🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, February 6, 2025

അധ്യാപകക്കൂട്ടം ക്വിസ് ഉത്തരമയക്കൂ സമ്മാനം നേടൂ... LP : പരിസര പഠനം / Adhyapakakkoottam

അധ്യാപകക്കൂട്ടം ക്വിസ്


ഉത്തരമയക്കൂ സമ്മാനം നേടൂ...

LP : പരിസര പഠനം


കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ടീം അധ്യാപകക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പരിസര പഠന ക്വിസ് ചോദ്യങ്ങൾ.
ഇവയുടെ ഉത്തരങ്ങൾ , അയക്കുന്ന കുട്ടിയുടെ പേര്, സ്കൂൾ വിലാസം, ഒരു ഫോട്ടോ എന്നിവ 09/02/25 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് മുമ്പായി  9496819277 എന്ന നമ്പരിൽ അയക്കുക.
ശരി ഉത്തരം അയക്കുന്ന കുട്ടികളിൽ ഒരാൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്.

മറ്റ് വിഷയങ്ങളുടെയും ക്ലാസ്സുകളുടെയും മത്സരങ്ങൾ ഉടൻ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. 
പുതിയ Updation കൾ അറിയുന്നതിന് Adhyapakakkoottam blog ൽ അധ്യാപകക്കൂട്ടം ക്വിസ് എന്ന വിഭാഗം നോക്കുമല്ലോ.

ചോദ്യങ്ങൾ :

1.പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?

2കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

3.പുൽ വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ?

4.ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ?

5 'ലോകത്തിലെ ഏറ്റവും വലിയ ഫലം ?

6.ഉദയസൂര്യനെ നോക്കി നിൽക്കുന്ന ഒരു കുട്ടിയുടെ വലതുഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത്?

7 'ഇന്ത്യയുടെ ദേശീയ ജലജീവി?

8കേരളത്തിൽഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല?

9ഗ്രാമസഭയുടെ അധ്യക്ഷൻ?

10.സസ്യങ്ങൾ ആഹാരം നിർമിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്?

11.സ്വാതന്ത്ര്യത്തിലേക്ക് എന്നത് ആരുടെ ആത്മകഥയാണ്?
12ഓടി വിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചതാര് ?

13. കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ച ജില്ല?

14.കരയിലെ ഏറ്റവും വലിയ ജീവി ?

15.കേരളത്തിലെ ഏറ്റവും വലിയ ജില്ല?

തയ്യാറാക്കിയത് :

അമ്പിളി എസ് ,
ഗവ. എൽ. പി.എസ് 
ഓടനാവട്ടം , വെളിയം
കൊല്ലം

പുസ്തകങ്ങൾ സ്പോൺസർ ചെയ്യുന്നത് : ശശിധരൻ കല്ലേരി മാഷ്, FACT 
എൻ ഐ എൽ പി സ്‌കൂൾ, ചിറ്റേത്തുകര


(മത്സര വിജയിയെ പ്രഖ്യാപിക്കുന്ന മുറക്ക് ഉത്തരങ്ങളും വിജയിയുടെ പേരും ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തിൽ മാറ്റങ്ങൾ വരുത്താൻ ടീം അധ്യാപകക്കൂട്ടത്തിന് അധികാരം ഉണ്ട്.)


മത്സര വിജയി


Devamithra . V
Govt.LPS,
Prakkulam,
Kollam (Dist)

ഉത്തരങ്ങൾ :

1) ശുക്രൻ
2) ഇരവികുളം
3)മുള
4) ഹിന്ദി
5)ചക്ക
6) തെക്ക്
7) ഗംഗ ഡോൾഫിൻ
8) പാലക്കാട്
9)ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
10) പ്രകാശസംശ്ലേഷണം
11) ജവഹർലാൽ നെഹ്റു
12) സുബ്രഹ്മണ്യ ഭാരതി
13) കോഴിക്കോട്
14)ആന
15) ഇടുക്കി

No comments:

Post a Comment