🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 30, 2023

തൈക്കാട് അയ്യാ സ്വാമി /Adhyapakakkoottam

അധ്യാപകക്കൂട്ടം സാമൂഹ്യ പരിഷ്കർത്താക്കൾ / നവോത്ഥാന നായകർ


തൈക്കാട് അയ്യാ സ്വാമി 



യോഗാചാര്യനും പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു തൈക്കാട്‌ അയ്യാ സ്വാമി(1814 - 1909). ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുനാഥനായിരുന്നു അയ്യാസ്വാമികൾ. കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും സൈവ വെള്ളാള സമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1814-ൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. തമിഴിൽ അസാമാന്യ പാടവമുണ്ടായിരുന്ന പിതാവിൽ നിന്ന് ആ ഭാഷയിൽ പാണ്ഡിത്യം നേടി. മാതാപിതാക്കൾ നൽകിയ പേര് സുബ്ബരായർ എന്നായിരുന്നു. ഉദ്യോഗാർഥം ദീർഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയിരുന്നു. അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരിൽ ഇദ്ദേഹം പിൽകാലത്ത് പ്രസിദ്ധനാകാൻ ഇടയായത്.
     ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി, ജാതി- മത- വർഗ്ഗ-വർണ്ണ-ലിംഗഭേദമന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളിൽ ഉള്ളവർക്കു് ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയസമുദായത്തിൽ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി "പന്തിഭോജനം" ലോകത്തിൽ തന്നെ ആദ്യമായി ആരംഭിച്ചതു അയ്യാസാമികളായിരുന്നു. സവർണ്ണർ അദ്ദേഹത്തെ ആക്ഷേപിച്ചു. "പാണ്ടിപ്പറയൻ"," എന്നു വിളിച്ചപ്പോൾ

"ഇന്ത ഉലകത്തിലെ
ഒരേ ഒരു മതം താൻ
ഒരേ ഒരു ജാതി താൻ
ഒരേ ഒരു കടവുൾ താൻ
എന്നായിരുന്നു അയ്യാ സ്വാമികളുടെ മറുപടി.

    ഗുരുക്കന്മാരുടെ ഗുരു, സൂപ്രണ്ട് അയ്യാ, തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. മനോന്മണീയം സുന്ദരൻ പിള്ളയ്ക്കൊപ്പം ചേർന്ന് ശൈവ പ്രകാശസഭ സ്ഥാപിച്ചു.ഉജ്ജയിനി മഹാകാളി പഞ്ചരത്നം എന്ന കൃതിയുടെ രചയിതാവ്.

  തയ്യാറാക്കിയത്
  ഹിത. എ. ആർ
  ഇസ്സത്തുൽ ഇസ്ലാം എം. എൽ. പി. സ്കൂൾ കണ്ണൂർ

No comments:

Post a Comment