വർഷം?

22.ലക്ഷദ്വീപിന് കേന്ദ്രഭരണ പ്രദേശത്തിന്റെപദവി നൽകിയ വർഷം?

23.ദത്തെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ ആദ്യത്തെ നിയമമായ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റീനൻസ് ആക്ട് നിലവിൽ വന്ന വർഷം?

24.ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ രൂപം കൊണ്ട വർഷം?

No comments:

Post a Comment