അധ്യാപകക്കൂട്ടം സ്വാതന്ത്ര്യസമരചരിത്രം, സംഭവങ്ങൾ
സ്വാതന്ത്ര്യസമരചരിത്രം, പശ്ചാത്തലം
1857-58 ലെ വിശ്രുതമായ കലാപമാണ് ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്നാണ് വിശ്വസിച്ചുപോരുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം ഉത്തരേന്ത്യയിലിണെന്ന ധാരണ പ്രബലമാണ്. പക്ഷേ, വിദേശാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ഇന്ത്യ യുടെ പല ഭാഗങ്ങളിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ നടന്നിരുന്നു.
യൂറോപ്പിലെ കൊളോണിയൽ ശക്തികൾ ആദ്യമായി ഇന്ത്യയിൽ കാലുറപ്പിച്ചത് കേരളത്തിന്റെ കടൽത്തീരത്തായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും യൂറോപ്യൻ സാമ്രാജ്യത്വ മോഹത്തിനെതിരായ സമരവും കേരളതീരത്തുനിന്നുതന്നെ ആരംഭിച്ചു.
1498 മേയ് മാസത്തിൽ വാസ്കോഡഗാമ കോഴിക്കോട്ട് വന്നിറങ്ങിയ ത് കിഴക്കൻ മേഖലയിലേക്കുള്ള യൂറോപ്യൻ ശക്തി കളുടെ കടന്നു കയറ്റത്തിന് തുടക്കം കുറിച്ചു. ഈ സംഭവം നടന്ന് രണ്ട് വർഷത്തിനുള്ളിൽ വിദേശമേൽക്കോയ്മക്കെതിരായ പ്രസ്ഥാനവും ഇവിടെ ആരംഭിച്ചു.
തൊഴിലും വ്യവസായവും അഭിവൃദ്ധിപ്പെടുമെന്ന് ഉദ്ദേശിച്ചാണ് കോഴിക്കോട് സാമൂതിരി യും ഉദ്യോഗസ്ഥരും വാസ്കോഡഗാമയേയും സംഘത്തെ യും സ്വാഗതം ചെയ്തത്. പക്ഷേ അധികം താമസിയാതെ പോർച്ചുഗീസ് കാരുടെ സാമ്രാജ്യത്വ മോഹം പത്തി വിടർത്തി. തങ്ങളുടെ അധികാരപരിധി വികസിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന് കടിഞ്ഞാണിടാൻ സാമൂതിരി ശ്രമിച്ചു. AD 1500 ആം ആണ്ട് കബ്രാളിന്റെ
നേതൃത്വത്തിൽ വന്നിറങ്ങിയ പോർച്ചുഗീസ് കാർ കോഴിക്കോട് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒട്ടേറെ അറബി ക്കപ്പലുകളെ പിടിച്ചെടുക്കുകയും, അവയിലെ ജോലിക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കുകയും നാട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ഇതിനു പകരമായി നാട്ടുകാർ പോർച്ചുഗീസ് പാണ്ടികശാല ആക്രമിച്ച് നശിപ്പിച്ചു. അതിന്റെ തലവനുൾപ്പെടെ 54 പേരെ വധിച്ചു. പോർച്ചുഗീസുകാർ ഒരുവശത്തും സാമൂതിരി യും നാട്ടുകാരും മറുവശത്തു മായി അണിനിരന്നു. അവരുടെ ശത്രുത ദീർഘകാലം നിലനിന്നു. ജയാപജയങ്ങൾ ഇരുപക്ഷത്തുമുണ്ടായി. പോർച്ചുഗീസുകാർ ക്കെതിരായ പ്രതിരോധ നിരയുടെ നായകനായിത്തീർന്നു
സാമൂതിരി. കടലിലെ ആധിപത്യത്തിനായി പോർച്ചുഗീസുകാരോട് അദ്ദേഹം നിരന്തര മായി പൊരുതി.
തയ്യാറാക്കിയത്:
പ്രസന്ന ടീച്ചർ (Rtd)
No comments:
Post a Comment