അധ്യാപകക്കൂട്ടം ക്വിസ്
ഉത്തരമയക്കൂ സമ്മാനം നേടൂ...
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗണിത ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി 7012843968 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.
മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.
ചോദ്യങ്ങൾ :
1. ഏറ്റവും ചെറിയ 5 അക്ക സംഖ്യയും, ഏറ്റവും വലിയ 4 അക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര?
2. 3 നൂറുകളും, 9 ആയിരങ്ങളും, 17 പത്തുകളും ചേർന്ന സംഖ്യ ഏത്?
3 . 1, 1, 2 ,3 ,5 ,8 അടുത്ത സംഖ്യ ഏത്?
4. ഒരു പേനയ്ക്കും പെൻസിലിനും കൂടി 21 രൂപ വിലയുണ്ട് . പേനയ്ക്ക് പെൻസിലി നേക്കാൾ 10 രൂപ കൂടുതലായാൽ പെൻസിലിന്റെ വിലഎത്ര?
5 . 10ടൺ, 6 ക്വിന്റൽ, 1kg എത്ര kg?
6. ഒരു തുക 8 പേർക്ക് തുല്യമായി വീതിച്ചപ്പോൾ 6 രൂപ ബാക്കിവന്നു .വീതിച്ച സംഖ്യ 4 പേർക്ക് തുല്യമായി വീതിച്ചാൽ എത്ര രൂപ ബാക്കി വരും?
7 . ഒരു ചതുരത്തിന്റെ ചുറ്റളവ് 30 സെ.മീ. ഇതിന്റെ നീളം 8 സെ.മീ. ആയാൽ വീതി എത്ര?
8 . ഇരുപതിനായിരത്തിൽ എത്ര നൂറുകൾ ഉണ്ട്?
9 . ഒരു കുട്ടയിലുള്ള മാങ്ങയിൽ നിന്നും 8എണ്ണം വീതം എടുത്താലും 7 എണ്ണം വീതം എടുത്താലും ഒന്ന് ബാക്കിവരുന്നു .കുട്ടയിൽ എത്ര മാങ്ങയുണ്ട്?(65, 87, 57, 56)
10. 7000 കിട്ടുന്നതിന് 700 ലേക്ക് എത്ര നൂറുകൾ ചേർക്കണം?
11. 165 സെക്കൻ്റ്=.......മിനിറ്റ്..... സെക്കന്റ്.
12. തുടർച്ചയായ മൂന്ന് നാലക്ക സംഖ്യകളുടെ തുക ഒരു ഒറ്റ സംഖ്യയാണ് താഴെ കൊടുത്തവയിൽ ഏതായിരിക്കും നാലക്ക സംഖ്യകളിലെ ആദ്യ സംഖ്യ?
5409, 5401, 4399, 4400.
13. 40 സെൻറീമീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തെ രണ്ടു തുല്യ ഭാഗമാക്കി മുറിച്ചാൽ കിട്ടുന്ന ഒരു ചതുരത്തിന്റെ ചുറ്റളവ് എത്ര?
14 . ഒരേ അകലത്തിൽ 6 കമ്പുകൾ നാട്ടിയിരിക്കുന്നു ഒന്നാമത്തെതിൽ നിന്ന് മൂന്നാമത്തെതിലേക്ക് 120 മീറ്റർ നീളമുണ്ട് .എങ്കിൽ ഒന്നാമത്തേതിൽ നിന്ന് ആറാമത്തേതിലേക്കുള്ള അകലം എത്ര?
15 . 2025 മാർച്ച് 1 ശനിയാഴ്ച ആയാൽ മാർച്ച് 31 ഏത് ദിവസം?
തയ്യാറാക്കിയത് :
പ്രസന്നകുമാരി ജി
പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര
(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)
മത്സര വിജയി
Navmika.N.K,4B, Providence LP School, Kozhikode.
ഉത്തരങ്ങൾ
1. 1
2. 9470
3. 13
4. 5രൂ.50 പൈസ
5 . 10601 കി.ഗ്രാം.
6 . 2 രൂപ
7. 7 സെ.മീ.
8. 200
9. 57
10. 63 നൂറുകൾ
11. 2 മിനിട്ട് 45 സെക്കന്റ്
12. 4400
13 . 30 സെ.മീ.
14. 300 മീറ്റർ
15. തിങ്കൾ
No comments:
Post a Comment