🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, December 16, 2023

Evs Lss Training Materials /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്. എസ് പഠന സഹായി

Evs Lss Training Materials:-


1.അനുകൂലനങ്ങൾ :- ചുറ്റുപ്പാടിൽ ജീവിക്കുന്നതിന്  സഹായകമായ ജീവികളുടെ ശാരീരിക സവിശേഷതകൾ.


2.മത്സ്യങ്ങളുടെ ശ്വസനാവയവം :- ചെകിളപ്പൂക്കൾ.

3. ആവാസവ്യവസ്ഥ :- ഒരു  പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ജീവിയവും അജീവിയവുമായ  ഘടകങ്ങൾ  ഉൾപ്പെട്ടതാണ് ആവാസവ്യവസ്ഥ.

4. ഏറ്റവും വലിയ തവള :- ഗോലിയാത്ത് തവള.

5. തവള കരയിലാവുമ്പോൾ ശ്വസിക്കുന്നത്?

Ans. നാസാരന്ധ്രങ്ങൾ (മൂക്ക് )
6 ജലത്തിലാവുമ്പോൾ  തവള ശ്വസിക്കുന്നത് ---ലൂടെയാണ്.
Ans. ത്വക്ക് 
7. ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ :-

Ans. വനനശീകരണം, മണൽ ഖനനം, പ്ലാസ്റ്റിക് വലിച്ചെറിയൽ, കീടനാശിനി പ്രയോഗം, വയൽ നികത്തൽ.

8. തായ് വേരു  പടലമുള്ള സസ്യങ്ങൾളുടെ ഇലകൾ ജാലികാ സിരാ വിന്യാസത്തിലായിരിക്കും. അവ ദ്വിബീജ പത്രസസ്യങ്ങൾ ആയിരിക്കും.

9. നാരു വേരു പടലമുള്ള സസ്യങ്ങളുടെ ഇലകൾ സമാന്തര സിരാവിന്യാസത്തിലായിരിക്കും. അവ ഏക ബീജപത്രസസ്യങ്ങളായിരിക്കും.

10. വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്ന ഭാഗം :- ബീജമൂലം (ബീജമൂലം  ചെടിയുടെ വേരായി മാറുന്നു )

11. ബീജ മൂലത്തിനു ശേഷം വളരുന്ന ഭാഗം?

Ans ബീജ ശീർഷം (ബീജ ശീർഷം ചെടിയുടെ കാണ്ഡമായി മാറുന്നു ).

12.ബീജ ശീർഷത്തിൽ കാണുന്ന കട്ടിയുള്ള ഇലകൾ പോലെയുള്ള ഭാഗം?

Ans. ബീജ പത്രം.

13.സത്യാഗ്രഹം എന്ന വാക്കിന്റെ അർത്ഥമെന്ത്?

Ans സത്യത്തെ മുറുകെ പിടിക്കുക.

14. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണ സമരം?

Ans. ചമ്പരാൻ  സത്യാഗ്രഹം (1917)

15. ജാലിയൻ വാലാബാഗ് ദുരന്തം :-

Ans. 1919.ൽ  നടന്നു. റൗലറ്റ് നിയമത്തിൽ പ്രതിഷേധിച്ചാണ് നടന്നത്. പഞ്ചാബിലെ ജാലിയൻ വാലാബാഗ് മൈതാനത്തിൽ  കൂടിയിരുന്ന ജനങ്ങൾക്ക് നേരെ ജനറൽ ഓ ഡയറും കൂട്ടരും വെടിവെച്ചു. കുറേ പേർ മരിച്ചു. ദാരുണമായ ഈ സംഭവമാണ് ജാലിയൻ വാലാബാഗ് ദുരന്തം.

16. ഉപ്പു സത്യാഗ്രഹം :-1930 ൽ  നടന്നു. ഉപ്പു നിയമത്തിൽ പ്രതിഷേധിച്ചാണ് നടന്നത്. ഗാന്ധിജിയും കൂട്ടരും ദണ്ഡി കടൽ തീരത്ത് എത്തി ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

17. വാഗൺ ദുരന്തം :- 1921 ൽ  നടന്നു. മലബാർ കലാപത്തോട് അനുബന്ധിച്ചാണ് നടന്നത്. സമരക്കാരെ ബ്രിട്ടീഷ്കാർ ഒരു  വാഗണിലെ റൂമിൽ പൂട്ടിയിട്ട് തിരൂരി ൽ  നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി.കുറേ പേർ ശ്വാസം കിട്ടാതെ മരിച്ചു പോയി.

18 ക്വിറ്റ് ഇന്ത്യാ സമരം :- 1942  ൽ  നടന്നു. ബ്രിട്ടീഷുക്കാരോട്   ഇന്ത്യ വിട്ടു പോകുവാൻ ഈ സമരത്തിലൂടെ ഇന്ത്യക്കാർ ആവശ്യപ്പെട്ടു.

19. പക്ഷികളെ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

Ans. വിത്തു വിതരണത്തെ സഹായിക്കുന്നു. കീട നിയന്ത്രണം, പരിസരം വൃത്തിയാക്കുന്നു. എലികൾ പെരുകുന്നത് തടയുന്നു.

20. ദേശാടനപക്ഷികൾ ദിശ മനസ്സിലാക്കുന്നത് എങ്ങനെയാണ്?

Ans. പകൽ സൂര്യന്റെ സഹായത്തോടെയും, രാത്രി നക്ഷത്രങ്ങളുടെ സഹായത്തോടെയുമാണ് ദേശാടനപ്പക്ഷികൾ ദിശ മനസ്സിലാക്കുന്നത്.


Prepared by :-

Ramesh. P
Gups Kizhayur.

No comments:

Post a Comment