അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം / സംഭവങ്ങൾ
ആദ്യ കാല വിദേശ വിരുദ്ധ പ്രക്ഷോഭം.
6.വേലുത്തമ്പി ദളവ
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി . 1765 മേയ് 6 ന് അന്നത്തെ തിരുവിതാംകൂർ സംസ്ഥാന ത്തിന്റെ ഭാഗമായ, ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ തലക്കുളം എന്ന ഗ്രാമത്തിലാണ് വേലുത്തമ്പി ജനിച്ചത്.
തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തമ്പി നയിച്ച കലാപം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്ര ത്തിലെ തിളങ്ങുന്ന ഒരു അധ്യായ മാണ്. തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനർഹമായും അവിഹിതമായും ഇടപെട്ടുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി യോട് ഇണങ്ങിയും പിണങ്ങിയും പെരുമാറി ഒരു വിവാദ പുരുഷ നായി മാറിയ വേലുത്തമ്പി ദളവ, ഇംഗ്ലീഷ് കാരുടെ ശത്രു വായി സ്വയം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ യുടെ ദേശാഭിമാനത്തിന് അന്തസ്സും മാന്യതയും വർദ്ധിപ്പിച്ച ഒരു ഭരണാധികാരിയായിരുന്നു.
എണ്ണത്തിലും ശേഷിയിലും വളരെയേറെ മികച്ചു നിന്ന ബ്രിട്ടീഷ് സൈനിക രോട് ഫലപ്രദമായി ഏറ്റുമുട്ടുന്നതിന് കൂടുതൽ സംഘടിതമായ ജനശക്തി യും മനോവീര്യവും സമാഹരിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിയാണ് വേലുത്തമ്പി 1809 ജനുവരി 14 ന് ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്. വിളംബരം എന്ന പേരിൽ അറിയപ്പെടുന്ന ഈ രേഖ ശരിക്കും ഒരു സമരാഹ്വാനമാ ണ്. ഇംഗ്ലീഷ് കാരുടെ വഞ്ചന കളും, സാമ്രാജ്യക്കൊതിയും, കുടില തന്ത്രങ്ങളും തുറന്ന് കാട്ടി അപലപിക്കുന്ന ഈ വിളംബരത്തിൽ ഇംഗ്ലീഷ് കമ്പനി ഇന്ത്യ യുടെ മർമ്മസ്ഥാനങ്ങളിന്മേലുള്ള നീരാളിപ്പിടുത്തം മുറുക്കി ക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി, നാട് പാരതന്ത്ര്യത്തിലേക്ക് വഴുതിവീഴുകയാണെന്ന് ചൂണ്ടിക്കാട്ടി, ഇംഗ്ലീഷ് കാർക്കെതിരേ ഓരോ ദേശാഭിമാനി യും അരയും തലയും മുറുക്കി അടരാടിയില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
വേലുത്തമ്പി യുടെ വിളംബരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട തിരുവിതാംകൂർ പട ഇംഗ്ലീഷ് സൈന്യത്തിനെതിരേയുള്ള ആക്രമണങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഒരിടത്തും അവർക്ക് വിജയം നേടാൻ കഴിഞ്ഞില്ല.
തിരുനെൽവേലി യിൽനിന്ന് കേണൽ ലേഗറുടെ നേതൃത്വത്തിൽ വമ്പിച്ച ഒരു പട്ടാള വിഭാഗം ആരുവാമൊഴിയിൽ വച്ച് വേലുത്തമ്പി യുടെ സൈന്യവുമായി ഏറ്റുമുട്ടി. വേലുത്തമ്പി പരാജയം സമ്മതിച്ച് പലായനം ചെയ്തു. ലേഗർ, 24 മണിക്കൂറിനകം വേലുത്തമ്പി ദളവയെ കമ്പനി ക്ക് ഏല്പിച്ചു കൊടുക്കണമെന്ന് തിരുവിതാംകൂർ മഹാരാജാവിന് അന്ത്യ ശാസനം നൽകി.
നിരാശനായ വേലുത്തമ്പി മഹാരാജാവിനെ സന്ദർശിച്ച് ഇംഗ്ലീഷ് കാരെ എതിർ ത്തതിന്റെ എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തു. മഹാരാജാവ് വേലുത്തമ്പി യേ ദളവാസ്ഥാനത്ത് നിന്ന് രേഖാമൂലം ഒഴിവാക്കി.
ഏറെ താമസിയാതെ തിരുവിതാംകൂർ ഗവണ്മെന്റും ഈസ്റ്റ് ഇന്ത്യാ കമ്പനി യും ഒത്തു ചേർന്ന് വേലുത്തമ്പി യേ വേട്ടയാടിപ്പിടിക്കാനുള്ള ശ്രമം തുടങ്ങി.വേലുത്തമ്പി യെ പിടിച്ച് കൊടുക്കുന്ന വർക്ക് അമ്പതിനായിരം രൂപ പാരിതോഷികവും വിളംബരം ചെയ്യപ്പെട്ടു.
ഇതെല്ലാം അറിഞ വേലുത്തമ്പി നിസ്സഹായനിലയിൽ കുന്നത്തൂർ പ്രദേശത്ത്, നിബിഡമായ കുറ്റിക്കാടുകളിൽ അഭയം തേടി. ഗവണ്മെന്റിന്റെ ചാരസംഘം തമ്പി യുടെ അഭയകേന്ദ്രം മണത്തറിഞ്ഞ് അവിടെ യെത്തി. പിടികുടൂം മുൻപ് അദ്ദേഹം ഏങ്ങനെയോ രക്ഷപെട്ട് മണ്ണടി എന്ന സ്ഥലത്ത് ആൾപാർപ്പില്ലാത്ത ഒരു കെട്ടിടത്തിൽ ഒളിച്ചു. അവിടെ യുമെത്തീ സർക്കാരിന്റെ വേട്ടപ്പട്ടികൾ. തമ്പിയും അനുജനും കൂടി അവിടുത്തെ ഭഗവതി ക്ഷേത്രത്തിൽ ഓടിക്കയറി.പിന്നാലെ സൈന്യവും.ഇനി രക്ഷാമാർഗ്ഗമില്ലെന്ന് കണ്ടപ്പോൾ തമ്പി, തന്റെ കഠാര നെഞ്ചിൽ കുത്തിയിറക്കി ജീവിതം അവസാനിപ്പിച്ചു കൊടുക്കാൻ അനുജനോട് ആവശ്യപ്പെട്ടു. അനുജൻ വിഷണ്ണനായി മിഴിച്ചു നോക്കി നിൽക്കേ തമ്പി കഠാര സ്വന്തം നെഞ്ചത്ത് ആഞ്ഞു കുത്തി യിറക്കി. ജീവൻ പോകുന്നില്ല. ജ്യേഷ്ഠന്റെ അവസാനത്തെ അപേക്ഷ അല്ലെങ്കിൽ ആജ്ഞ. അനുജൻ അനുസരിച്ചു തല ഉടലിൽ നിന്ന് വെട്ടി മാറ്റി.
തമ്പി യുടെ മൃതശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്ന് കണ്ണമ്മൂല എന്ന സ്ഥലത്ത് തൂക്കുമരത്തിലേറ്റി പ്രദർശിപ്പിച്ചിട്ടേ ഇംഗ്ലീഷ് കമ്പനി ക്കാർ അടങ്ങിയുള്ളൂ.
തയ്യാറാക്കിയത്:
പ്രസന്ന കുമാരി (Rtd teacher)
No comments:
Post a Comment