അധ്യാപകക്കൂട്ടം USS
പ്രീത. ഡി
M. S. U. P. School
Manjappara
1.ഇലകൾ എന്ന കവിത എഴുതിയതാര്?
a ഉള്ളൂർ
b. വള്ളത്തോൾ
c. ആശാൻ
d. ജി. കുമാരപിള്ള
2 .എത്ര വാഴ്ത്തിയാലും മതിയാകാത്ത ഒരു ദൃശ്യോത്സവമാണ ത്. ഏത്?
a. ആമ്പൽപൂ തടാകം
b. കാശ്മീർ താഴ് വര
c. മൂന്നാറിലെ കുറിഞ്ഞിപൂക്കൾ പൂത്ത്നിൽക്കുന്നത്
d. മൂന്നാറിലെ മലമലമടക്കുകൾ
3.ആയിരം വാക്കിന് അരച്ചെത്ത് ' എന്ന് പറയുന്നത് എന്തിനെ കുറിച്ചാണ്?
a. അറിവുള്ളവന്റെ വാക്ക് വിലപ്പെട്ടതാണ്
b. വായാടിയുടെ വെറും വാക്ക് വിലയില്ലാത്തതാണ്.
c. വാക്ക് വലിപ്പകൂടിയതാണ്.
d. വാക്കിന് വിലയുണ്ട്.
4.'ചക്രം തിരിയുക 'എന്ന പ്രയോഗം എന്താണ് ഉദ്ദേശിച്ചത്?
a. വിഷമസ്ഥിതിയിൽ ആവുക
b. തിരിഞ്ഞ് ഓടുക
c. തോറ്റോടുക
d. രഥചക്രം തിരിക്കുക
5.ആത്മകഥ എന്ന സാഹിത്യവിഭാഗത്തിൽ പെടാത്ത കൃതി ഏത്?
a. കഴിഞ്ഞകാലം
b. അഗ്നിസാക്ഷി
c. കവിയുടെ കാൽപാടുകൾ
d. മനസാസ്മരാമി
6.ശബ്‌ദതാരാവലി എന്ന ഗ്രന്ഥം ഏത് വിഭാഗത്തിൽ പെടുന്നു?
a. നിഘണ്ടു
b. വ്യാകരണം
c. ശബ്‌ദശാസ്ത്രം
d. സാഹിത്യലക്ഷണഗ്രന്ഥം
7.കൂട്ടത്തിൽ ചേരാത്ത പദം ഏത്?
a. നരി
b. നാരി
c. വനിത
d. മാനിനി
8. തെറ്റായ ജോഡി ഏത്?
a. നാലുകെട്ട് -എം. ടി
b. ഒരു ദേശത്തിന്റെ കഥ -തകഴി
c. രാത്രിമഴ -സുഗതകുമാരി
d. സ്വരരാഗസുധ -ചങ്ങമ്പുഴ
9.നജീബ് എന്ന കഥാപാത്രത്തെ ചിത്രികരിച്ച നോവൽ ഏത്?
a. ബാല്യകാലസഖി
b. ആടുജീവിതം
c. ഉമ്മച്ചു
d. ദൈവത്തിന്റെ കണ്ണ്
10.വിധി ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത്?
a. തലയിൽ കെട്ടി വെയ്ക്കുക
b. തലയിൽ കയറ്റുക
c. തലതാഴ്ത്തുക
d. തലയിലെഴുത്ത്
11.ഉൽക്കട ഹർഷം ' എന്നത് വിഗ്രഹിച്ച് ഏഴുതു മ്പോൾ?
a. ഉൽക്കടമായ ഹർഷം
b. ഉൽക്കടമെന്ന ഹർഷം
c. ഉൽക്കടവും ഹ ർഷവും
d. ഉൽക്കടത്തിന്റെ ഹർഷം
12.അണിയറ എന്നാൽ ആട്ടക്കാരും നാടകക്കാരും വേഷം കെട്ടുന്ന സ്ഥലമാണ്. എന്നാൽ 'അണിയം 'എന്ന പദത്തിന്റെ അർത്ഥമെന്താണ്?
a. കടൽത്തിരം
b. പങ്കായം
c. വള്ളത്തിന്റെ മുൻഭാഗം
d. ആഭരണം
13.'പൊൽക്കുഴൽ 'എന്ന പദം പിരിച്ചെഴുതിയാൽ?
a. പൊൽ +കുഴൽ
b. പൊൻ +കുഴൽ
c. പൊൽ +ക്കുഴൽ
d. പൊന്ന് +കുഴൽ
14.വാളല്ലെൻ സമരായുധം 'എന്ന് പ്രഖ്യാപിച്ച കവി
a. ഒ. എൻ. വി
b. വയലാർ
c. സുഗതകുമാരി
d. ബാലാമണിയമ്മ
15.ചത്ത പോത്ത് കോലെടുത്തോടും 'എന്ന കടങ്കഥയുടെ ഉത്തരം?
a. വള്ളം
b. കുട
c. ട്രെയിൻ
d. നീർക്കുമിള
ഉത്തരം
1.d
2.c
3.b
4.a
5.b
6.a
7.a
8.b
9.b
10. d
11.a
12.c
13. b
14.b
15.a
No comments:
Post a Comment