അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ.
3. കുഞ്ഞാലിമരയ്ക്കാർ
വിദേശാധിപത്യത്തിനെതിരായ സമരത്തിൽ കുഞ്ഞാലിമരയ്ക്കാർമാരുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. പോർച്ചുഗീസുകാരുമായുള്ള യുദ്ധത്തിലാണ് സാമൂതിരി യുടെ സേനാനായകരായിരുന്ന കുഞ്ഞാലി മരയ്ക്കാർമാർ വീരേതിഹാസം രചിച്ചത്. പോർച്ചുഗീസുകാർക്കെതിരായ ഇവരുടെ ധീരമായ പോരാട്ടത്തെ ഐതിഹാസികം എന്ന് വേണം വിശേഷിപ്പിക്കാൻ. പക്ഷെ സാമൂതിരി യുടെ ചാഞ്ചാട്ടവും നയവൈകല്യങ്ങളും കാരണം അവർക്ക് വിജയം നേടാൻ കഴിഞ്ഞില്ല. അവസാനത്തെ കുഞ്ഞാലിയായ മുഹമ്മദ്‌കുഞ്ഞാലി മരയ്ക്കാരെ( കുഞ്ഞാലി നാലാമൻ) 1600 - ആം ആണ്ട് സാമൂതിരി യുടെ മൗനാനുവാദത്തോടെ പോർച്ചുഗീസുകാർ തടവിലാക്കി. അടുത്ത അനുയായികളോടൊപ്പം അദ്ദേഹത്തെ ഗോവയിലേക്ക് കൊണ്ടു പോയി. വിചാരണയെന്നപേരിൽ ഒരു പ്രഹസനം നടത്തിയിട്ട് എല്ലാ വരേയും നിഷ്ഠൂരമായി വധിച്ചു. കുഞ്ഞാലിയുടെ ശരീരം നാലായി വെട്ടി മുറിച്ച് നാൽക്കവലകളിൽ പ്രദർശിപ്പിച്ചു. ശിരസ്സ് ഉപ്പിട്ടുണക്കി കണ്ണൂരിലേക്കയച്ച് അവിടുത്തെ ജനങ്ങൾക്കുള്ള മുന്നറിയിപ്പെന്നവണ്ണം കമ്പോളത്തിന് നടുവിലെ ഒരു സ്തംഭത്തിൽ പ്രദർശനവസ്തുവാക്കി.
കുഞ്ഞാലി നാലാമന്റെ ദയനീയമായ അന്ത്യം അദ്ദേഹത്തിന് രകതസാക്ഷിയുടെ പരിവേഷം നൽകി. ഇന്ത്യ യുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലൊന്നിലും ഈ സംഭവം പരാമർശിക്കപ്പെട്ടില്ലെങ്കിലും വിദേശ മേധാവിത്വത്തിനെതിരായ സമരത്തിലെ ഈ വീരനായകന്റെ സ്മരണയ്ക് ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രമായ കപ്പലിന് ഐ . എൻ. എസ് കുഞ്ഞാലി.എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
തയ്യാറാക്കിയത് :
പ്രസന്ന ടീച്ചർ (Rtd)
No comments:
Post a Comment